83-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാംനെറ്റ് മികച്ച ചിത്രം; നാല് പുരസ്കാരങ്ങളുമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'; മികച്ച നേട്ടവുമായി നെറ്റ്ഫ്‌ളിക്‌സ് സീരീസ് 'അഡോളസെൻസ്'
കാലിഫോർണിയ: 83-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആണ് മികച്ച ചിത്രത്തിനുള്ള (മ്യൂസിക്കൽ/കോമഡി) പുരസ്കാരം സ്വന്തമാക്കിയത്. മികച്ച ചിത്രം (ഡ്രാമ) വിഭാഗത്തിൽ ക്ലോയി ഷാവോയുടെ 'ഹാംനെറ്റ്' പുരസ്കാരം നേടി. നെറ്റ്ഫ്‌ളിക്‌സ് സൈക്കോളജിക്കൽ ഡ്രാമയായ 'അഡോളസെൻസ്' മികച്ച ലിമിറ്റഡ് സീരീസ് ഉൾപ്പെടെ നാല് പുരസ്കാരങ്ങൾ നേടി.
ഒമ്പത് നോമിനേഷനുകളുമായി എത്തിയ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' നാല് പ്രധാന പുരസ്കാരങ്ങളാണ് തൂത്തുവാരിയത്. മികച്ച ചിത്രം (കോമഡി), മികച്ച സംവിധായകൻ (പോൾ തോമസ് ആൻഡേഴ്സൺ), മികച്ച തിരക്കഥ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മികച്ച ലിമിറ്റഡ് സീരീസ്/ ആന്തോളജി സീരീസ്/ ടിവി മോഷൻപിക്ചർ വിഭാഗത്തിലെ പുരസ്കാരത്തിന് പുറമെ, പരമ്പരയിലെ അഭിനയത്തിന് സ്റ്റീഫൻ ഗ്രഹാം മികച്ച നടനായും (ലിമിറ്റഡ് സീരീസ്- ടിവി മൂവി), എറിൻ ദോഹേർത്തി മികച്ച സഹനടിയായും (ടെലിവിഷൻ), ഓവൻ കൂപ്പർ മികച്ച സഹനടനായും (ഡ്രാമ സിരീസ്) തിരഞ്ഞെടുക്കപ്പെട്ടു.
സ്റ്റാൻഡ് അപ്പ് കോമേഡിയനായ നിക്കി ഗ്ലേസർ തുടർച്ചയായി രണ്ടാം തവണയാണ് ഗോൾഡൻ ഗ്ലോബ് അവതാരകനായത്. ടിവി സീരീസ് (ഡ്രാമ) വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് പ്രിയങ്ക ചോപ്രയായിരുന്നു.
പ്രധാന വിഭാഗങ്ങളിലെ മറ്റ് പുരസ്കാര ജേതാക്കൾ:
ചലച്ചിത്ര വിഭാഗം:
മികച്ച സഹനടി: ടിയാന ടെയ്‌ലർ (വൺ ബാറ്റിൽ ആഫ്റ്റർ എനദർ)
മികച്ച സഹനടൻ: സ്റ്റെല്ലാൻ സ്‌കാർസ്ഗാർഡ് (സെന്റിമെന്റൽ വാല്യു)
മികച്ച സംവിധായകൻ: പോൾ തോമസ് ആൻഡേഴ്‌സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
മികച്ച തിരക്കഥ: പോൾ തോമസ് ആൻഡേഴ്‌സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
മികച്ച പശ്ചാത്തലസംഗീതം: ലഡ്‌വിഗ് ഗോറേൻസൺ (സിന്നേഴ്‌സ്)
സിനിമാറ്റിക്-ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റ്: സിന്നേഴ്‌സ്
മികച്ച നടി (മ്യൂസിക്കൽ-കോമഡി): റോസ് ബെയ്ൺ (ഇഫ് ഐ ഹാഡ് ലെഗ്‌സ്, ഐ വുഡ് കിക്ക് യു)
മികച്ച നടൻ (മ്യൂസിക്കൽ-കോമഡി): തിമോത്തി ഷലമെ (മാർട്ടി സുപ്രീം)
ആനിമേറ്റഡ് മോഷൻ പിക്ചർ: ഡീമൺ ഹണ്ടേഴ്‌സ് (കെ പോപ്)
ഇംഗ്ലീഷ് ഇതര ചലച്ചിത്രം: ദ സീക്രട്ട് ഏജന്റ്
ടെലിവിഷൻ വിഭാഗം:
മികച്ച നടൻ (ഡ്രാമ സിരീസ്): നോഹ വെയ്ൽ (ദ പിറ്റ്)
മികച്ച നടി (കോമഡി സിരീസ്): ജീൻ സ്മാർട് (ഹാക്‌സ്)
മികച്ച നടൻ (കോമഡി സിരീസ്): സേത്ത് റോജൻ (ദ സ്റ്റുഡിയോ)
മികച്ച നടി (ലിമിറ്റഡ് സീരീസ്-ടിവി മൂവി): മിഷേൽ വില്യംസ് (ഡയിങ് ഫോർ സെക്‌സ്)
മികച്ച നടി (ഡ്രാമ സിരീസ്): റിയ സീഹോൺ (പ്ലൂറിബസ്)
ടെലിവിഷൻ സിരീസ് ഡ്രാമ: ദ പിറ്റ്
ടെലിവിഷൻ കോമഡി സീരീസ്: ദ സ്റ്...
മറ്റ് പുരസ്കാരങ്ങൾ:
മികച്ച പോഡ്കാസ്റ്റ്: എമി പോഹ്‌ലർ
മികച്ച ഗാനം: ഗോൾഡൻ (ഡീമൺ ഹണ്ടേഴ്‌സ്- കെപോപ്)
സ്റ്റാൻഡ് അപ് കോമഡി: റിക്ക് ഗേർവായിസ്
