കുഞ്ഞുങ്ങള്‍ക്ക് നല്ല ആരോഗ്യം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ കുത്തി തീറ്റിക്കുന്നതിനല്ല കാര്യം; ഒരു കാരണവശാലും മൂന്ന് വയസ്സ് പൂര്‍ത്തിയാകും വരെ ഈ ഭക്ഷണങ്ങള്‍ ഒന്നും കൊടുക്കരുത്
കുഞ്ഞുങ്ങള്‍ക്ക് നല്ല ആരോഗ്യം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നുണ്ടോ?
ലണ്ടന്‍: കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോളും കുഞ്ഞുങ്ങളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നതാണ് നമ്മുടെ രീതി. കുഞ്ഞുങ്ങള്‍ക്ക് ചെറിയ പ്രായത്തില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണം അവര്‍ വലുതാകുമ്പോഴും നിലനില്‍ക്കും എന്ന് നമുക്കറിയാമങ്കിലും കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ നല്‍കുന്ന ഭക്ഷണം പിന്നീട് പല രോഗങ്ങള്‍ക്കും വഴി വെയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
കുട്ടികള്‍ക്ക് മൂന്ന് വയസ് തികയുന്നത് വരെ ചില ഭക്ഷണസാധനങ്ങള്‍ കഴിപ്പിക്കരുത് എന്നാണ് അവര്‍ പറയുന്നത്. ഈ കാലയളവില്‍ പഞ്ചസാര കുട്ടികള്‍ക്ക് നല്‍കാതിരുന്നാല്‍ ഭാവിയില്‍ അവര്‍ക്ക് പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനും ഉണ്ടാകുന്നത് തടയാന്‍ കഴിയും. കുട്ടികള്‍ക്ക് രണ്ട് വയസ് ആകുന്നത് വരെ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. അമ്മമാര്‍ ഗര്‍ഭിണികള്‍ ആയിരിക്കുമ്പോള്‍ കഴിക്കുന്ന മധുരവും പിന്നീട് നല്‍കുന്ന മുലപ്പാലും ബേബിഫുഡും എല്ലാം കുട്ടികളുടെ ആരോഗ്യത്തെ ഇത്തരത്തില്‍ ഏറെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
കൂടാതെ പലപ്പോഴും വീട്ടുകാര്‍ തന്നെ കുട്ടികള്‍ക്ക് വലിയ അളവില്‍ മധുരം നല്‍കുന്ന പതിവും ഉണ്ട്. സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാല ഈ വിഷയത്തില്‍ നിരവധി ഗവേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത്
കടുത്ത ഭക്ഷ്യക്ഷാമം അനുഭവിച്ചിരുന്ന കാലഘട്ടത്തില്‍ പഞ്ചസാരക്കും ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്നു. ഈ കാലളവില്‍ ജനിച്ച കുട്ടികളില്‍ പലര്‍ക്കും അവര്‍ മുതിര്‍ന്ന വ്യക്തികളായപ്പോള്‍ പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഒന്നും തന്നെ ബാധിച്ചിരുന്നില്ല.
അന്നത്തെ കുട്ടികളില്‍ പലര്‍ക്കും അമ്പതും അറുപതും വയസാകുമ്പോഴും അവര്‍ക്ക് പ്രമേഹമോ ഹൈപ്പര്‍ ടെന്‍ഷനോ ബാധിച്ചിരുന്നില്ല എന്ന കാര്യം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധം കഴിഞ്ഞതിന് ശേഷം 1953 ല്‍ ഓരോ മുതിര്‍ന്നവരും പ്രതിദിനം 41 ഗ്രാം പഞ്ചസാരയാണ് കഴിച്ചിരുന്നതെങ്കില്‍ 1954 ല്‍ ഇത് 80 ഗ്രാം ആയി ഉയര്‍ന്നിരുന്നു.
യുദ്ധം സമാപിച്ച പശ്ചാത്തലത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന റേഷനിംഗ് പിന്‍വലിച്ചത് കാരണം പിന്നീട് എല്ലാവരും പഞ്ചസാര ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കൂടുതല്‍ കഴിച്ചതായും ഇതിന്റെ ഫലമായി പല കുട്ടികള്‍ക്കും ദന്തരോഗം വര്‍ദ്ധിക്കുന്നതിന് ഇത് കാരണമായി എന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ബ്രിട്ടനിലെ കുട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്നം അവര്‍ ജംഗ്ഫുഡ് കഴിക്കുന്നതിന്റെ അളവ് വര്‍ദ്ധിച്ചതാണ്. ഒബീസിറ്റിയും ടൈപ്പ് 2 ഇനത്തില്‍ പെട്ട പ്രമേഹവുമെല്ലാം കുട്ടികളുടെ പിടികൂടുന്നതിനുള്ള പ്രധാന കാരണവും ഇതാണ്.