13 വര്‍ഷമായി സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല, ഞാന്‍ പണം ചിലവാക്കിയാല്‍ ചോദ്യം വരും; എന്നെ കിട്ടിയില്ലെങ്കില്‍ അസിസ്റ്റന്റുമാരെ വിളിക്കും; വലിയ നാണക്കേട്, ഒരു വീട്ടുജോലിക്കാരന്റെ സ്ഥാനം പോലും തരുന്നില്ല: ആരതിക്കെതിരെ ജയം രവി

Update: 2024-10-02 05:37 GMT

തമിഴ് ആരാധകരുടെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയാമാണ് ജയം രവിയുടെയും ആരതിയുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍. ജയം രവിക്കെതിരെ ആരതി വിശദീകരണവുമായി രംഗത്തെത്തിയതിന് പിന്നാലെ ആരതിക്കെതിരെ കൂടുതല്‍ ആരോപണവുമായി എത്തിയിരിക്കുകയാണ് ജയം രവി.

ആരതിയുടെ അമിത നിയന്ത്രണങ്ങളാണ് വേര്‍പിരിയലിലേക്ക് നയിച്ചതെന്ന് നടന്‍ പറയുന്നു. പതിമൂന്ന് വര്‍ഷമായി തനിക്ക് മാത്രമായൊരു ബാങ്ക് അക്കൗണ്ടില്ലെന്നും താന്‍ പൈസ പിന്‍വലിച്ചാല്‍ ചോദ്യങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുമെന്നും നടന്‍ പറഞ്ഞു. കടുത്ത സമ്മര്‍ദ്ദമാണ് എല്ലാത്തിനും കാരണമെന്നും നടന്‍ പറയുന്നു.

തമിഴ്‌നാട്ടിലെ പ്രമുഖ യുട്യൂബിന് നല്‍കിയ അഭിമുഖത്തിലാണ് ജയം രവി ആരതിക്കെതിരെ ആഞ്ഞടിച്ചത്. അമ്മയെ കുറിച്ച് അച്ഛന്‍ പറയുന്ന കാര്യങ്ങള്‍ മക്കള്‍ കേള്‍ക്കരുതെന്ന് കരുതിയാണ് ഇക്കാര്യങ്ങള്‍ ഇവിടെ പറയുന്നതെന്നും ജയം രവി പറഞ്ഞു.

'കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി എനിക്കെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് ഇല്ല. ആതിയുമായുള്ള ജോയിന്റ് അക്കൗണ്ട് ആണുള്ളത്. ഞാന്‍ എവിടെപ്പോയി എന്ത് ചെലവാക്കിയാലും ആ മെസേജ് നേരെ പോകുന്നത് അവരുടെ നമ്പറിലേക്കാണ്. വിവാഹത്തിന് മുന്‍പ് അമ്മയുമായുള്ള ജോയിന്റ് അക്കൗണ്ട് ആയിരുന്നു. വിവാഹ ശേഷം ഭാര്യയുമായി. അതങ്ങനെ പോട്ടെന്ന് ഞാനും കരുതി. പക്ഷേ കുറച്ച് കാലത്തിന് ശേഷം കഥ മാറി. അവര്‍ക്ക് ലക്ഷങ്ങള്‍ മുടക്കി ബാഗുകളും ചെരുപ്പുകളും തുടങ്ങി എന്തും വാങ്ങാം. ഞാന്‍ കാര്‍ഡ് സ്വയപ്പ് ചെയ്താല്‍ പെട്ടെന്ന് ഫോണ്‍ വരും. ഞാന്‍ എന്തിന് കാശെടുത്തു. എന്തു കഴിക്കുന്നു എന്നെല്ലാം ചോദ്യങ്ങള്‍. അതുപക്ഷേ എന്നോട് മാത്രമല്ല. അസിസ്റ്റന്റുമാരോടും ചോദിക്കും. അതെനിക്ക് നാണക്കേടായി. അങ്ങനെയിരിക്കെ ഒരിക്കല്‍ വലിയൊരു സിനിമ വന്നു. അതിന് ഞാന്‍ ട്രീറ്റ് കൊടുക്കണം. ഞാന്‍ കാശും കൊടുത്തു. ഉടനെ ആരതി അസിസ്റ്റന്‍സിനെ വിളിച്ച് എന്തിന് പൈസ എടുത്തു. ആരൊക്കെ ഉണ്ടായി എന്നെല്ലാം ചോദ്യം ചോദിക്കാന്‍ തുടങ്ങി. അതെനിക്ക് വലിയ നാണക്കേടായി. ഒടുവില്‍ എടിഎം കാര്‍ഡ് എനിക്ക് തരില്ല എന്നുവരെ എത്തി', എന്ന് ജയം രവി പറയുന്നു.

'ഇന്‍സ്റ്റാഗ്രാമിന്റെ പാസ് വേര്‍ഡ് എന്റേല്‍ ഇല്ല. വാട്‌സപ്പ് പ്രശ്‌നമാകുമെന്ന് കരുതി ആറ് വര്‍ഷമായി അത് വേണ്ടന്നുവച്ചു. ബ്രദര്‍ എന്ന സിനിമയുടെ ഷൂട്ടിം?ഗ് നടക്കുമ്പോള്‍ വീഡിയോ കോള്‍ വന്നു. ഞാന്‍ മാത്രമാണോ റൂമില്‍ വേറെ ആരൊക്കെ ഉണ്ടെന്നൊക്കെ ചോദിച്ച് വലിയ പ്രശ്‌നമായി. ഒടുവില്‍ ഷൂട്ടിം?ഗ് നിര്‍ത്തിവയ്‌ക്കേണ്ടിവരെ വന്നു. എന്റെ പല സിനിമകളും തെരഞ്ഞെടുക്കുന്നത് ആരതിയുടെ അമ്മയാണ്. മൂന്ന് സിനിമകള്‍ ചെയ്തു. വലിയ ഹിറ്റ് അല്ലെങ്കിലും ആദ്യസിനിമ വിജയിച്ചു. അത് ലാഭമുണ്ടാകുകയും ചെയ്തു. പക്ഷേ അത് നഷ്ടമാണെന്നാണ് എന്നോട് പറഞ്ഞത്. ഒക്കെ അങ്ങനെയെങ്കില്‍ വേറെ നിര്‍മാതാക്കളുടെ പടം ചെയ്യാം എന്ന് തീരുമാനിച്ചു. പക്ഷേ അതിന് അവര്‍ സമ്മതിക്കാതായി. സമ്മര്‍ദ്ദം താങ്ങാനാകാതെ സൈക്കോളജിസ്റ്റിനെ വരെ കണ്ടു. വേറെ വഴിയില്ലാതെയാണ് ഇത് ചെയ്തത്', എന്നും ജയം രവി പറഞ്ഞു.

Tags:    

Similar News