'1951ലെ വിവാദനായിക';'ബിക്കിനിയിട്ട് മിസ് വേൾഡ് കിരീടം ചൂടിയതിൽ വിമർശനം';'അന്നത്തെ മാർപ്പാപ്പ വരെ വിമർശിച്ച വ്യക്തിത്വം'; ആദ്യകാല ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു

Update: 2024-11-06 10:52 GMT

കാലിഫോർണിയ: ആദ്യകാലത്തെ ലോകസുന്ദരി പട്ടം നേടിയ 'കികി ഹകാൻസൺ' അന്തരിച്ചു. 95 വയസിലായിരുന്നു അന്ത്യം.മിസ് വേൾഡ് ഓർഗനൈസേഷന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത വിവരങ്ങൾ പുറത്തുവിട്ടത്. കാലിഫോർണിയയിലെ വീട്ടിൽ വെച്ചായിരുന്നു കികി ഹകാൻസണിന്റെ അന്ത്യം സംഭവിച്ചത്.

സ്വീഡനിൽ ജനിച്ച് വളർന്ന കികി ഹകാൻസൺ 1951-ൽ ലണ്ടനിൽ നടന്ന മിസ്സ് വേൾഡ് മത്സരത്തിലാണ് ലോകസുന്ദരി കിരീടം അണിഞ്ഞത്. ഇതോടെ ലോകത്ത് തന്നെ ഒരു പുതു ചരിത്രം അവർ സൃഷ്ട്ടിക്കുകയും ചെയ്തു. ഫെസ്റ്റിവൽ ഓഫ് ബ്രിട്ടന്റെ ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ മത്സരം പിന്നീട് മിസ് വേൾഡ് എന്നറിയപ്പെടുകയും ചെയ്തു.


അന്ന് ബിക്കിനിയിട്ട് കികി ഹകാൻസൺ മത്സരിച്ചത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ബിക്കിനിയിട്ട് മിസ് വേൾഡ് കിരീടം ചൂടിയ ഒരേയൊരു വ്യക്തിയാണ് കികി ഹകാൻസൺ. അന്ന് നടന്ന മത്സരത്തിൽ ബ്രിട്ടനിൽ നിന്ന് മാത്രം 21 മത്സരാർത്ഥികളാണ് മത്സരിച്ചത്. ബിക്കിനിയിൽ മത്സരിച്ചതുകൊണ്ട് തന്നെ സംഭവത്തിൽ അന്നത്തെ മാർപ്പാപ്പ പയസ് XII അപലപിക്കുകയും ചെയ്തു.


മരണവർത്തയിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേർ എത്തി. കികി ഹകാൻസൺ നിങ്ങൾ എന്നും നിത്യതയിൽ തുടരും.നിങ്ങളുടെ വിടവാങ്ങൽ ലോകസുന്ദരി മത്സരത്തിൻ്റെ ഒരു യുഗത്തിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു, പക്ഷെ ലോകസുന്ദരി മത്സരത്തിൻ്റെ ആദ്യ വിജയി എന്ന നിലയിൽ നിങ്ങളുടെ പാരമ്പര്യം വരും തലമുറകൾക്കും നിലനിൽക്കും, മിസ് വേൾഡിൻ്റെ ചെയർവുമൺ ജൂലിയ മോർലി മിസ് വേൾഡ് ഓർഗനൈസേഷൻ സമൂഹ മാധ്യമ പേജിൽ കുറിക്കുകയും ചെയ്തു.



 


Tags:    

Similar News