ദുല്‍ഖര്‍ ഒരു 'മന്മദന്'; അദ്ദേഹം വന്നാല്‍ സ്ത്രീകള്‍ കൂടും, ദുല്ഖറില് ആ ഒരു കാന്തിക ശക്തിയുണ്ട്; ഏതൊരു ആള്‍ക്കും എല്ലാം ഫ്രീയായി സംസാരിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം; ദുല്‍ഖറിനെ വലിയ ഇഷ്ടമാണ്: ജയം രവി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന് എന്നതിലുപരി സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ദുല്‍ഖര്‍ സല്മാന്. പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുന്ന ദുല്‍ഖറിനെ പറ്റി നടന് ജയം രവി പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ദുല്‍ഖര്‍ സല്‍മാനെ ''മന്മദന്'' എന്നാണ് ജയം രവി വിശേഷിപ്പിച്ചിരിക്കുന്നത്. ''ദുല്‍ഖര്‍ സല്മാന് വന്നാല്‍ എല്ലാ പെണ്‍കുട്ടികളും അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രം വരും. ദുല്ഖറില് ആ ഒരു കാന്തിക ശക്തിയുണ്ട്. തനിക്കും ദുല്‍ഖറിനെ വലിയ ഇഷ്ടമാണെന്നും ജയം രവി കൂട്ടിച്ചേര്‍ത്തു''.
ബ്രദര്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജയം രവി ദുല്‍ഖറിനെ കുറിച്ച് സംസാരിച്ചത്. ഏതൊരു ആണ് ആണെങ്കിലും പെണ് ആണെങ്കിലും എല്ലാവര്ക്കും ഫ്രീയായി സംസാരിക്കാന്‍ സാധിക്കുന്നു എന്ന മൈന്റ് സെറ്റ്, അതാണ് വിഷയം. അത് ഇപ്പോഴത്തെ ജനറേഷനില്‍ എല്ലാവര്‍ക്കുമുണ്ട്. അതില്‍ ദുല്‍ഖര്‍ സല്മാന്, അദ്ദേഹം വന്നാലേ എല്ലാ ഗേള്‍സും കാണാന്‍ വേണ്ടി മാത്രം വരും. ദുല്ഖറില് ആ ഒരു കാന്തികശക്തിയുണ്ട്. എനിക്കും അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. എന്നെ പോലുള്ളവര്‍ക്കും ഇഷ്ടമാണ്, ഗേള്‍സിനും ഇഷ്ടമാണ്, ദുല്‍ഖറിനോട് സംസാരിക്കണം എന്ന് തോന്നും അത്തരമൊരു മാഗ്നറ്റിസം ഉണ്ട് എന്നാണ് പറഞ്ഞത് ജയം രവി പറഞ്ഞു.
കൂട്ടത്തില്‍ ഓര്‍മക്കുറവ് ഉള്ള നടന് വിശാലാണ്. എല്ലാം പെട്ടെന്ന് തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് ആര്യ. ഓട്ടകൈ തനിക്കാണെന്ന് ജയം രവി സമ്മതിക്കുന്നു. കാശ് പോകുന്ന വഴിയറിയില്ലെന്നാണ് താരം പറയുന്നത്. എപ്പോഴും ഉറക്കം തൂങ്ങുന്ന ആള് യോഗി ബാബു ആണ്. അദ്ദേഹം ഒരുപാട് സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് കുറച്ച് സമയം കിട്ടിയാല്‍ ഉറങ്ങും. കൂട്ടത്തില്‍ പാവത്താന്‍ ആരെന്ന് ചോദിച്ചതിന് കാര്‍ത്തി എന്നായിരുന്നു ജയം രവിയുടെ മറുപടി.