എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്, എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്; പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി സലീം കുമാര്‍

Update: 2024-10-10 12:18 GMT

മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട ഹാസ്യ നടന്‍മാരില്‍ ഒരാളാണ് സലീം കുമാര്‍. നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരെ ചിരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴും സലീം കുമാറിന്റെ ചിത്രങ്ങളും അതിലെ തമാശകളും കണ്ടാല്‍ ചിരിക്കാത്ത ഒരു മലയാളികളും ഇല്ല. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല, സീരിയസ് കഥാപാത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ 55-ാം പിറന്നാളാണ്. ആരോഗ്യ പ്രശ്‌നങ്ങളെയും രോഗങ്ങളെയും തരണം ചെയ്ത് മുന്നോട്ടു പോകുന്ന സലീം കുമാര്‍ ജന്മദിനത്തില്‍ ഫേസ് ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് എന്റെ സഹയാത്രികര്‍ എനിക്ക് നല്‍കിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ലയെന്നാണ് സലിം കുമാര്‍ കുറിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് എന്റെ സഹയാത്രികര്‍ എനിക്ക് നല്‍കിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതില്‍ അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു. എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി.

അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ് എനിക്ക്എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ് .അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം- സലീം കുമാര്‍കുറിച്ചു.


Full View


നിസ്സഹായത വരെ കോമഡിയാക്കിയ മണവാളന്‍ മുതല്‍ ഒരേ സ്റ്റെപ്പ് കൊണ്ട് സിനിമയില്‍ ഡാന്‍സ് മാസ്റ്ററായി പിടിച്ചുനില്‍ക്കുന്ന വിക്രം വരെ താരത്തിന്റെ അഭിനയമികവില്‍ പിറന്ന ഒട്ടനവധി ഹാസ്യ കഥാപാത്രങ്ങള്‍. കല്യാണരാമനിലെ പ്യാരിയും പുലിവാല്‍ കല്യാണത്തിലെ മണവാളനും മായാവിയിലെ കണ്ണന്‍ സ്രാങ്കും ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രമും സൂത്രധാരനിലെ ലീല കൃഷ്ണനുമൊക്കെ ഇന്നും മലയാളിക്ക് ആരെല്ലാമോ ആണ്. അത്രത്തോളം ജനപ്രിയത നേടിയെടുത്തതാണ് സലിം കുമാര്‍ അവതരിപ്പിച്ച പല കഥാപാത്രങ്ങളും. ആ ഒറ്റയാള്‍ പ്രകടനം കൊണ്ടാണ് അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും സിനിമ റിലീസായി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും ട്രോളുകളിലും മീമുകളിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്നത്.

Tags:    

Similar News