വീണ്ടും ചാട്ടം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി; രക്ഷപ്പെട്ടത് മൂന്നെണ്ണം, പരിസരത്ത് തന്നെയുണ്ടെന്ന് അധികൃതര്‍

Update: 2024-09-30 06:46 GMT

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ പുറത്തുചാടി. മൂന്ന് പെണ്‍ ഹനുമാന്‍ കുരങ്ങുകളാണ് ചാടിപ്പോയത്. മൂന്ന് കുരങ്ങുകളും മൃഗശാലക്കുള്ളിലെ മരത്തിന് മുകളില്‍ ഉണ്ട്.

രാവിലെ ഏഴ് മണി മുതലാണ് കുരങ്ങുകളെ കാണാതായത്. 2023ലും സമാന സംഭവം നടന്നിട്ടുണ്ട്. അന്ന് ചാടിപ്പോയ കുരങ്ങും ഈ കൂട്ടത്തിലുണ്ടെന്നാണ് വിവരം. മയക്കുവെടി വച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ല. താളെ വീണ് കുരങ്ങുകള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ളതിനാലാണ് മയക്കുവെടി വയ്ക്കുന്നത് പ്രായോഗികമല്ലാത്തത്. അതിനാല്‍ തീറ്റ കാണിച്ച് താഴെ ഇറക്കാനാണ് ശ്രമം. അടുത്തിടെയാണ് ഈ കുരങ്ങുകളെ കൂട് മാറ്റിയത്.

ഒന്നര വര്‍ഷം മുന്‍പ് ഇതേ രീതിയില്‍ കുരങ്ങ് ചാടിപ്പോയത് അധികൃതരെ നട്ടം തിരിച്ചിരുന്നു. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കാണാന്‍ തുറന്നുവിടുന്ന ചടങ്ങ് നടക്കാനിരിക്കെകൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. പിന്നീട് പിടികൂടുകയായിരുന്നു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജി പാര്‍ക്കില്‍ നിന്ന് എത്തിച്ചവയായിരുന്നു ഇത്.

Tags:    

Similar News