'അമ്മേ, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോചുവടുകളിലും നിങ്ങള്‍ ജീവിക്കുന്നു; ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം; അമ്മ എപ്പോഴും എന്റെ ശക്തിയും വഴികാട്ടിയുമാകും'; അമ്മയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി ഗോപി സുന്ദര്‍
തൃശൂര്‍: അമ്മ മരിച്ചതില്‍ വൈകാരികമായ കുറിപ്പുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ അമ്മയെ കുറിച്ച് വൈകാരികമായ കുറിപ്പ് ഗോപി സുന്ദര്‍ പങ്കുവെച്ചത്. അമ്മ എല്ലായിപ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് ഗോപി സുന്ദര്‍ പോസ്റ്റില്‍ കുറിച്ചു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
''അമ്മ, നിങ്ങള്‍ എനിക്ക് ജീവിതവും സ്നേഹവും എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നല്‍കി. ഞാന്‍ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങള്‍ എനിക്ക് പകര്‍ന്നുനല്‍കിയ സ്നേഹമുണ്ട്. നിങ്ങള്‍ പോയിട്ടില്ല, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോചുവടുകളിലും നിങ്ങള്‍ ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ശാന്തിക്കായി ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണ്. പക്ഷേ, നിങ്ങള്‍ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങള്‍ എല്ലായ്പ്പോഴും എന്റെ ശക്തിയും വഴികാട്ടിയുമാകും'', ഗോപിസുന്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
തൃശ്ശൂരിലായിരുന്നു ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അന്ത്യം. 65 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്ക് വടൂക്കര ശ്മശാനത്തില്‍.