ആ സമയത്ത് ഞാൻ ഭയങ്കരമായി സ്ട്രസ്ഡാകും; കൃത്യമായി വീഡിയോ ഷെയർ ചെയ്യാനും കഴിഞ്ഞില്ല; ഇത്തരം കാര്യങ്ങൾ ഫേസ് ചെയ്യുമ്പോൾ ഞാൻ കുറച്ച് സീരിയസാണ്; തുറന്നുപറഞ്ഞ് ഹൻസിക

Update: 2025-07-02 13:06 GMT

ലയാളത്തിലെ എവർ ഗ്രീൻ നടനാണ് കൃഷ്ണ കുമാർ. നടന്റെ ഏറ്റവും ഇളയ പുത്രിയാണ് ഹൻസിക. താരം സോഷ്യൽ മീഡിയയിൽ അടക്കം വളരെ സജീവമാണ്. ഇം​ഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഹൻസിക. ഇപ്പോഴിതാ, തന്റെ പഠന കാര്യങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

ഹൻസികയുടെ വാക്കുകൾ...

എക്സാം കഴിഞ്ഞിട്ട് കുറച്ച് അധികം ദിവസങ്ങളായി. പക്ഷെ കൃത്യമായി വീഡിയോ ഷെയർ ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ക്ലാസും മറ്റ് കാര്യങ്ങളും എല്ലാമായി ബിസിയും ക്ഷീണിതയുമായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനൊരു വീഡിയോ പങ്കുവെക്കുന്നത്. സെക്കന്റ് ഇയറിനെ കുറിച്ചും എക്സാം ഡെയ്സിനെ കുറിച്ചും നിങ്ങളോട് കുറച്ച് സംസാരിക്കാമെന്ന് കരുതി.

എക്സാം സമയത്ത് ഞാൻ ഭയങ്കരമായി സ്ട്രസ്ഡാകും. ആദ്യത്തെ മൂന്ന് പരീക്ഷകൾക്കാണ് ഏറ്റവും കൂടുതൽ പഠിക്കാനുള്ളത്. ആറ് പേപ്പറുകളാണ് ഈ സെമസ്റ്ററിൽ ഉണ്ടായിരുന്നത്. അതിൽ രണ്ടെണ്ണം വളരെ ചലഞ്ചിങ്ങായിരുന്നു. ബാക്കിയുള്ളതൊന്നും അത്ര ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. ക്രിയേറ്റിവിറ്റിവെച്ചൊക്കെ എഴുതാം. ട്വന്റീത്ത് സെഞ്ച്വറി മലയാളം ലിറ്ററേച്ചർ പഠിക്കാനുണ്ട്. വളരെ ഇന്ററസ്റ്റിങ്ങാണ് പഠിക്കാൻ.

എന്നാൽ അത് എങ്ങനെ എഴുതുന്നുവെന്നതിനെ അപേക്ഷിച്ചാണ് മാർക്ക് ഇരിക്കുന്നത്. ചുമ്മ എഴുതിയാൽ കോപ്പി ചെയ്യുന്നത് പോലെയാകും. അതിൽ കാര്യമില്ല. ടെക്നിക്കൽ പേപ്പറുകളാണ് പഠിക്കുന്നതെങ്കിൽ ഉത്തരം ശരിയാണെങ്കിൽ മാർക്ക് കിട്ടും. പക്ഷെ ഇം​ഗ്ലീഷ് ലിറ്ററേച്ചറാകുമ്പോൾ എത്ര നന്നായി എഴുതിയാലും മുഴുവൻ മാർക്ക് ലഭിക്കില്ല. ഇം​ഗ്ലീഷ് ഇന്ററസ്റ്റിങാണ്.

പക്ഷെ മാർക്ക് സ്കോർ ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. ഞാൻ സെക്കന്റ് ഇയർ കഴിഞ്ഞു. സപ്ലി എനിക്കില്ല. ഫസ്റ്റ് സെമസ്റ്ററിലും സെക്കന്റ് സെമസ്റ്ററിലും തേർ‍ഡ് സെമസ്റ്ററിലും സപ്ലി കിട്ടിയിട്ടില്ല. ഫോർത്ത് സെമസ്റ്ററിന്റെ റിസൽട്ട് വരുന്നതേയുള്ളു. പക്ഷെ സപ്ലി കിട്ടില്ലെന്ന് എനിക്ക് അറിയാം. കാരണം ഞാനാണല്ലോ പരീക്ഷകൾ എഴുതിയത്. അതുകൊണ്ട് എനിക്ക് അറിയാം. ആവശ്യത്തിന് പഠിക്കുന്നയാളാണ് ഞാൻ.

അതുകൊണ്ട് തന്നെ എനിക്ക് ഒരിക്കലും സപ്ലി കിട്ടില്ല. സപ്ലി കിട്ടുന്ന രീതിയിൽ പഠിക്കാതെ ഉഴപ്പാൻ എനിക്ക് പറ്റില്ല. ലൈഫിൽ അത്ര അൺ സീരിയസല്ല. ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ വരുമ്പോൾ ഞാൻ സീരിയസാണ്. എക്സാമിനെ ഒരു തമാശയായി എനിക്ക് എടുക്കാൻ പറ്റില്ല. ചെറിയൊരു ടെസ്റ്റാണെങ്കിൽ പോലും ഞാൻ പഠിക്കും. ​ഗണിതം ആയിരുന്നു എന്റെ വിഷയമെങ്കിൽ എനിക്ക് സപ്ലി തീർച്ചയായും കിട്ടും. അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള വിഷയമാണ്. എന്നും ഹൻസിക തുറന്നുപറഞ്ഞു.

Tags:    

Similar News