സിനിമയില്‍ ഇത്രയും കാലമായിട്ടും ആ നടിയോട് സംസാരിച്ച് നില്‍ക്കാന്‍ പാടുപെട്ടു; സുരഭിയെ കുറിച്ച് വിജയരാഘവന്‍
സുരഭിയെ കുറിച്ച് വിജയരാഘവന്‍
കൊച്ചി: മലയാള സിനിമയുടെ നിറസാന്നിധ്യമായി ഇന്നും നിലനില്‍ക്കുന്ന നടനാണ് വിജയ രാഘവന്‍. പ്രായം ചെല്ലുംതോറും അദ്ദേഹത്തെ തേടിയെത്തുന്ന വേഷങ്ങള്‍ അതിഗംഭീരമാണ്. തന്റെ അഭിനയ മികവിന്റെ മാറ്റുരക്കാനുള്ള അവസരമായാണ് അദ്ദേഹം പുതിയ വേഷങ്ങളെയെല്ലാം കാണുന്നതും. റൈഫിള്‍ ക്ലബ്ബ് എന്ന ആഷിക് അബു എന്ന ചിത്രത്തിലാണ് അദ്ദേഹത്തെ ഒടുവില്‍ കണ്ടത്. മാസ് റോളിലെത്തിയ താരത്തിന്റെ സീനുകള്‍ക്കെല്ലാം തിയറ്ററില്‍ നിറഞ്ഞ കയ്യടികളാണ് ലഭിച്ചത്.
കുഴുവേലി ലോനപ്പന്‍ എന്ന മുന്‍ വേട്ടക്കാരനായാണ് വിജയരാഘവന്‍ റൈഫിള്‍ ക്ലബ്ബില്‍ വേഷമിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിജയരാഘവന്‍. ചിത്രത്തില്‍ കിട്ടിയ കയ്യടികളുടെയെല്ലാം കാരണം ആഷിക് അബുവാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. നടി സുരഭിയോട് സംസാരിച്ച് പിടിച്ചുനില്‍ക്കുക എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'ഈ പടത്തില്‍ എനിക്ക് കിട്ടിയ എല്ലാ കൈയടിക്കും കാരണം ആഷിക് അബു എന്ന സംവിധായകനാണ്. അയാളുടേതാണ് ഈ സിനിമ. 32 ദിവസത്തെ ഷൂട്ടായിരുന്നു ഉണ്ടായിരുന്നത്. അതില്‍ പല ദിവസവും ഒന്നോ രണ്ടോ ഷോട്ട് മാത്രമേ എടുക്കുമായിരുന്നുള്ളൂ. ഞാനാണെങ്കില്‍ രാവിലെ തന്നെ മേക്കപ്പ് ചെയ്ത് റെഡിയായി നില്‍ക്കും. എന്നാലും എന്റെ ഷോട്ട് എടുക്കുമ്പോള്‍ രാത്രി രണ്ടരയാവും.
മിക്ക ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ എല്ലാവരും എന്നെ രണ്ടരക്കുട്ടന്‍ എന്ന് വിളിച്ചുതുടങ്ങി. അത് മാത്രമല്ല, സുരഭിയെപ്പോലുള്ള നടിമാരുടെ കൂടെ സംസാരിച്ച് പിടിച്ചുനില്‍ക്കുക എന്നത് വലിയ ടാസ്‌കാണ്. ഇത്രയും കാലം സിനിമയില്‍ നിന്നിട്ടും ഇതുപോലെ എന്നെ സംസാരത്തില്‍ ബുദ്ധിമുട്ടിച്ച നടി വേറെ ഇല്ല. സുരഭി എന്ന പരീക്ഷ പാസായ ഞാന്‍ ഇനി എവിടെ വേണമെങ്കിലും സര്‍വൈവ് ചെയ്യും,' തമാശരുപേണെ വിജയരാഘവന്‍ പറഞ്ഞു.
അതേസമയം ഈ വര്‍ഷം തന്നെ റിലീസായ കിഷ്‌കിണ്ഡാ കാണ്ഡം എന്ന ചിത്രത്തിലെ അപ്പുപ്പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് വിജരാഘവന് ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.