പൃഥ്വിരാജ് ആരാധകര്‍ കാത്തിരുന്ന ആ ചിത്രം റിലീസിന്: വിലയാത്ത് ബുദ്ധ ഡിസംബറില്‍ തിയേറ്ററിലേക്ക് എന്ന് റിപ്പോര്‍ട്ട്

Update: 2024-09-26 10:53 GMT

ആരാധകര്‍ ഏറെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധ ഡിസംബറില്‍ റിലീസിന് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്ത് പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളെല്ലാം തിയറ്ററുകളില്‍ വിജയമാക്കി തീര്‍ത്ത ചരിത്രമാണ് പൃഥ്വിരാജിന്. അതുകൊണ്ട് തന്നെ ഈ ചിത്രവും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കാര്യങ്ങള്‍ വിചാരിച്ചതു പോലെയാല്‍ 2024ല്‍ താരത്തിന് മറ്റൊരു ഹിറ്റും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ആരാധകരെന്നാണ് റിപ്പോര്‍ട്ട്. ഡബിള്‍ മോഹനനായി വിലായത്ത് ബുദ്ധയില്‍ താരം എത്തുമ്പോള്‍ ജയന്‍ നമ്പ്യാര്‍ ആണ് സംവിധാനം നിര്‍വഹിക്കുന്നത്. അരവിന്ദ് കശ്യപാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രിയംവദാ കൃഷ്ണന്‍ നായികയായി ഉണ്ടാകുകയെന്നും ചിത്രം പ്രഖ്യാപിച്ചപ്പോള്‍ സൂചിപ്പിച്ചിരുന്നു.

ജി ആര്‍ ഇന്ദുഗോപനുമൊപ്പം ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് രാജേഷ് പിന്നാടന്‍ ആണ്. നിര്‍മാണ നിര്‍വഹണം ഉര്‍വ്വശി തിയറ്റേഴ്‌സിന്റെ ബാനറിലാണ്. അനീഷ് എം തോമസിനൊപ്പം പൃഥ്വിരാജ് ചിത്രത്തിന്റെ നിര്‍മാണത്തില്‍ സന്ദീപ് സേനനും പങ്കാളിയാകുന്നു. നടന്‍ പൃഥ്വിരാജ് വിലായത്ത് ബുദ്ധ സിനിമയില്‍ ചന്ദനക്കൊള്ളക്കാരനായിട്ടാണുണ്ടാകുക.

ജേക്‌സ് ബിജോയ്‌യാണ് വിലായത്ത് ബുദ്ധയുടെ സംഗീതം നിര്‍വഹിക്കുന്നത്. ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സും നിര്‍വഹിക്കുന്നു. മേക്കപ്പ് മനുമോഹന്‍. കോസ്റ്റ്യും ഡിസൈന്‍ സുജിത് സുധാകരനായ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ രഘു സുഭാഷ് ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്‍, എഡിറ്റിംഗ് മഹേഷ് നാരായണന്‍ എന്നിവരും ആണ് നിര്‍വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിലായത്ത് ബുദ്ധ ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തുക. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ നോവലാണ് സിനിമയായി അതേ പേരില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

Tags:    

Similar News