'ഒരമ്മ പെറ്റ അളിയന്‍മാര്‍' ; സൂര്യക്കും കാര്‍ത്തിക്കുമൊപ്പം ചിത്രം പങ്കുവെച്ച് ടൊവിനോ

Update: 2024-09-27 08:32 GMT

നടന്‍ ടൊവീനോ തോമസ് തമിഴ് താരങ്ങളായ സൂര്യയെയും കാര്‍ത്തിയെയും സന്ദര്‍ശിച്ചു. ഇരുതാരങ്ങള്‍ക്കും നടുവിലായി താരം നില്‍ക്കുന്ന ഫോട്ടോയോടൊപ്പം ടോവിനോയുടെ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. നടന്‍ ആകാന്‍ ആഗ്രഹിച്ചു നടന്ന നാളുകളില്‍ സൂര്യയും കാര്‍ത്തിയും വലിയ പ്രചോദനമായിരുന്നുവെന്ന് ടൊവീനോ കുറിച്ചു.

ഒരു നടനാകാന്‍ ആഗ്രഹിച്ചു നടന്ന വര്‍ഷങ്ങളില്‍, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളില്‍ പ്രചോദനം നല്‍കിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവില്‍ ഇന്ന് നില്‍ക്കുമ്പോള്‍, എന്റെ യാത്രയില്‍ അവര്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂര്‍വം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു. സൂര്യയെയും കാര്‍ത്തിയെയും നേരിട്ടു കണ്ട് കുറച്ചു സമയം ചിലവഴിക്കാന്‍ സാധിച്ചതില്‍ ഒരുപാടു സന്തോഷം. ഒപ്പം നാളെ റിലീസ് ചെയ്യാനിരിക്കുന്ന കാര്‍ത്തിയുടെ മെയ്യഴകന് ഹൃദയം നിറഞ്ഞ ആശംസകള്‍!- ടൊവിനോ കുറിച്ചു.

സൂര്യയ്ക്കും കാര്‍ത്തിക്കും നടുക്ക് നില്‍ക്കുന്ന ടൊവിനോയുടെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നത്. 'ഒരമ്മ പെറ്റ അളിയന്മാരാണെന്നേ പറയൂ'- എന്നായിരുന്നു നടി സുരഭിയുടെ കമന്റ്. 'റോളക്‌സ്, മണിയന്‍, ദില്ലി' എന്നായിരുന്നു ഒരു ആരാധകന്‍ കുറിച്ചത്.

Tags:    

Similar News