വെജിറ്റബിള്‍ ഓയില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നെന്ന് കണ്ടെത്തല്‍; പ്രോസ്റ്റേറ്റ് കാന്‍സറിന്റെ തുടക്കക്കാര്‍ എണ്ണ ഉപയോഗിച്ചാല്‍ ട്യൂമര്‍ വളരും; സാല്‍മണ്‍ കഴിക്കുന്നത് ഉത്തമ പ്രതിരോധം: ഈ ഭക്ഷണകാര്യം മറക്കരുതേ

Update: 2024-12-14 03:34 GMT

ക്ഷണത്തില്‍ സസ്യ എണ്ണ ഒഴിവാക്കിയാല്‍, കാന്‍സര്‍ വളര്‍ച്ച മന്ദഗതിയിലാക്കാമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. പ്രോസ്‌ട്രേറ്റ് കാന്‍സറിന്റെ ആദ്യ ഘട്ടത്തിലുള്ള 100 രോഗികളില്‍ ഒരു വര്‍ഷത്തില്‍ ഏറെക്കാലം നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇത് കണ്ടെത്തിയത്. സസ്യ എണ്ണ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുറച്ച് മാത്രം ഉപയോഗിക്കുകയും, സാല്‍മോണ്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ഉപയോഗിക്കുകയും ചെയ്തവരില്‍, സാധാരണ പാശ്ചാത്യ ഭക്ഷണ ക്രമം പിന്തുടരുന്നവരിലേതിനേക്കാള്‍ കാന്‍സര്‍ വളര്‍ച്ച കുറവായിരുന്നു എന്നാണ് കണ്ടെത്തിയത്.

കടുകെണ്ണ, ചോള എണ്ണ, പരുത്തിക്കുരു എണ്ണ എന്നിവയില്‍ ഒമേഗ - 6 അധികമായി ഉണ്ട്. ഇത് കോശകലകളുടെ വീക്കം വര്‍ദ്ധിപ്പിക്കുകയും അതുവഴി കാന്‍സര്‍ ബാധ എളുപ്പത്തിലാക്കുകയും ചെയ്യുമെന്ന് നേരത്തേ നടത്തിയ ചില പഠനങ്ങളിലും കണ്ടെത്തിയിരുന്നു. ഇതിനു വിപരീതമായി മത്സ്യങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന ഒമേഗ - 3 കൊഴുപ്പ് വീക്കത്തെ ചെറുക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുകയും ചെയ്യും.

ഗവേഷണത്തിന് നേതൃത്വം നല്‍കിയ യു സി എല്‍ എ സ്‌കൂള്‍ ഓഫ് മെഡിസിനിലെ യൂറോളജി പ്രൊഫസര്‍ ഡോക്ടര്‍ വില്യം അറോണ്‍സണ്‍ പറയുന്നത് നിങ്ങളുടെ ഭക്ഷണക്രമം ലളിതമായി ക്രമീകരിച്ചാല്‍ കാന്‍സര്‍ വളര്‍ച്ച മന്ദഗതിയിലാക്കാന്‍ കഴിയുമെന്നാണ് തെളിയിക്കുന്നത് എന്നാണ്. അതുകൊണ്ടു തന്നെ കാന്‍സര്‍ കൂടുതല്‍ ഗുരുതരമാകുന്നത് വൈകിപ്പിക്കാനും കഴിയും. അതേസമയം അമേരിക്കയിലെ ഒട്ടുമിക്ക മെഡിക്കല്‍ ബോഡികളും പറയുന്നത് സസ്യ എണ്ണകള്‍ സുരക്ഷിതമാണെന്നും അതിന് കാന്‍സറുമായോ മറ്റേതെങ്കിലും രോഗങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നുമാണ്.

അതേസമയം, റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ ഉള്‍പ്പടെ പല പ്രമുഖ വ്യക്തികളുടെയും ശ്രമഫലമായി അമിതവണ്ണം ഉള്‍പ്പടെയുള്ള പലതിനും സസ്യ എണ്ണകള്‍ കാരണമാകുന്നുണ്ടെന്നുള്ള അവബോധം ജനങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്. ചെറുപ്പക്കാരില്‍ കുടലിലെ കാന്‍സറിന് സസ്യ എണ്ണകള്‍ കാരണമാകുന്നു എന്ന യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡയിലെ ഗവേഷക സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ പഠന റിപ്പോര്‍ട്ടും പുറത്തു വരുന്നത്. ആ പഠനത്തിലും ഗവേഷകര്‍ പറയുന്നത്, സസ്യ എണ്ണകളില്‍ കാണുന്ന കൊഴുപ്പ് കോശകലകളുടെ വീക്കം ത്വരിതപ്പെടുത്തുന്നു എന്നാണ്. ഇത് കോശകലകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും, ട്യൂമറുകള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും.

ഈ ലിപിഡുകള്‍ രണ്ടു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് വീക്കത്തിന് കാരണമാകുകയും അതേസമയം, ട്യൂമറുകളോട് പൊരുതുന്നതില്‍ നിന്നും ശരീരത്തെ തടയുകയും ചെയ്യും. പ്രോസ്‌ട്രേറ്റ് കാന്‍സറിന്റെ ആദ്യ ഘട്ടത്തിലുള്ള 70 ശതമാനം രോഗികള്‍ക്കും, ശസ്ത്രക്രിയയ്ക്ക് മുന്‍പായി റേഡിയേഷനും കീമോതെറാപ്പിയും ആവശ്യമായി വരും. എന്നാല്‍, 60 ശതമാനം രോഗികളും, ജീവിതശൈലിയും ഭക്ഷണ ക്രമവും നിയന്ത്രിച്ച് ട്യൂമര്‍ വളരാതെ നോക്കുകയാണെന്നാണ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്.

Tags:    

Similar News