ഇനി ALLU ARJUN അല്ല; ALLUU ARJUNN; പേര് മാറ്റാന്‍ ഒരുങ്ങി നടന്‍; പേരില്‍ മാറ്റം വരുത്തുന്നത് ജ്യോതിഷ നിര്‍ദേശ പ്രകാരം
ജ്യോതിഷ നിര്‍ദേശ പ്രകാരം പേരില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി അല്ലു അര്‍ജുന്‍. കരിയറില്‍ കൂടുതല്‍ ഉന്നതിയിലേക്ക് എത്തുന്നതിനായാണ് അല്ലു അര്‍ജുന്‍ പേര് മാറ്റുന്നത് എന്നാണ് സിനിജോഷ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പേരില്‍ കൂടുതല്‍ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടാണ് താരം പേരില്‍ മാറ്റം വരുത്തുന്നത്.
‘U’, ‘N’ എന്നീ അക്ഷരങ്ങള്‍ കൂടുതലായി ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ‘ALLUU ARJUNN’ എന്നായിരിക്കും നടന്റെ പുതിയ പേര് എന്നാണ് സൂചന. എന്നാല്‍ താരത്തിന്റെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
അതേസമയം, 2024ല്‍ ഇറങ്ങിയ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. എന്നാല്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സന്ധ്യ തിയേറ്ററില്‍ നടന്ന തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചത് വലിയ വിവാദം ആയിരുന്നു.
ഈ കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരുന്നു. അതിനാല്‍ തന്നെ പുഷ്പ 2 വിജയം നടനെ ശരിക്കും ആഹ്‌ളാദിപ്പിച്ചില്ലെന്ന് അടക്കം തെലുങ്ക് സിനിമ വൃത്തങ്ങളില്‍ വാര്‍ത്തയായിരുന്നു. അറസ്റ്റ് അടക്കം നേരിടേണ്ടി വന്നതിനാലാണ് ജ്യോതിഷ പ്രകാരം അല്ലു അര്‍ജുന്‍ തന്റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.