ധര്‍മ്മശാസ്താവിന്റെ 'മേല്‍ശാന്തി' തിരഞ്ഞെടുപ്പു നറുക്കെടുപ്പിലൂടെ! അതേ അയ്യപ്പ ഹിതം തദ്ദേശത്തിലും; ശബരിമലയിലെ മെമ്പറിനെ തിരഞ്ഞെടുത്തതും നറുക്കെടുപ്പിലൂടെ; കേരളമാകെ അയ്യപ്പവികാരത്തില്‍ സിപിഎം തോറ്റമ്പിയെങ്കിലും ശബരിമല വാര്‍ഡില്‍ വിജയം; അയ്യപ്പന്റെ തദ്ദേശ പ്രതിനിധി ഉത്തമന്‍; സന്നിധാനം ഉള്‍പ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്തും ഇടതിന്; അയ്യപ്പന് സന്നിധാനത്ത് പെരുത്തിഷ്ടം സിപിഎമ്മിനെ
പമ്പ: ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിറഞ്ഞത് 'അയ്യപ്പ വികാരമാണ്'. ആഞ്ഞടിച്ചത് ശബരിമല സ്വര്‍ണ്ണ കൊള്ളയും. ഈ വാശിയ്ക്കിടെ ഇടുതപക്ഷം തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ജയിച്ചു കയറി. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ പിണറായി സര്‍ക്കാരിനെതിരെ വിധിയെഴുതി. ഈ സാഹചര്യത്തിലാണ് ശബരിമല എന്ന പേരിലെ തദ്ദേശ വാര്‍ഡിലെ ഭരണം ശ്രദ്ധേയമാകുന്നത്. റാന്നി പെരുനാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിന്റെ പേര് ശബരിമലയെന്നാണ്. പമ്പയും സന്നിധാനവും എല്ലാം ഉള്‍ക്കൊന്നു വാര്‍ഡ്. റാന്നി പെരുനാട് വാര്‍ഡില്‍ ഭരണം സിപിഎം നിലനിര്‍ത്തുകയാണ്. ഇതിനൊപ്പം നിലയ്ക്കലും അട്ടത്തോടും എല്ലാം ഉള്‍പ്പെടുന്ന ശബരിമല വാര്‍ഡിലും വിജയം. ഉത്തമ വിജയമാണ് ഇവിടെ സിപിഎം നേടുന്നത്.
ശബരിമല അയ്യപ്പന്റെ തദ്ദേശത്തിലെ പ്രതിനിധി പി എസ് ഉത്തമനാണ്. ഒരു പ്രത്യേകതയും ഉണ്ട്. വാശിയേറിയ മത്സരമാണ് അവിടെ നടന്നത്. സിപിഎമ്മിന്റെ ഉത്തമനും അമ്പിളി സുജസും ഒരു പോലെ വോട്ട് നേടി. ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് പോലെ വോട്ടെടുപ്പിലൂടെ പ്രതിനിധിയെ തിരഞ്ഞെടുത്തു. അതായത് ജനപ്രതിനിധികള്‍ക്കൊപ്പം ഭാഗ്യവും വേണ്ടി വന്നു. നറക്കെടുപ്പിലാണ് ഉത്തമന്റെ ശബരിമലയുടെ പ്രതിനിധിയായത്. കഴിഞ്ഞ തവണ ബിജെപിക്കായിരുന്നു ഈ വാര്‍ഡ്. ഇത്തവണ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയി. അതായത് കേരളത്തില്‍ ഉടനീളം ശബരിമല വികാരം ബിജെപിക്ക് തുണയായപ്പോള്‍ ശബരിമല വാര്‍ഡില്‍ അവര്‍ തകര്‍ന്നടിഞ്ഞു.
റാന്നി പെരുനാടില്‍ 16 വാര്‍ഡാണുള്ളത്. ഇതില്‍ പത്തെണ്ണവും ഇടതുമുന്നണിക്കാണ്. യുഡിഎഫിന് മൂന്നെണ്ണം. ബിജെപിക്കും മൂന്നെണ്ണം. അങ്ങനെ ഭരണം ഉത്തമനൊപ്പം സിപിഎം നിലനിര്‍ത്തി. കഴിഞ്ഞ തവണ ബിജെപിക്ക് അഞ്ച് മെമ്പര്‍മാരുണ്ടായിരുന്നു.