പാറ്റയെ പിടിച്ച് തിന്ന് ജീവിക്കാന്‍ നിങ്ങള്‍ക്കാവുമോ? എങ്കില്‍ ഇപ്പോള്‍ അങ്ങനെയാണ് ചെയ്യുന്നത്; കിടക്കയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം സൃഷ്ടിക്കുന്നത് ഞെട്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍; നിങ്ങള്‍ അറിയേണ്ട വിദഗ്ധ സംഘത്തിന്റെ കണ്ടെത്തലുകള്‍

Update: 2024-10-15 02:20 GMT


റക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ മോബൈല്‍ ഫോണിലൂടെ വിരലോടിച്ച് സമൂഹമാധ്യമ വിശേഷങ്ങള്‍ അറിയുക എന്നത് നമ്മളില്‍ പലരുടെയും സ്വഭാവമാണ്. എന്നാല്‍, അത് എത്രയും പെട്ടെന്ന് മാറ്റണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. നിങ്ങളുടെ ഉറക്കത്തെ മാത്രമല്ല അത് ബാധിക്കുക എന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്നുമാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. മാട്രെസ്സ് നെക്സ്റ്റ് ഡേ സ്‌പോണ്‍സര്‍ ചെയ്ത ഗവേഷണത്തില്‍ കണ്ടെത്തിയത് പാറ്റയുടെ വിസര്‍ജ്ജ്യങ്ങളില്‍ കാണപ്പെടുന്ന അപകടകാരികളായ ബാക്ടീരിയകള്‍ മൊബൈല്‍ ഫോണിലും ഉണ്ട് എന്നാണ്.

പാറ്റയിലുള്ള ഈ ബാക്ടീരിയകള്‍, ശരീരത്തില്‍ ചൊറിഞു തടിക്കല്‍, ന്യൂമോണിയ എന്നിവയ്ക്കും ചിലപ്പോഴൊക്കെ സെപ്സിസിനു വരെയും കാരണമാകാറുണ്ട്. ഏറ്റവും ഭയയ്‌ക്കേണ്ടുന്ന കാര്യം, നിങ്ങലുടെ കിടക്കയിലെ ഈര്‍പ്പമുള്ള, എന്നാല്‍ ഊഷ്മളമായ സാഹചര്യം ഇത്തരം ബാക്ടീരിയകള്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണായി മാറുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പാണ്. ഇത്തരം സാഹചര്യത്തില്‍ ഈ ബാക്ടീരിയകള്‍ അതിവേഗം വളരുകയും പടരുകയും ചെയ്യുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒരു വ്യക്തി, ഒരു ദിവസം ശരാശരി 2,617 തവണയാണ് തന്റെ മൊബൈല്‍ ഫോണില്‍ സ്പര്‍ശിക്കുന്നത്. ഇത് തന്നെ മൊബൈലിനെ പെട്ടെന്ന് വൃത്തിഹീനമാക്കും. നേരത്തെ നടത്തിയ ഒരു ഗവേഷണത്തില്‍ തെളിഞ്ഞത്, മൊബൈല്‍ ഫോണിലെ ബട്ടണുകള്‍ക്ക് ഒരു ടോയ്ലറ്റ് സീറ്റിന് ഉള്‍ക്കൂള്ളാവുന്നതിന്റെ പത്തിരട്ടി ബാക്ടീരിയകളെ ഉള്‍ക്കൊള്ളാനാകും എന്നാണ്. സാധാരണയായി മൊബൈല്‍ ഫോണില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ ഏതൊക്കെയെന്നറിയാന്‍ ഗവേഷകര്‍ പത്ത് ഫോണുകളില്‍ നിന്നായി സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. പത്ത് സ്മാര്‍ട്ട് വാച്ചുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയുണ്ടായി.

ഈ സ്വാബുകള്‍ ലബോറട്ടറിയില്‍ വളരാന്‍ അനുവദിച്ച്, ഏതെല്ലാം തരത്തിലുള്ള സൂക്ഷ്മജീവികളാണ് അവയെന്ന് അറിയാനുള്ള ശ്രമമായി പിന്നീട്. നേരത്തെ ഇത്തരം അണുക്കളുടെ വിളനിലം എന്നൊക്കെ കരുതപ്പെട്ടിരുന്ന ടി വി റിമോട്ടിനേക്കാള്‍ വൃത്തികെട്ട ഇടമാണ് സ്മാര്‍ട്ട് ഫോണുകളെന്ന് അപ്പോഴാണ് മനസ്സിലാകുന്നത്. സ്മാര്‍ട്ട് ഫോണുകളിലും സ്മാര്‍ട്ട് വാച്ചുകളിലും കാണപ്പെട്ട ഏറ്റവും സാധാരണമായ ഇനം ബാക്ടീരിയ സ്യൂഡോമൊണാസ് എയ്‌റുജിനോസ എന്ന ഇനത്തില്‍ പെട്ട ബാക്ടീരിയയാണ് ഇത് സാധാരണയായി കണ്ടു വരുന്നത് പാറ്റയുടെ വിസര്‍ജ്ജ്യങ്ങളിലാണ്.

നേരത്തെ പാറ്റകളില്‍ നടത്തിയ പഠനത്തില്‍ എട്ടില്‍ ഒരു പാറ്റയില്‍ വീതം ഈ അപകടകാരികളായ ബാക്ടീരിയകളെ കണ്ടെത്തിയിരുന്നു. ഇതാണ് ഇപ്പോള്‍, ഫോണ്‍ കിടക്കയില്‍ ഉപയോഗിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്. കിടക്കയില്‍ ഫോണ്‍ വെച്ച് കിടന്നുറങ്ങുന്നത് നിങ്ങളുടെ ഫോണിലെ ബാക്ടീരിയകള്‍ നിങ്ങളുടെ ശരീരത്തിലേക്ക് പൃവേശിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

കിടക്കയിലേതു പോലുള്ള ഈര്‍പ്പമുള്ള, എന്നാല്‍ ചെറു ചൂടുള്ള ആവാസവ്യവസ്ഥയിലാണ് ഇത്തരം ബാക്ടീരിയകള്‍ തഴച്ചു വളരുക എന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Tags:    

Similar News