വിജയുടെ പാതയില്‍ അജിത്തും; സിനിമയില്‍ നിന്നും ഇടവേളയെടുക്കാന്‍ ഒരുങ്ങി 'തല', വിട്ടുനില്‍ക്കുന്നത് റേസിംഗില്‍ സജീവമാകാന്‍

Update: 2024-09-26 05:06 GMT

വിജയുടെ പാത പിന്തുടന്ന് തമിഴകത്തിന്റെ തല അജിത്തും. അജിത്തും സിനിമകളില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദമായ റേസിംഗില്‍ സജീവമാകുന്നതിന് വേണ്ടിയാണ് താരം സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് വേണ്ടി ഇത്തരത്തില്‍ വിജയ് സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അജിത്തിന്റെ വിട്ട് നില്‍ക്കല്‍ താരത്തിന്റെ ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്.

യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സിനിമ കുറയ്ക്കാന്‍ അജിത്ത് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗുഡ് ബാഡ് അഗ്ലി കഴിഞ്ഞാല്‍ താരം റേസിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ ഇടവേളയെടുക്കുന്നതില്‍ അജിത്ത് തീരുമാനമെടുത്തതായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായിട്ടില്ല. എങ്കിലും ആരാധകരെ റിപ്പോര്‍ട്ട് ആശങ്കയിലാക്കുന്നതാണ്. അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയാണ്. വിഡാ മുയര്‍ച്ചിയുടെ ക്ലൈമാക്‌സ് ഫൈറ്റ് രംഗം ചിത്രീകരിച്ചു എന്നാണ് അജിത് കുമാറിന്റെ ചിത്രത്തില്‍ ഉള്ള നടന്‍ അര്‍ജുന്‍ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റും പുറത്തുവിട്ടു. 2024 ഡിസംബറില്‍ വിഡാ മുയര്‍ച്ചി തിയറ്ററുകളില്‍ എത്തിയേക്കും എന്നാണ് അര്‍ജുന്‍ സൂചിപ്പിച്ചിരിക്കുന്നത്.

വിഡാ മുയര്‍ച്ചി വന്‍ ഹിറ്റാകുമെന്നാണ് സിനിമയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വിഡാ മുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയതിന്റെ നിരാശയുണ്ടാക്കിയുണ്ടായിരുന്നു. അസെര്‍ബെയ്ജാനില്‍ വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്തതും സങ്കടമായി. കലാസംവിധായകന്‍ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News