അയാൾ ഭ്രാന്തമായി എന്നോട് പെരുമാറുന്നു; ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവിടുമെന്ന് ഭീഷണി; നിരന്തരം മെസ്സേജ് അയച്ച് പേടിപ്പിക്കുന്നു; എന്റെ സുഹൃത്തുക്കളെയും ഇയാൾ ശല്യം ചെയ്യുന്നു; എന്ത് ചെയ്യണമെന്ന് അറിയില്ല; മുൻപങ്കാളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോപ്പ് ഗായിക കാർഡി ബി
പോപ്പ് ഗായിക കാർഡി ബി തന്റെ മുൻ പങ്കാളിയും പ്രമുഖ റാപ്പറുമായ ഓഫ്സെറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ഓഫ്സെറ്റ് തന്റെ ജീവന് തന്നെ ഭീഷണിയാവുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നും പ്രണയത്തിൽ ആയിരുന്നപ്പോൾ ഉള്ള ലൈംഗിക ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഓഫ്സെറ്റ് പറയുന്നു എന്ന് കാർഡി ബി വെളിപ്പെടുത്തുന്നു.
നിരന്തരം സന്ദേശങ്ങളയയ്ക്കുകയാണെന്നും അവർ പറഞ്ഞു. ഇരുവരും തമ്മിലുള്ള വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് എക്സ് അക്കൗണ്ടിലൂടെ കാർഡി ബി തന്റെ ആരാധകരെ തന്നെ ഞെട്ടിച്ചു കൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴി ഓഫ്സെറ്റ് തന്നെ ശല്യപ്പെടുത്തുന്നുവെന്നാണ് കാർഡി ബി പറയുന്നത്. വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് കാർഡി ബി ആണ് കോടതിയെ സമീപിച്ചത്. ഈ തീരുമാനത്തോട് വിയോജിപ്പ് അറിയിച്ച ഓഫ്സെറ്റ്, വേർപിരിയാൻ തയ്യാറല്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. തന്റെ ജീവിതത്തിലേക്കു തിരികെ ചെല്ലണമെന്നും ഒരുമിച്ചു ജീവിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് ഓഫ്സെറ്റ് നിരന്തരം മെസേജുകൾ അയയ്ക്കാറുണ്ടെന്ന് കാർഡി ബി പറയുന്നു. വിസമ്മതിക്കുമ്പോൾ വീണ്ടും ഭീഷണി സ്വരം ഉയർത്തുമെന്നും ഗായിക ആരോപണം ഉയർത്തുന്നു.
കാർഡി ബി യുടെ വാക്കുകൾ...
"ഞങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അയച്ചു തരാമെന്നു പറഞ്ഞ് എന്റെ സുഹൃത്തുക്കൾക്ക് ഓഫ്സെറ്റ് മെസേജുകൾ അയയ്ക്കുന്നുണ്ട്. എന്നെ കൊല്ലുമെന്നും സ്വയം ജീവനൊടുക്കുമെന്നൊക്കെയാണ് അയാൾ ഭീഷണിപ്പെടുത്തുന്നത്. ഞാൻ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴൊക്കെ ഓഫ്സെറ്റ് എന്നെ ഉപദ്രവിക്കാൻ ശ്രമിക്കാറുണ്ട്. എന്റെ ആത്മാഭിമാനത്തെ തകർക്കും വിധം അയാൾ എനിക്കു മെസേജുകൾ അയയ്ക്കുന്നു. സത്യം പറഞ്ഞാൽ എനിക്ക് മടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്." കാർഡി ബി വ്യക്തമാക്കുന്നു.
നിവൃത്തിയില്ലാതെ വന്നപ്പോൾ താൻ ഓഫ്സെറ്റിന്റെ ഇപ്പോഴത്തെ കാമുകിക്ക് ഇക്കാര്യങ്ങൾ വിവരിച്ച് മെസേജുകൾ അയച്ചുവെന്ന് കാർഡി ബി പറഞ്ഞു. ഇതറിഞ്ഞ ഓഫ്സെറ്റ് വളരെ ഭ്രാന്തമായ രീതിയിലാണ് തന്നോട് പെരുമാറിയത്. തന്റെ സുഹൃത്തുക്കളേയും ഓഫ്സെറ്റ് ശല്യപ്പെടുത്തുന്നുവെന്നും കാർഡി ബി തുറന്നുപറഞ്ഞു. ഓഫ്സെറ്റും ഇയാളുടെ അമ്മയും ചേർന്ന് തന്റെ ചില വസ്തുവകകൾ മോഷ്ടിച്ചെന്ന് കാർഡി ബി നേരത്തേ ആരോപണം ഉയർത്തിയിരുന്നു.