ബലാത്സംഗ കേസില്‍ നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; അറസ്റ്റ് ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍

ബലാത്സംഗ കേസില്‍ നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Update: 2024-10-21 18:24 GMT

തൃശ്ശൂര്‍: ബലാത്സംഗ കേസില്‍ നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലെടുത്ത കേസിലാണ് തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. കേസില്‍ മുകേഷ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമ ഷൂട്ടിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ പരാതി.

Tags:    

Similar News