മോഹന്‍ലാല്‍, രജനികാന്ത്, അമിതാബ് ബച്ചന്‍ ഇവരാരും മെഗാസ്റ്റാര്‍ അല്ല: മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് വിളിക്കാന്‍ പറഞ്ഞത് മമ്മൂട്ടി തന്നെ എന്ന ശ്രീനിവാസന്‍: ശ്രീനിവാസന്റെ ആരോപണം തെറ്റന്നെ യുഎഇയിലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍
മെഗാസ്റ്റാര്‍ എന്ന വിശേഷണം മമ്മൂട്ടി പറഞ്ഞു പറയിച്ചതാണെന്ന് കഴിഞ്ഞ ദിവസമാണ് ശ്രീനിവാസന്‍ ആരോപിച്ചത്. ബാലയുടെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.ാമാാീീേ്യേജെന്‍സണ്‍ ഇല്ലെങ്കിലും ശ്രുതിക്കായി കരുതിവച്ചിരുന്നത് മമ്മൂട്ടി കൊടുത്തു
'മലയാളത്തിന്റെ പ്രത്യേകത എന്താണെന്നറിയുമോ? മലയാളത്തില്‍ മാത്രമേ മെഗാസ്റ്റാര്‍ എന്ന് പറയുന്ന പൊസിഷന്‍ ഉള്ളൂ. ബാക്കിയുള്ള സ്ഥലത്തൊക്കെ സൂപ്പര്‍സ്റ്റാര്‍ ആണ്. അതായത് അമിതാബ് ബച്ചന്‍ മെഗാസ്റ്റാര്‍ അല്ല, രജനികാന്ത് മെഗാസ്റ്റാര്‍ അല്ല, മോഹന്‍ലാല്‍ മെഗാസ്റ്റാര്‍ അല്ല. അവരൊക്കെ വളര്‍ന്നുവരുന്ന സൂപ്പര്‍ സ്റ്റാറിലേക്ക് എത്തിയേയുള്ളൂ. ദുബായില്‍ സ്റ്റേജ് ഷോയ്ക്ക് പോയിരുന്നു. ഓരോരുത്തരെയും ആങ്കര്‍ പരിചയപ്പെടുത്തിക്കൊണ്ട് സ്റ്റേജിലേക്ക് വിളിക്കുകയാണ്. മമ്മൂട്ടി പറയുന്നത് ഞാന്‍ കേട്ടതാണ്, എന്നെ അവതരിപ്പിക്കുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെന്ന് പറഞ്ഞാല്‍ മതിയെന്ന്'- ഇതായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുഎഇയിലെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍.
ശ്രീനിവാസന്‍ പറഞ്ഞത് തെറ്റാണെന്നും മമ്മൂട്ടിക്ക് മെഗാസ്റ്റാര്‍ എന്ന വിശേഷണം ആദ്യമായി നല്‍കിയത് താനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനായി 1987ല്‍ മമ്മൂട്ടിയും ശ്രീനിവാസനും അടക്കമുള്ളവ ദുബായിലെത്തി. അന്ന് ഐസക്ക് ഒരു മാദ്ധ്യമത്തില്‍ ജോലി ചെയ്യുകയാണ്. മമ്മൂട്ടിയുടെ സിനിമകള്‍ വിജയകരമായി ഓടുന്ന സമയമായിരുന്നു. പരിപാടിക്ക് ശേഷം പത്രത്തിന്റെ തലക്കെട്ടായി മെഗാസ്റ്റാര്‍ വിശേഷിപ്പിച്ചു. അത് ഷോയിലും പിന്നീടങ്ങോട്ടും മമ്മൂട്ടിയുടെ വിശേഷണമായി മാറുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് തനിക്ക് മമ്മൂട്ടിയെ പരിചയമില്ലെന്നും അതിനാല്‍ത്തന്നെ അദ്ദേഹം പറഞ്ഞുപറയിപ്പിച്ചതാണെന്നും പറയുന്നത് തെറ്റാണെന്നും ഐസക് പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.