മികച്ച ആരോഗ്യമുളള പ്രമേഹമോ കൊളസ്ട്രോളോ രക്തസമ്മര്‍ദ്ദമോ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ക്കിടയിലും ഹൃദ്രോഗം? കോവിഡും ഹൃദ്രോഗവും തമ്മില്‍ ബന്ധം!

Update: 2024-10-14 07:32 GMT

കോവിഡും ഹൃദയാഘാതവുമായി ബന്ധമുണ്ടോ? ഉണ്ട് എന്ന് തന്നെയാണ് ഈയിടെ ബ്രിട്ടനില്‍ നടന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മികച്ച ആരോഗ്യമുളള പ്രമേഹമോ കൊളസ്ട്രോളോ രക്തസമ്മര്‍ദ്ദമോ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗം ഇപ്പോള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. 22 കാരിയായ ഫെയിത്ത് ഹാരിസണ്‍ എന്ന ഫിറ്റ്നസ് കോച്ചിന് സംഭവിച്ചത് എന്താണെന്ന് നോക്കാം.

ഒരു ഹോക്കി മല്‍സരം കണ്ടതിന് ശേഷം വീട്ടിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ പെട്ടെന്നാണ് അവരുടെ കൈകളില്‍ ശക്തമായ തരിപ്പ് അനുഭെേവപ്പട്ടത്. തുടര്‍ന്ന്

അസഹ്യമായ നെഞ്ച് വേദനയും തുടങ്ങി. റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഫെയിത്തിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടിക്കുന്ന ഒരു കാര്യം

കണ്ടെത്തി. ഫെയ്ത്തിന് ഉണ്ടായത് ഹൃദ്രോഗബാധ തന്നെയാണ്. എന്നാല്‍ ഇത് പുരുഷന്‍മാര്‍ക്ക് മാത്രം വരുന്ന തരം ഹൃദ്രോഗമാമെന്നാണ് ഡോക്ടര്‍മാര്‍

മനസിലാക്കിയത്. ഹൃദയധമനിയിലെ തടസം നീക്കം ചെയ്യുന്നതിനായി അവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.

ബ്രിട്ടനില്‍ 14 ശതമാനം സ്ത്രീകളാണ് ഓരോ വര്‍ഷവും ഹൃദ്രോഗബാധ കാരണം മരിക്കുന്നത്. എന്നാല്‍ നേരത്തേ പുരുഷന്‍മാര്‍ക്കിടയിലാണ് ഹൃദ്രോഗം കാരണം ഏറ്റവുമധികം പേര്‍ മരിച്ചിരുന്നത്. സ്ത്രീകളില്‍ സാധാരണയായി 50 വയസിന് മുകളില്‍ ഉള്ളവരിലാണ് ഹൃദ്രോഗം ബാധിക്കാറുള്ളത്. ഇതിന്റെ പ്രധാന കാരണം ആര്‍ത്തവ വിരാമമാണ്. ആര്‍ത്തവ വിരാമത്തെ തുടര്‍ന്ന് സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നത് കാരണം ഹൃദയത്തിന്റെ ആരോഗ്യം പലരിലും കുറഞ്ഞ് വരുന്നതായിട്ടാണ്

പറയപ്പെടുന്നത്.

എന്നാല്‍ ഇപ്പോള്‍ 30 വയസും നാല്‍പ്പത് വയസുമുള്ള സ്ത്രീകളില്‍ ഹൃദ്രോഗ നിരക്ക് കൂടി വരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2019 മുതല്‍ 35 നും 39നും 45നും 49 നും ഇടയില്‍ ഹൃദ്രോഗം മൂലം മരണമടയുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ്

ആണ് ഇക്കാര്യത്തില്‍ വില്ലനായി മാറിയത് എന്നാണ് ഇപ്പോള്‍ ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

കോവിഡ് വന്നതിന് ശേഷം ഹൃദ്രോഗം മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ചവരില്‍ പലരുമാണ് ഇത്തരത്തില്‍ ചെറിയ പ്രായത്തില്‍ തന്നെ ഹൃദ്രോഗമോ പക്ഷാഘാതമോ ബാധിക്കുന്നതായി മനസിലാക്കുന്നത്. വര്‍ത്തമാന കാല ജീവിതത്തിലെ മാനസിക സമ്മര്‍ദ്ദവും ഇതിന് കാരണമായി മാറുന്നുണ്ട് എന്നത് മറ്റൊരു കാര്യമാണ്.

Tags:    

Similar News