കോവിഡ് വാക്‌സിന്‍ എടുത്ത പലരുടെയും സ്തനങ്ങള്‍ നിയന്ത്രണമില്ലാതെ വളരുന്നു; അന്വേഷണം പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങള്‍; എല്ലാ വാക്‌സിനുകള്‍ക്കും ഈ ഞെട്ടിക്കുന്ന പാര്‍ശ്വഫലം ബാധകം; കാനഡയിലും ബ്രിട്ടനിലും കേസ്

Update: 2025-01-13 02:55 GMT

ലണ്ടന്‍: കോവിഡ് വാക്സിന്റെ ഇതുവരെ പുറത്തു വരാതിരുന്ന മറ്റൊരു പാര്‍ശ്വഫലം കൂടി ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. കോവിഡ് വാക്സിന്‍ എടുത്തതിന് ശേഷം സ്തനങ്ങള്‍ അഭൂതപൂര്‍വ്വമായ രീതിയില്‍ വളരുന്നു എന്ന് നിരവധി സ്ത്രീകള്‍ പരാതിപ്പെടുന്നതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിലെ ഒരു 19 കാരിയുടെ സ്തനം കുറഞ്ഞ സമയത്തിനുള്ളില്‍ നാലിരട്ടി വലിപ്പത്തില്‍ വളര്‍ന്നത് ഫോട്ടോ സഹിതം കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. 'ഫൈസര്‍ ബൂബ് ജോബ് ' എന്ന് കളിപ്പേരിട്ട് വിളിക്കുന്ന, ഫൈസര്‍ വാക്സിന്റെ ഒരു പാര്‍ശ്വഫലമാണ് ഇതെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്.

ഇതിനെ തുടര്‍ന്നാണ് ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സി (എം എച്ച് ആര്‍ എ) യില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സമാനമായ രീതിയില്‍ ഫൈസര്‍ വാക്സിന്‍ എടുത്തവരില്‍ സ്തനവളര്‍ച്ച ഉണ്ടായ 33 ഓളം കേസുകളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ഈ പാര്‍ശ്വഫലം ഫൈസറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല എന്നാണ് ബ്രിട്ടനിലെ സാഹചര്യം പറയുന്നത്. അസ്ട്രസെനെക വാക്സിന്‍ സ്വീകരിച്ച മറ്റ് 11 പേരും മൊഡേണ വാക്സിന്‍ എടുത്ത നാല് പേരും അമിതമായ സ്തന വളര്‍ച്ച ഉണ്ടാകുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. എം എച്ച് ആര്‍ എ യുടെ യെല്ലോ കാര്‍ഡ് സിസ്റ്റത്തെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും രോഗികളുടെ അഭിപ്രായത്തെ മാത്രം ആശ്രയിച്ചുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതായത്, ഇക്കാര്യം, ശാസ്ത്രീയമായി ഇനിയും വിലയിരുത്തിയിട്ടില്ല. മാത്രമല്ല, ആരോഗ്യ രംഗത്തെ ചില വിദഗ്ധര്‍ പറയുന്നത്, ചില ശരീര ഭാഗങ്ങള്‍ക്ക് അപ്രതീക്ഷിത വളര്‍ച്ച ഉണ്ടാകുന്നതും, അപ്രതീക്ഷിതമായി തന്നെ ശരീരഘടനയില്‍ തന്നെ മാറ്റങ്ങള്‍ വരാനും വിരളമായെങ്കിലും സാധ്യതകള്‍ ഉണ്ടെന്നാണ്. അതിന് വാക്സിനുമായി ബന്ധമൊന്നുമില്ലെന്നും അവര്‍ പറയുന്നു. അതേസമയം, അസാധാരണ സ്തന വളര്‍ച്ചയും വാക്സിനുമായുള്ള ബന്ധം തള്ളിക്കളയാന്‍ ആകില്ലെന്ന് മറ്റ് ചില വിദഗ്ധരും പറയുന്നുണ്ട്.

ഈ സങ്കീര്‍ണ്ണത അനുഭവിച്ച ഒരു യുവതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി അവര്‍ പറയുന്നത്, വാക്സിനോടുള്ള, സ്വാഭാവിക പ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണം ഒരുപക്ഷെ സ്തനങ്ങളിലെ കോശ വളര്‍ച്ച ത്വരിതപ്പെടുത്തിയിരിക്കാം എന്നാണ്. യൂണിവേഴ്സിറ്റി ഓഫ് ടൊറൊന്റോയിലെ ഡോക്ടര്‍മാരാണ് ഈ യുവതിയുടെ കാര്യം വെളിപ്പെറ്റുത്തിയത്.

ബി കപ്പ് സൈസുണ്ടായിരുന്ന യുവതിയുടെ സ്തനം, ഫൈസര്‍ വാക്സിന്റെ രണ്ട് ഡോസുകളും എടുത്ത് ആറ് മാസത്തിനുള്ളില്‍ ജി കപ്പ് ആയി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Tags:    

Similar News