മകന് കരള്‍ പകുത്ത് നല്‍കി അച്ഛന്‍; അച്ഛന് പിന്നാലെ മകനും മരിച്ചു; മരണം ചികിത്സയിലിരിക്കെ

Update: 2025-01-23 06:01 GMT

കൊച്ചി: കള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ ചികിത്സക്കിടെ മകനും മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ. നസീറിന്റെ (ഫ്ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്. ത്വയ്യിബിന് കരള്‍ ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് നസീര്‍ മരണപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്. പിന്നാലെയാണ് മകന്റെ മരണം.

റോബോട്ടിക്‌സ് ശസ്ത്രക്രിയയ്ക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ത്വയിബ് കഴിഞ്ഞ കുറച്ചുനാളായി ആശുപത്രിയിലായിരുന്നു.

എം എ ബിരുദധാരിയാണ്. പഠനശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരം നടത്തുകയായിരുന്നു. ത്വയിബിന്റെ മൃതദേഹം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. ശ്രീമൂലം പീടിയേക്കല്‍ കുടുംബാംഗം ഷിജിലയാണ് മാതാവ്.

Tags:    

Similar News