കാനിലെ ശ്രദ്ധേയ ചിത്രം ഇനി തിയേറ്ററിലേക്കും; ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഒടുവില്‍ ഇന്ത്യയിലും കാണാം; വിതരണം ഏറ്റെടുത്തത് സൂപ്പര്‍താരം
ചിത്രം വൈകാതെ ഇന്ത്യയിലെ തിയേറ്ററുകളിലുമെത്തും
ഹൈദരാബാദ്: 1994-ന് ശേഷം ഇന്ത്യയില്‍ നിന്ന് കാന്‍ ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുകയും ഗ്രാന്‍ഡ് പ്രിക്സ് പുരസ്‌കാരവും നേടുകയും ചെയ്ത ചിത്രമാണ് പായല്‍ കപാഡിയ എഴുതി സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ചിത്രം പ്രശംസ നേടുമ്പോഴും ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ചിത്രം കാണാനുള്ള അവസരം ലഭിച്ചിരുന്നില്ല.
എന്നാലിപ്പോഴിത ചിത്രം വൈകാതെ ഇന്ത്യയിലെ തിയേറ്ററുകളിലുമെത്തുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ചിത്രത്തിന്റെ ഇന്ത്യന്‍ അവകാശം തെലുങ്ക് താരം റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷന്‍ ഹൗസ് സ്വന്തമാക്കിയെന്നാണ് സൂചന.അടുത്തിടെ 35 ചിന്ന കഥ കടു എന്ന തെലുങ്ക് ചിത്രം വിതരണത്തിന് എടുന്ന റാണയുടെ കമ്പനിയായ സ്പിരിറ്റ് മീഡിയോ ഇന്ത്യയുടെ കാനിലെ അഭിമാന ചിത്രവും ഇന്ത്യയില്‍ വിതരണത്തിന് എത്തിക്കും.
ഗുഡ് കണ്ടന്റ് ചിത്രങ്ങള്‍ എന്നും പിന്തുണയ്ക്കുന്ന നിര്‍മ്മാതാവ് എന്ന നിലയിലാണ് ബാഹുബലി താരം റാണ അറിയപ്പെടുന്നത്. കഞ്ചാരപാലം, ബൊമ്മലത, ചാര്‍ലി777 തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം റാണ പിന്തുണച്ചിട്ടുണ്ട്.ഈ ചിത്രങ്ങള്‍ എല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും ഇത്തരത്തില്‍ വിതരണത്തിന് എടുത്തിരിക്കുകയാണ് റാണ.
'ലോകമെങ്ങും ഉള്ള ചലച്ചിത്രോത്സവങ്ങളില്‍ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഒരു ചിത്രം ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന്റെ ത്രില്ലിലാണ് ഞങ്ങള്‍' ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് വിതരണം ചെയ്യാന്‍ എടുത്ത തീരുമാനത്തില്‍ റാണ പറഞ്ഞു. ചിത്രത്തില്‍ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂണ്‍ എന്നിവരാണ് അഭിനേതാക്കള്‍.