വിജയുടെ വില്ലനാകാന്‍ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍; 'ദളപതി 60' വന്‍ അപ്‌ഡേറ്റ്

Update: 2024-10-02 07:06 GMT

വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയയുടെ അവസാന ചിത്രം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ആരാധകര്‍ വളരെ ആകംഷയോടെയാണ് ഈ ചിത്രത്തിന്റെ ഓരോ വാര്‍ത്തയും നോക്കിക്കാണന്നത്. ഇപ്പോള്‍ അത്തരത്തില്‍ ചിത്രത്തിന്റെ വലിയൊരു വാര്‍ത്തയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ബോളിവുഡിന്റെ സൂപ്പര്‍ നായകന്‍മാരിലൊരാളായ ബോബി ഡിയോളും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ വിവരം. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വില്ലനായാണ് ബോബി ചിത്രത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തിറങ്ങാനിരിക്കുന്ന സൂര്യ നായകനായ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിലും ബോബി പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതിന് പിന്നാലെയാണ് ദളപതി ചിത്രത്തില്‍ ബോബി വീണ്ടും തമിഴില്‍ എത്തുന്നത്.



ദളപതി 69 ന്റെ താരനിര ഒന്നൊന്നായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ താരനിര ഇതിനോടകം തന്നെ പ്രേക്ഷകരെ ആവേശത്തിലാക്കി കഴിഞ്ഞു. കെവിഎന്‍ പ്രൊഡക്ഷന്‍ ആണ് ദളപതി 69 നിര്‍മ്മിക്കുന്നത്.

ഈ വര്‍ഷം ഒക്‌ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്‌ടോബറില്‍ തിയേറ്ററിലെത്തിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബ്ലോക് ബസ്റ്ററുകള്‍ സമ്മാനിച്ച വിജയിയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും കെ വി എന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു. അനിരുദ്ധ് രവിചന്ദര്‍ ആണ് ദളപതി 69 സംഗീതമൊരുക്കുന്നത്.

Tags:    

Similar News