അണുനാശിനിയിലെ പ്രധാന ഘടകമായ ഹൈഡ്രജന്‍ പെറോക്സൈഡ് സ്തനാര്‍ബുദ ചികിത്സക്കായി ഉപയോഗിക്കാന്‍ കഴിയുമോ? അര്‍ബുദ മുഴകളെ ചെറുക്കാന്‍ കഴിയുമെന്ന് വിലയിരുത്തില്‍; ഗവേഷണങ്ങളിലേക്ക് കടന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
അണുനാശിനിയിലെ പ്രധാന ഘടകമായ ഹൈഡ്രജന്‍ പെറോക്സൈഡ് സ്തനാര്‍ബുദ ചികിത്സക്കായി ഉപയോഗിക്കാന്‍ കഴിയുമോ? അര്‍ബുദ മുഴകളെ ചെറുക്കാന്‍ കഴിയുമെന്ന് വിലയിരുത്തില്‍; ഗവേഷണങ്ങളിലേക്ക് കടന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
ലണ്ടന്‍: കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ വൈറസിനെ ചികിത്സിക്കാന്‍ അണുനാശിനി കുത്തിവയ്ക്കുന്നത് സഹായിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചപ്പോള്‍, അദ്ദേഹത്തെ എല്ലാവരും പരിഹസിക്കുകയായിരുന്നു. 2020-ല്‍ ഒരു പത്രസമ്മേളനത്തിനിടെയാണ് ട്രംപ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ, ലാബ് പരിശോധനകളില്‍, അണുനാശിനി ഒരു മിനിറ്റിനുള്ളില്‍ പ്രതലത്തില്‍ ഉണ്ടായിരുന്ന കോവിഡ്-19 വൈറസ് കണികകളെ നശിപ്പിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നിരുന്നാലും, മനുഷ്യരിലേക്ക് ഇത് കുത്തിവയ്ക്കാന്‍ ഒരു ശാസ്ത്രജ്ഞനും നിര്‍ദ്ദേശിച്ചിട്ടില്ല.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അണുനാശിനിയിലെ പ്രധാന ഘടകമായ ഹൈഡ്രജന്‍ പെറോക്സൈഡിന് ആയിരക്കണക്കിന് സ്ത്രീകള്‍ക്ക്
സ്തനാര്‍ബുദ ചികിത്സക്കായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ ബ്രിട്ടനില്‍ വ്യാപകമാകുകയാണ്. മറ്റ് പല രാജ്യങ്ങളിലും ഇതേ തരത്തിലുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും നടക്കുകയാണ്.
കൂടാതെ വിട്ടുമാറാത്ത മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമായും ഇത് ഉപയോഗിക്കാം എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അല്പം രൂക്ഷഗന്ധമുള്ള ദ്രാവകമായ ഹൈഡ്രജന്‍ പെറോക്സൈഡ്, മനുഷ്യ കലകളില്‍ ചെറിയ അളവില്‍ സ്വാഭാവികമായി കാണപ്പെടുന്നതാണ്. കൂടാതെ സസ്യങ്ങള്‍, ബാക്ടീരിയകള്‍, വായു, വെള്ളം എന്നിവയിലും ഇത് അടങ്ങിയിട്ടുണ്ട്. റോക്കറ്റ് ഇന്ധനം മുതല്‍
ഹെയര്‍ഡൈ, മരുന്നുകള്‍, അണുനാശിനി എന്നിവയില്‍ ഉപയോഗിക്കുന്നതിനായി 100 വര്‍ഷത്തിലേറെയായി ഇത് വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുകയാണ്.
ഉയര്‍ന്ന അളവില്‍ ഇത് ഉപയോഗിക്കുന്നത് വയറുവേദന, വായില്‍ നിന്ന് നുര, ഛര്‍ദ്ദി, ദഹനനാളത്തില്‍ രക്തസ്രാവം, ബോധം നഷ്ടപ്പെടല്‍, - കഠിനമായ കേസുകളില്‍ മരണം എന്നിവയ്ക്ക് കാരണമാകും. അതേ സമയം എന്നിട്ടും ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചില്‍ സ്തനാര്‍ബുദത്തിന് ചെറിയ അളവില്‍ കുത്തിവയ്ക്കുന്നത് റേഡിയോതെറാപ്പി ചികിത്സയുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുമോ എന്ന കാര്യം അന്വേഷിക്കുകയാണ്.
ഓരോ വര്‍ഷവും 37,000-ത്തിലധികം ബ്രിട്ടീഷ് സ്ത്രീകള്‍ സ്തനാര്‍ബുദത്തിന് റേഡിയോ തെറാപ്പിക്ക് വിധേയരാകുന്നു. ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തതിനുശേഷം നിലനില്‍ക്കുന്ന കോശങ്ങളെ നശിപ്പിക്കുക എന്നതാണ് ഈ ചികിത്സയുടെ ലക്ഷ്യം. അഞ്ച് ആശുപത്രികളിലെ 180-ലധികം രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണത്തില്‍, ഹൈഡ്രജന്‍ പെറോക്സൈഡ് ജെല്‍ കുത്തിവയ്ക്കുന്നത് റേഡിയോ തെറാപ്പി കൂടുതല്‍ കാന്‍സര്‍ കോശങ്ങളെ കൊല്ലുന്നതിലേക്ക് നയിക്കുമോ എന്ന് പരിശോധിക്കുകയാണേ്.
ഹൈഡ്രജന്‍ പെറോക്സൈഡ് കാന്‍സര്‍ കോശങ്ങളിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും റേഡിയോ തെറാപ്പിയോട് പ്രതികരിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് കരുതപ്പെടുന്നത്.