സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിക്ക് അപ്രതീക്ഷിത വിടവാങ്ങല്‍; യാത്രക്കിടെ ബോംബൈയില്‍ വച്ചുണ്ടായ ഹൃദയാഘാതത്തില്‍ മരിച്ചത് ബര്‍മിങ്ഹാമില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ടോമിച്ചന്‍; ഞെട്ടലോടെ മലയാളി സമൂഹം

സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിക്ക് അപ്രതീക്ഷിത വിടവാങ്ങല്‍

Update: 2026-01-03 11:04 GMT

മുംബൈ: സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിയ്ക്കും അപ്രതീക്ഷിത വിടവാങ്ങല്‍. ബര്‍മിങ്ഹാമില്‍ താമസിക്കുന്ന കോട്ടയം പനച്ചിക്കാട് സ്വദേശിനി ടോമി പികെ ആണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.സഹോദരന്റെ മരണ വിവരം അറിഞ്ഞ് നാട്ടിലേക്ക് പോകുന്ന യാത്ര മധ്യേ ബോംബേയില്‍ വച്ചാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വിമാനത്താവളത്തില്‍ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും ഉടന്‍ തന്നെ നാനവതി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ ബോംബൈ നാനാവതി ആശുപത്രിയിലാണ് ഉള്ളത്.

കോട്ടയം പനച്ചിക്കാട് സ്വദേശി ടോമി എന്ന ടോമിച്ചന്‍ മഞ്ചസ്റ്ററിലായിരുന്നു ഏറെക്കാലമായി താമസിച്ചിരുന്നത്. പിന്നീട് ബര്‍മിങ്ഹാമിലേക്ക് താമസം മാറ്റിയെതെന്നാണ് വിവരം. ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

Tags:    

Similar News