നിങ്ങള്‍ക്ക് നൂറ് വയസ് വരെ ജീവിച്ചിരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിന് പോംവഴി; എല്ലാ ദിവസും ഓരോ കപ്പ് കോഫി കുടിക്കുക; അതും രാവിലെ തന്നെ
നിങ്ങള്‍ക്ക് നൂറ് വയസ് വരെ ജീവിച്ചിരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിന് പോംവഴിയുണ്ട്. എല്ലാ ദിവസും ഓരോ കപ്പ് കോഫി കുടിക്കുക. അതും രാവിലെ തന്നെ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ഡോ. ഔറേലിയോ റോജാസിന്റെ അഭിപ്രായത്തില്‍, ഒരു കപ്പ് കോഫി രാവിലെകുടിക്കുന്നവര്‍ക്ക് കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം ഉണ്ടാകും. കൂടാതെ ഇവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യതയും വളരെ കുറവാണ് എന്നാണ് അദ്ദേഹം പറയുന്നത്.
സ്പെയിനിലെ മലാഗയിലുള്ള ഹോസ്പിറ്റല്‍ റീജിയണല്‍ യൂണിവേഴ്‌സിറ്റേറിയോയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കോഫിയുടെ ഗുണങ്ങളെ കുറിച്ചുള്ള തന്റെ ഗവേഷണത്തെ കുറിച്ച് വിശദമാക്കുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഡോ. ഔറേലിയോ റോജാസിന് നാല് ലക്ഷത്തോളം ഫോളോവേഴ്സാണ് ഉള്ളത്. ന്യൂ ഓര്‍ലിയാന്‍സിലെ ടുലെയ്ന്‍ യൂണിവേഴ്സിറ്റി ഒബിസിറ്റി റിസര്‍ച്ച് സെന്ററിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍, 20 വര്‍ഷത്തിലേറെയായി കോഫി കുടിച്ച 20,000 പേരെ നിരീക്ഷിച്ചിരുന്നു. അവരുടെ ആരോഗ്യ സ്ഥിതി കോഫി കഴിക്കുന്നത് ഒഴിവാക്കിയവരുമായി താരതമ്യ പഠനം നടത്തിയിരുന്നു.
പത്ത്് വര്‍ഷത്തെ പഠനത്തിനിടയില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് കുടിക്കാത്തവരെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത 16 ശതമാനം കുറവാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇവര്‍ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യതയും 30 ശതമാനം കുറവായിരുന്നു. എന്നാല്‍ രാവിലെ കോഫി കുടിക്കുന്നവര്‍ മാത്രമാണ് ആരോഗ്യപ്രശ്നങ്ങളില്ലാതെ ജീവിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു ദിവസം പല തവണ കോഫി കുടിക്കുന്നവര്‍ക്ക് ഇത് കൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചതായി ഗവേഷകര്‍ക്ക് കണ്ടെത്താനായിട്ടില്ല.
ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ശേഷം കോഫി കുടിക്കുന്നത് പലപ്പോഴും ശരീരത്തിന്റെ ചില പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുമെന്നാണ് ഡോ. ഔറേലിയോ റോജാസിന് പറയാനുള്ളത്. രക്തകോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താനും ഹൃദയാഘാതത്തിന് കാരണമാകുന്ന കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കുന്ന വിറ്റാമിന്‍ ബി 2, ബി 5 തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് കോഫി എന്നാണ് ഗവേഷകര്‍ പറയുന്നത്. രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുന്നതിന് അത്യാവശ്യമായ പൊട്ടാസ്യവും മഗ്നീഷ്യവും കാപ്പിക്കുരുവില്‍ ഉയര്‍ന്ന തോതിലാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തിന്റെ ഭാരം കുറയാനും ഇത് ഏറെ സഹായിക്കും. കോഫി പക്ഷാഘാത സാധ്യതയും കുറയ്ക്കും.
സിംഗപ്പൂരിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ ദിവസവും നാല് കപ്പ് കാപ്പിയോ അതില്‍ കൂടുതലോ കുടിക്കുന്നവര്‍ക്ക് അവരുടെ പ്രായം എഴുപതുകളില്‍ എത്തുമ്പോള്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.