അന്‍പത് ലക്ഷം പേരില്‍ ഒരാള്‍ക്ക് രണ്ടു ലൈംഗിക അവയവം ഉണ്ടെന്ന് അറിയാമോ? ഇംഗ്ലണ്ടിലെ 78- കാരന്‍ മരിച്ചപ്പോള്‍ കണ്ടെത്തിയത് മൂന്നെണ്ണം; മനുഷ്യ ശരീരത്തിലെ ഈ അത്ഭുത പ്രതിഭാസത്തെയറിയാം

അന്‍പത് ലക്ഷം പേരില്‍ ഒരാള്‍ക്ക് രണ്ടു ലൈംഗിക അവയവം ഉണ്ടെന്ന് അറിയാമോ?

Update: 2024-10-17 05:56 GMT

ലണ്ടന്‍: ലോകത്ത് അന്‍പത് ലക്ഷം പേരില്‍ ഒരാള്‍ക്ക് രണ്ടു ലൈംഗിക അവയവം ഉണ്ടെന്ന് അറിയാമോ? ഇംഗ്ലണ്ടിലെ ഒരു 7- കാരന്‍ മരിച്ചപ്പോള്‍ കണ്ടെത്തിയത് മൂന്നെണ്ണം. മനുഷ്യ ശരീരത്തിലെ ഈ അത്ഭുത പ്രതിഭാസത്തെ കുറിച്ചറിയാം. ഈ പ്രതിഭാസത്തെ ട്രിഫല്യ എന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ലോകത്ത് മൂന്ന് ജനനേന്ദ്രിയങ്ങളുമായി കണ്ടെത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇയാള്‍.

ബ്രിട്ടനിലെ ബര്‍മിങ്ഹാം സ്വദേശിയാണ് ഇയാള്‍. എന്നാല്‍ ഇയാളുടെ മൂന്ന് ലൈംഗിക അവയവങ്ങളില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ഈ അപൂര്‍വ്വ പ്രതിഭാസ്തതിന് ഉടമയായിരുന്ന 78 കാരന്‍ മരിച്ചപ്പോള്‍ അന്ത്യാഭിലാഷം അനുസരിച്ച് മൃതദേഹം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കുക ആയിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് മൂന്ന് ലൈംഗികാവയവങ്ങള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ ജീവിച്ചിരുന്ന കാലത്ത് താന്‍ ലോകത്തെ ഒരപൂര്‍വ്വ പ്രതിഭാസത്തിന്റെ ഉടമയായിരുന്നു എന്ന് മനസിലാക്കാതെയാണ് ജീവിച്ചതെന്നാണ് മനസിലാക്കുന്നത്.

അഞ്ചോ ആറോ ലക്ഷം ആണ്‍കുട്ടികള്‍ ജനിക്കുന്നത് ഒന്നിലധികം ലൈംഗികാവയങ്ങളോടെ ആയിരിക്കും ജനിക്കുക എന്നാണ് ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയുടെ മെഡിക്കല്‍ സ്‌ക്കൂളിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ചിലര്‍ക്ക് രണ്ട് ലൈംഗിക അവയവങ്ങളാകും ഉണ്ടായിരിക്കുക. ഇതിനെ മെഡിക്കല്‍ സയന്‍സില്‍ ഡൈഫേലിയ എന്നാണ് വിളിക്കുന്നത്. 2015 ല്‍ ഇന്ത്യയില്‍ മൂന്ന് ലൈംഗിക അവയവങ്ങള്‍ ഒരാള്‍ക്ക് ഉണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ പുറത്ത്് വന്നിരുന്നു എങ്കിലും ഇക്കാര്യം ഒരിക്കലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ 2020ല്‍ ഇറാഖില്‍ ഒരു ആണ്‍കുട്ടിക്ക് മൂന്ന് ജനനേന്ദ്രിയങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് കുട്ടിയില്‍ ഈ പ്രതിഭാസം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഈ കു്ട്ടിയുടെ ജനനേന്ദ്രിയങ്ങളില്‍ ഒന്നില്‍ മാത്രമാണ് മൂത്രനാളി ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ മറ്റ് രണ്ട് ജനനേന്ദ്രിയങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.

Tags:    

Similar News