'അന്ന് ആ ദുരന്തമുഖത്ത് സഹായത്തിനായുള്ള ഒരു നിലവിളി ഞാന്‍ കേട്ടു; ഉരുകുന്ന ശരീരവുമായി കരയുന്ന ഒരാളെയാണ് ഞാനവിടെ കണ്ടത്; ഇന്നും എന്റെ ഓര്‍മകളില്‍ ആ കാഴ്ചകളുണ്ട്''; നാഗസാക്കി അണുബോംബ് ദുരന്തം അതിജീവിച്ച ഷിഗെമി ഫുകാഹോരി അന്തരിച്ചു

Update: 2025-01-06 05:51 GMT

ടോക്കിയോ: നാഗസാക്കി അണുബോംബ് ദുരന്തത്തെ അതിജീവിച്ച ഷിഗെമി ഫുകാഹോരി (93) അന്തരിച്ചു.തന്റെ ജീവിതത്തിന്റെ അവസാന നിമിഷത്തിലും ലോകത്തിന് പ്രചോദനമാകുകയും ശാന്തിയുടെ സന്ദേശം പകര്‍ന്നുകൊടുക്കുകയും ചെയ്തിരുന്ന ആളാണ്. ആയിരക്കണക്കിന് പേരുടെ ജീവനെടുക്കുകയും നഗരത്തെ് നശിപ്പിക്കുകയും ചെയ്ത 1945ല്‍ നടന്ന അണുബോംബ് ആക്രമണത്തില്‍ നിന്ന് അതിജീവിച്ച ജീവിതത്തിന്റെ ശക്തമായ തെളിവായി മാറിയ വ്യക്തിത്വമാണ് ഫുകാഹോരി.

ഫുകാഹോരിയുടെ കുടുംബമടക്കം പതിനായിരങ്ങളാണ് നാഗസാക്കി ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫുകാഹോരിക്ക് അന്ന് 14 വയസ്സുമാത്രമായിരുന്നു പ്രായം. ബോംബ് വീണടിത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ മാറി ഒരു കപ്പല്‍ശാലയില്‍ ജോലി ചെയ്യുകയായിരുന്നു. ബോംബ് സ്‌ഫോടനത്തിന് ശേഷം എന്താണ് തനിക്ക് സംഭവിച്ചതെന്ന് വര്‍ഷങ്ങളോം അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

1937ല്‍ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് 14 വയസ്സുള്ളപ്പോള്‍ ഗ്വെര്‍ണിക്കയില്‍ ബോംബാക്രമണം അതിജീവിച്ച ഒരാളെ കണ്ടുമുട്ടിയത് താന്‍ നേരിട്ട വേദനാജനകമായ ഓര്‍മകള്‍ തുറന്നുപറയാന്‍ അദ്ദേഹത്തെ സഹായിച്ചു. 'അന്ന് ആ ദുരന്തമുഖത്ത് സഹായത്തിനായുള്ള ഒരു നിലവിളി ഞാന്‍ കേട്ടു. ഉരുകുന്ന ശരീരവുമായി കരയുന്ന ഒരാളെയാണ് ഞാനവിടെ കണ്ടത്. ഇന്നും എന്റെ ഓര്‍മകളില്‍ ആ കാഴ്ചകളുണ്ട്''.

2019ല്‍ ഫുകാഹോരി നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണിത്. 2019ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നാഗസാക്കി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് വെളുത്തപൂക്കള്‍ നല്‍കി സ്വീകരിച്ചത് ഫുകാഹോരിയാണ്. സമാധാനത്തിന്റെ വക്താക്കളായി അദ്ദേഹം കണ്ടിരുന്നത് വിദ്യാര്‍ഥികളെയായിരുന്നു.

Tags:    

Similar News