കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍; അവയവം മാറ്റി വയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മകള്‍ തയ്യാറായതിനിടെ അച്ഛന്റെ മടക്കം; നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു; സിനിമയിലും സീരിയലിലും നിറഞ്ഞ നടന്‍ വിടവാങ്ങുമ്പോള്‍

Update: 2025-05-02 03:46 GMT

കൊച്ചി: നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കരള്‍ മാറ്റി വയ്ക്കാനുള്ള നീക്കം നടക്കുകയായിരുന്നു. ഇതിനിടെയാണ് മരണം. നിരവധി സിനിമയിലും സീരിയയലിലും അഭിനയിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലാണ് മരണം.

കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. കരള്‍ നല്‍കാന്‍ മകള്‍ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. നടന്‍ കിഷോര്‍ സത്യയാണ് മരണവിവരം തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്.

കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയല്‍ രംഗത്ത് സജീവമായിരുന്നു. താരത്തിന് അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെണ്‍ മക്കളാണുള്ളത്.

Tags:    

Similar News