നമ്മുടെ മുന്‍കാല ജീവിതങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുന്ന യന്ത്രം വരും; മരണാന്തര ജീവിതവും അറിയാം! മരണത്തില്‍ നിന്ന് രക്ഷപ്പെട്ട സമയത്ത് നല്‍കിയ ചില അനുഭവങ്ങളുടെ ചുവടുപിടിച്ച് ഗവേഷണങ്ങള്‍; അമേരിക്കയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ വന്‍ പരിവര്‍ത്തനങ്ങള്‍ക്ക് വഴിവെക്കും

നമ്മുടെ മുന്‍കാല ജീവിതങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുന്ന യന്ത്രം വരും; മരണാന്തര ജീവിതവും അറിയാം! മരണത്തില്‍ നിന്ന് രക്ഷപ്പെട്ട സമയത്ത് നല്‍കിയ ചില അനുഭവങ്ങളുടെ ചുവടുപിടിച്ച് ഗവേഷണങ്ങള്‍; അമേരിക്കയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ വന്‍ പരിവര്‍ത്തനങ്ങള്‍ക്ക് വഴിവെക്കും

Update: 2025-08-27 06:40 GMT

ന്യൂയോര്‍ക്ക്: പുനര്‍ജന്മം എന്നത് നമുക്കറിയാന്‍ കഴിയാത്ത ഒരു മിഥ്യയാണ്. എന്നാല്‍ നമ്മുടെ മുന്‍കാല ജീവിതം വെളിപ്പെടുത്തുന്ന ചില യന്ത്രങ്ങള്‍ ഉടന്‍ എത്തുമെന്ന് പ്രവചനം. ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലിവിംഗ് നോസ്ട്രഡാമസ്' എന്നറിയപ്പെടുന്ന ബ്രസീലുകാരനായ ആതോസ് സലോമിയാണ് പ്രവചനം നടത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ആഗോള തകര്‍ച്ച, കൊറോണ മഹാമാരി, എലിസബത്ത് രാജ്ഞിയുടെ മരണം തുടങ്ങിയ നിരവധി സംഭവങ്ങള്‍ കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ഇദ്ദേഹം.

നമ്മുടെ മുന്‍കാല ജീവിതങ്ങളുടെ രഹസ്യങ്ങള്‍ കണ്ടെത്തുന്നതിന്റെ വക്കിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. സാങ്കേതികവിദ്യ ആത്മാവിനെ ഡീകോഡ് ചെയ്യുകയും സ്വപ്നങ്ങള്‍ ഹാര്‍ഡ് ഡ്രൈവിലെ ഫയലുകള്‍ പോലെ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു യുഗത്തിലേക്ക് ലോകം പ്രവേശിക്കുകയാണെന്നാണ് സലോമി വിശ്വസിക്കുന്നത്. നിരവധി ശാസ്ത്രജ്ഞര്‍ ക്ലിനിക്കല്‍ ഗവേഷണ മേഖലയില്‍ ഇത് സംബന്ധിച്ച ഗവേഷണത്തിലാണ്.

മരണത്തോടടുത്ത അനുഭവങ്ങളെക്കുറിച്ചുള്ള ഏറ്റവും വലിയ പഠനം അവെയര്‍ സെക്കന്‍ഡ് എന്നാണ് അറിയപ്പെടുന്നത്. ഹൃദയസ്തംഭനം ഉണ്ടായ ചിലര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട സമയത്ത് നല്‍കിയ ചില അനുഭവങ്ങള്‍ ഇത്തരം ഗവേഷണങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. അവരുടെ തലച്ചോറിലെ പാറ്റേണുകള്‍ അറിവിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. മരണം സംഭവിച്ചതായി തോന്നിയതിനുശേഷവും ബോധം നിലനില്‍ക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

സലോമി പറയുന്നത് മരണാനന്തര ജീവിതത്തിന്റെ തെളിവല്ല, മറിച്ച് മനസ്സ് നമ്മള്‍ സങ്കല്‍പ്പിക്കുന്നതിലും കൂടുതല്‍ സംഭരിക്കുന്നു എന്നതിന്റെ തെളിവാണിത് എന്നാണ്. സമീപ വര്‍ഷങ്ങളില്‍ ജപ്പാന്‍ സ്വപ്നങ്ങള്‍ വീഡിയോ ഫയലുകളായി രേഖപ്പെടുത്താന്‍ കഴിവുള്ള ഒരു യന്ത്രം കണ്ടുപിടിച്ചുവെന്ന അവകാശവാദങ്ങള്‍ നടത്തിയത് സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരുന്നു. അമേരിക്കയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ ഈ മേഖലയില്‍ വന്‍ പരിവര്‍ത്തനം വരുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം തലച്ചോറില്‍ ഘടിപ്പിച്ച ചെറിയ ഉപകരണങ്ങള്‍ വഴി രോഗികളുടെ ഓര്‍മ്മശക്തി 54 ശതമാനം വരെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. എലോണ്‍ മസ്‌കും അദ്ദേഹത്തിന്റെ കമ്പനിയായ ന്യൂറലിങ്കും ഈ മേഖലയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തുകയാണ്.

Tags:    

Similar News