സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി ശ്രീനാഥ് ഭാസിയുടെ നൂലില്ലാ കറക്കം; ഗാനം പുറത്തിറക്കി ഫഹദ് ഫാസില്‍

Update: 2024-10-16 10:30 GMT

പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയ മുറ ചിത്രത്തിലെ ടീസറിനും ടൈറ്റില്‍ സോങിനും ശേഷം ചിത്രത്തില്‍ ശ്രീനാഥ് ഭാസി ആലപിച്ച നൂലില്ലാ കറക്കം എന്ന ഗാനം ഫഹദ് ഫാസില്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ക്രിസ്റ്റി ജോബിയാണ്. കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ''മുറ'' ഉടന്‍ തിയേറ്ററുകളിലേക്കെത്തും.

സുരാജ് വെഞ്ഞാറമൂടും, ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ ആള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, തഗ്‌സ്,മുംബൈക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂണുമാണ് മുറയില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നത്. മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

മുറയുടെ നിര്‍മ്മാണം : റിയാ ഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.


Full View


Tags:    

Similar News