സെമി ഫൈനല്‍ തൂക്കി 'യൂഡിഎഫ്'! ബ്ലോക്കിലും ഗ്രാമപഞ്ചായത്തിലും അടക്കം കോണ്‍ഗ്രസ് മുന്നണിയ്ക്ക് മുന്‍തൂക്കം; ബിജെപിയും നില മെച്ചപ്പെടുത്തി; രേഖപ്പെടുത്തിയത് സിപിഎം വിരുദ്ധ വികാരം; വോട്ടായത് ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള തന്നെ; മാങ്കൂട്ടത്തിലും സ്ത്രീലമ്പടന്മാരും തോറ്റു; നിയമസഭയില്‍ ഇനി യുഡിഎഫിന് ഇരട്ട ചങ്ക്; പിണറായിയും സിപിഎമ്മും തദ്ദേശത്തില്‍ വീണു

Update: 2025-12-13 05:54 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ 'യുഡിഎഫ്' വിജയഗാഥ. കേരളത്തിലെ കോര്‍പ്പറേഷനില്‍ അടക്കം മുന്‍തൂക്കം യുഡിഎഫ് നേടി. തദ്ദേശത്തില്‍ ആദ്യമായാണ് വലതു മുന്നണി ഇത്രയേറെ വിജയം നേടിയത്. മലപ്പുറം, തൃശൂര്‍, കൊച്ചി, കോട്ടയം, കൊല്ലം. പത്തനംതിട്ട ജില്ലകളില്‍ വമ്പന്‍ വിജയം യുഡിഎഫ് നേടി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മുന്‍തൂക്കം നേടി. ഇടതിന് ശക്തികേന്ദ്രങ്ങളിലും തോല്‍വി പിണഞ്ഞു. അങ്ങനെ സെമി ഫൈനലില്‍ യുഡിഎഫ് വികാരം ആഞ്ഞടിക്കുകയാണ്.

കോണ്‍ഗ്രസിനും ബിജെപിക്കും കൂടി കിട്ടിയ വോട്ട് കൂട്ടിയാല്‍ അത് ഭരണവിരുദ്ധ വികാരത്തിന് തെളിവാണ്. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള പ്രചരണത്തില്‍ മുന്‍തൂക്കം തേടിയതിന് തെളിവാണ് ഇത്. ക്ഷേമപെന്‍ഷനും അതിദരിദ്ര മുദ്രാവാക്യവുമെല്ലാം പാളി. ശക്തമായ ത്രികോണ മത്സരത്തിലാണ് കോണ്‍ഗ്രസിന്റെ നേട്ടമെന്നതാണ് നിര്‍ണ്ണായകം. രാഹുല്‍ മാങ്കൂട്ടത്തിലും സ്ത്രീ ലമ്പട ചര്‍ച്ചയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയത്. അതെല്ലാം തിരിച്ചടിച്ചു. ജില്ലാ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിലും ബ്ലോക്കിലും എല്ലാം യുഡിഎഫിന് വന്‍ നേട്ടമുണ്ടായി. ബ്ലോക്കില്‍ അടക്കം ബിജെപിയും അക്കൗണ്ടുകള്‍ തുറക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഫലം അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയ്ക്ക് തുണയായി മാറും.

കഴിഞ്ഞ തദ്ദേശത്തില്‍ കിട്ടിയതിനേക്കാള്‍ വലിയ നേട്ടമാണ് യുഡിഎഫിന്. ബിജെപിക്കും വാര്‍ഡുകള്‍ കൂടി. എന്നാല്‍ സിപിഎം തകര്‍ന്നടിഞ്ഞു. കൊല്ലത്തേയും കോഴിക്കോട്ടേയും കണ്ണൂരിലേയും തോല്‍വി സിപിഎമ്മിനെ ഞെട്ടിച്ചു. കൊല്ലം കോര്‍പ്പറേഷനിലെ തോല്‍വി ഞെട്ടിക്കുന്നതായി. മിക്ക പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ബിജെപി അക്കൗണ്ട് തുറന്നു. യിഡിഎഫ് തേരോട്ടത്തിനിടെയാണ് ഇത്. തൃശൂര്‍ കോര്‍പ്പറേഷനിലും യുഡിഎഫ് നേട്ടമുണ്ടാക്കി. കോട്ടയത്തും കോണ്‍ഗ്രസാണ്.

Similar News