ഇടയ്ക്ക് മെസേജ് അയക്കാറുണ്ട്...അത്രമാത്രം; മോശം അനുഭവങ്ങൾ ഒരുപാടുണ്ട്; അതുകൊണ്ട് വേണ്ടെന്ന് വെച്ചു; തുറന്നുപറഞ്ഞ് നടി അമൃത
ടിവി പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് അമൃത നായർ. വളരെ ചുരുക്കം സീരിയലുകൾ കൊണ്ട് വളരെ പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത. ഇപ്പോൾ പത്തോളം സീരിയലുകളുടെ ഭാഗമായിട്ടുണ്ട് ഇപ്പോഴിതാ, തന്റെ ജീവിതത്തെ കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് നടി.
അമൃതയുടെ വാക്കുകൾ...
'അധികം സൗഹൃദങ്ങൾ സൂക്ഷിക്കാത്ത വ്യക്തിയാണ് ഞാൻ. സ്കൂളിൽ ഒന്നിച്ചു പഠിച്ച ഒന്നു രണ്ടു പേർക്ക് ഇടയ്ക്ക് മെസേജ് അയക്കാറുണ്ട്, അത്രമാത്രം. പിന്നെ അഭിനയിക്കാനെത്തിയപ്പോൾ എനിക്ക് ഈ ഫീൽഡിൽ കുറച്ച് കൂട്ടുകെട്ടുകളുണ്ടായി. അതിൽ നിന്നൊക്കെ കുറച്ച് പണി കിട്ടിയപ്പോൾ പാഠം പഠിച്ചു. ഇപ്പോ അധികം ഫീൽഡിൽ അധികം സുഹൃത്തുക്കളില്ല', അമൃത നായർ വ്യക്തമാക്കി.
'റബേക്കയും ഞാനും നല്ല സുഹൃത്തുക്കളാണ്. കളിവീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ച് ഞങ്ങൾ നല്ല കൂട്ടായതാണ്. അവൾക്കൊപ്പം ഇനിയും അഭിനയിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആലോചിക്കാറുണ്ട്. ഗീതാഗോവിന്ദത്തിന്റെ സെറ്റിലും ജോഷ്നയും രേവതിയുമായൊക്കെ നല്ല സൗഹൃദമുണ്ട്', അമൃത കൂട്ടിച്ചേർത്തു.