വീണ്ടും വില്ലനായി റംബുട്ടാന്‍ കുരു; തൊണ്ടയില്‍ കുരുങ്ങി ബാലിക മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് പെരുമ്പാവൂര്‍ സ്വദേശി മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമക്ക്

റംബൂട്ടാന്‍ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു

Update: 2024-09-09 01:08 GMT

പെരുമ്പാവൂര്‍: റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച് രണ്ടാഴ്ച പിന്നിടും മുമ്പ് വീണ്ടും സമാനദുരന്തം. ഇത്തവണ പെരുമ്പാവൂര്‍ കണ്ടന്തറയില്‍ ആറുവയസ്സുകാരിയാണ് സമാനമായ വിധത്തില്‍ ദാരുണമായി മരിച്ചത്. കണ്ടന്തറ ചിറയത്ത് വീട്ടില്‍ മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമ റംബൂട്ടാന്‍ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകീട്ട് 5.30നാണ് സംഭവം.

കണ്ടന്തറ ഹിദായത്തുല്‍ ഇസ്‌ലാം സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയാണ്. മാതാവ്: ജിഷമോള്‍. സഹോദരങ്ങള്‍: ബീമ ഫാത്തിമ, ഐസ ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കണ്ടന്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ആഗസ്റ്റ് 25 ന് ഞായറാഴ്ച വൈകീട്ട് 6.30-നായിരുന്നു കോട്ടയം മീനച്ചില്‍ മരുതൂര്‍ സ്വദേശികളായ സുനില്‍ ലാലിന്റേയും ശാലിനിയുടേയും മകന്‍ ബദരീനാഥ് (എട്ടുമാസം) സമാനരീതിയില്‍ മരിച്ചത്. റമ്പൂട്ടാന്‍ പഴം പൊളിച്ച് നല്‍കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഖത്തറില്‍ വാഹന കമ്പനിയില്‍ ജീവനക്കാരനായ സുനില്‍ലാല്‍ അവധിക്ക് നാട്ടിലെത്തി ഏതാനും ദിവസത്തിനകമാണ് സംഭവം. മാതാവ് ശാലിനി കരിങ്കുന്നം ഗവ. ആശുപത്രിയില്‍ ഫാര്‍മസിസ്റ്റാണ്. സഹോദരി: ജാന്‍വി (നാല് വയസ്).

Tags:    

Similar News