'ഞാന്‍ വ്യത്യസ്തനായൊരു ലെജന്‍ഡ്; ധോണിയും ഞാനും ഒരുപോലെ', വിരമിക്കലില്‍ ധോണിയെ താരതമ്യം ചെയ്ത് 'കിങ് ഖാന്‍'
എല്ലാ ഐപിഎല്ലുകളിലും ഉയര്‍ന്ന് വരുന്ന ഒരു ചോദ്യമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ വിരമിക്കിലിനെ കുറിച്ച്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലാണ് ധോണിയുടെ അവസാന മത്സരം എന്ന് വിചാരിച്ചിരുന്നെങ്കിലും ഔദ്യേഗികമായി ഒരു അറിയിപ്പും നടന്നില്ല. അതുകൊണ്ട് തന്നെ ഈ വര്‍ഷം അവസാന സീസണ്‍ ആകാം ധോണിയുടെ അവസാന മത്സരം എന്നാണ് പറയപ്പെടുന്നത്. തിനിടെ വിരമിക്കലുമായി ബന്ധപ്പെട്ട് ധോണിയെ സ്വയം താരതമ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഇരുവരേയും ബന്ധപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകൂടിയായ ഷാരൂഖ് ഖാന്‍ പറഞ്ഞവാക്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
2024-ലെ ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ് (ഐ.ഐ.എഫ്.എ)യുടെ വേദിയില്‍ അബുദാബിയില്‍ കരണ്‍ ജോഹറുമായുള്ള സംഭാഷണത്തിലാണ് ഷാരൂഖ് ഖാന്റെ വാക്കുകള്‍. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, റോജര്‍ ഫെഡറര്‍, സുനില്‍ ഛേത്രി എന്നിവരെ പരാമര്‍ശിച്ച്, ലെജന്‍ഡുകള്‍ക്ക് എപ്പോഴാണ് വിരമിക്കേണ്ടതെന്ന് അറിയാമെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.
ഇതിന് മറുപടിയായി കരണിന്റെ അടുത്ത ചോദ്യമെത്തി- എന്തുകൊണ്ടാണ് നിങ്ങള്‍ വിരമിക്കാത്തത്? ഷാരൂഖിന്റെ മറുപടി ഇങ്ങനെ- ഞാന്‍ വ്യത്യസ്തനായൊരു ലെജന്‍ഡാണ്. ധോണിയും ഞാനും ഒരുപോലെയാണ്. നോ പറഞ്ഞാലും പത്ത് ഐ പി.എല്ലുകള്‍ ഞങ്ങള്‍ കളിക്കും.
ഇതിന് മറുപടിയായി കരണിന്റെ അടുത്ത ചോദ്യമെത്തി- എന്തുകൊണ്ടാണ് നിങ്ങള്‍ വിരമിക്കാത്തത്? ഷാരൂഖിന്റെ മറുപടി ഇങ്ങനെ- ഞാന്‍ വ്യത്യസ്തനായൊരു ലെജന്‍ഡാണ്. ധോണിയും ഞാനും ഒരുപോലെയാണ്. നോ പറഞ്ഞാലും പത്ത് ഐ പി.എല്ലുകള്‍ഞങ്ങള്‍കളിക്കും.