വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് ശിഷ്യന്മാർ; യോഗ പരിശീലകൻ കൃഷ്ണ പട്ടാഭി ജോയിസിൻ്റെ ചെറുമകൻ; ഹോളിവുഡ് നടിമാർക്ക് ഉൾപ്പടെ യോഗ പഠിപ്പിച്ച വ്യക്തി; ഒടുവിൽ മല കയറുന്നതിനിടെ ഹൃദയാഘാതം; പ്രശസ്ത യോഗഗുരു ശരത് ജോയിസ് അന്തരിച്ചു
ന്യൂയോർക്ക്: പ്രശസ്ത യോഗഗുരു ശരത് ജോയിസ് അന്തരിച്ചു. ഹൃദയഘാതം മൂലം ആയിരിന്നു അന്ത്യം. പ്രമുഖ യോഗ പരിശീലകനും യോഗ ഇതിഹാസവുമായ കൃഷ്ണ പട്ടാഭി ജോയിസിൻ്റെ ചെറുമകനുമായ ശരത് ജോയിസ് (53) അമേരിക്കയിലെ വിർജീനിയയിൽ മരിച്ചത്. ഷാർലറ്റ്‌സ്‌വില്ലെയിലെ വിർജീനിയ സർവകലാശാലയ്ക്ക് സമീപം നടക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്.
ശരത് അന്തരിച്ചതായി സഹോദരി ശർമിള മഹേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. ജോയിസിൻ്റെ യോഗാ കേന്ദ്രമായ ശരത് യോഗ സെൻ്ററും അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.വിർജീനിയ സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനാണ് ശരത് എത്തിയത്. തുടർന്ന് 50 ഓളം വിദ്യാർത്ഥികളുമായി അദ്ദേഹം കാൽനടയാത്ര നടത്തവെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ചാര്‍ലറ്റ്‌സ്‌വിലിലെ വെര്‍ജീനിയ സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തിയതിന് ശേഷം സര്‍വകലാശാലയിലെ 50 വിദ്യാര്‍ഥികള്‍ക്കൊപ്പം അദ്ദേഹം ഹൈക്കിങ്ങിന് പോയിരുന്നു. തുടർന്ന് മലകയറുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സിപിആര്‍ നല്‍കി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ അദ്ദേഹം മരണത്തിന് കീഴടങ്ങിയിരുന്നു.
അദ്ദേഹത്തിന്റെ വിയോഗ വാർത്തയിൽ നിരവധിപേർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. പോപ്പ് ഗായിക മഡോണ, ഹോളിവുഡ് നടി ഗിനത്ത് പാള്‍ട്രോ എന്നിവരടക്കമുള്ളവരെ അദ്ദേഹം യോഗ പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് ശിഷ്യന്മാരും ഉണ്ട്.