സര്‍വത്ര അഴിമതി; കീഴ്ജീവനക്കാരെ വേട്ടയാടല്‍; എല്ലാം തുറന്നുപറഞ്ഞ പ്രശാന്തിന് സസ്‌പെന്‍ഷന്‍; വില്ലനായി ഡോ. ജയതിലക്; ഒട്ടെറെ തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണം നടത്താതെ സര്‍ക്കാര്‍; വിമര്‍ശനം കടുക്കുന്നു; വീഡിയോ സ്‌റ്റോറി കാണാം
ഒട്ടേറെ അഴിമതികള്‍ പുറത്തുവന്നിട്ടും ജയതിലകിനെതിരെ അന്വേഷണമില്ല
തിരുവനന്തപുരം: സാമൂഹ്യ മാധ്യമത്തിലെ വിമര്‍ശനത്തിന് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങവെ ഒട്ടേറെ അഴിമതികള്‍ പുറത്തുവന്നിട്ടും അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തം. ഡോ ജയതിലക് അഴിമതിക്കാരനാണ് എന്ന രീതിയില്‍ ഒട്ടേറെ തെളിവുകളാണ് ജൂനിയറായ ഓഫീസര്‍മാരും പൊതുജനങ്ങളുമടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം പങ്കുവയ്ക്കുന്നത്. എന്നാല്‍ ജയതിലകിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
അതേ സമയം സര്‍ക്കാരിനെയോ സര്‍ക്കാരിന്റെ നയങ്ങളെയോ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നാണ് എന്‍ പ്രശാന്തിന്റെ നിലപാട്. ചട്ടത്തിലോ നിയമത്തിലോ ഒരിടത്തും ഒരു വ്യക്തിയെ വിമര്‍ശിക്കരുത് എന്നില്ല. സര്‍ക്കാരിനെയോ സര്‍ക്കാരിന്റെ നയങ്ങളെയോ വിമര്‍ശിക്കരുത് എന്നെയുള്ളു. എന്നിട്ടും വിശദീകരണം പോലും ചോദിക്കാതെ പ്രശാന്തിനെതിരെ നടപടി സ്വീകരിച്ചത് ഐഎഎസ് ഓഫീസര്‍മാര്‍ക്ക് ഇടയില്‍ വലിയ ആശയകുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. അതെ സമയം ഗുരുതരമായ കുറ്റകൃത്യം ചെയ്ത, ചട്ടലംഘനം നടത്തിയ ഡോ. ജയതിലകിന് എതിരെ നടപടി ഇല്ലാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ജയതിലക് ബോധപൂര്‍വം തന്നെക്കാള്‍ ജൂനിയറായ ഒരു ഐഎഎസ് ഓഫീസറെ അപമാനിക്കാനും അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ക്കാന്‍ ഒരു കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കുകയും ആ കള്ളറിപ്പോര്‍ട്ട് ബോധപൂര്‍വം മാതൃഭൂമിക്ക് കൊടുത്ത് പ്രസിദ്ധികരിക്കുകയും ചെയ്തതടക്കം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. ജയതിലക് ആരോപണം ഉന്നയിച്ചതുപോലെ പ്രശാന്ത് ഒരു ഫയലും മുക്കിയിട്ടില്ല. ആ ഫയലൊക്കെ സര്‍ക്കാരിന്റെ കയ്യിലുണ്ട് എന്ന് മന്ത്രിയുടെ ഓഫീസിന് പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നു. പ്രശാന്ത് ഫയല്‍ മുക്കി എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് മന്ത്രിക്ക് കൊടുക്കുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്തയുണ്ടാക്കുകയും ചെയ്തത് ഗുരുതര കുറ്റകൃത്യമാണ്. എന്തുകൊണ്ട് ജയതിലകിനെതിരെ നടപടിയുണ്ടാകുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്.
സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരിക്കുമ്പോള്‍ ജയതിലക് അഞ്ച് കോടി രൂപ അഴിമതി നടത്താന്‍ വേണ്ടി തന്റെ ഭാര്യയുടെ പേരിലുണ്ടാക്കിയ കമ്പനിയുടെ പേരിലേക്ക് മാറ്റിയതടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ എന്നതടക്കം ചര്‍ച്ചയാകുന്നുണ്ട്. ഡോ. ജയതിലകിന് എതിരെ കടുത്ത വിമര്‍ശനമാണ് കീഴ്ജീവനക്കാര്‍ക്ക് ഇടയിലും ജനങ്ങള്‍ക്ക് ഇടയിലും ഉണ്ടാകുന്നത്.
സെക്രട്ടറിയേറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറി തസ്തികയില്‍ ജോലി ചെയ്യുന്ന ഷൈനി ജോര്‍ജ് എന്ന ഉദ്യോഗസ്ഥ തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്രയും മോശമായി പെരുമാറിയ ഒരു ഓഫീസറും ഉണ്ടായിട്ടില്ല എന്ന് തുറന്ന് എഴുതിയിരുന്നു. സെക്രട്ടറിയേറ്റിലെ ഒട്ടുമിക്ക ആളുകള്‍ക്കും ഈ ഓഫീസറുടെ ലീലാവിലാസങ്ങള്‍ അറിയാം. മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്‌നം ഒതുക്കി തീര്‍ത്തത് എന്നും തുറന്നു പറഞ്ഞിരുന്നു.
കോട്ടയം കളക്ടറായിരുന്ന ജയശ്രീ അഴിമതി നടത്താന്‍ ഡോ. ജയതിലക് തന്നെ നിര്‍ബന്ധിച്ചെന്നും അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും തന്റെ കരിയറിനെ തന്നെ ബാധിക്കുന്ന രീതിയില്‍ നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി ചട്ടം ലംഘിച്ചുള്ള നോട്ടീസ് നല്‍കിയതടക്കം മറുനാടന്‍ മലയാളിയോട് തുറന്നു പറഞ്ഞു. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള, ഇരുന്ന തസ്തികകളിലെല്ലാം വലിയ ശ്രദ്ധ നേടിയിട്ടുള്ള അഗ്രിക്കള്‍ച്ചര്‍ ഓഫീസറായി കയറി ഐഎഎസ് കിട്ടി കളക്ടറായി റിട്ടയര്‍ ചെയ്ത ഓഫീസറാണ് ഡോ. ജയശ്രീ. എന്നാല്‍ കോട്ടയം കളക്ടറായിരിക്കെ അഴിമതിക്ക് കൂട്ടൂനില്‍ക്കാത്തതിന് തന്റെ കരിയറിനെ തന്നെ സാരമായി ബാധിക്കുമെന്ന ഭീഷണിയുടെ രീതിയിലുള്ള നോട്ടീസ് ജയതിലകില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവം മറുനാടന്‍ മലയാളിയോട് പങ്കുവച്ചത്.
എയ്ഞ്ചല്‍വാലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവിടുള്ള ജനങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നടപടി എടുത്ത കള്ക്ടറാണ് ജയശ്രീ. ജനപ്രിയ കളക്ടറായി പേരെടുത്ത ജയശ്രിക്ക് പോലും ജയതിലകില്‍ നിന്നും ആ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം നേരിടേണ്ടി വന്നു. പറ്റില്ല എന്ന് വ്യക്തമാക്കിയപ്പോള്‍ നിയമവിരുദ്ധമായ ഒരു നോട്ടീസ് അയയ്ക്കുകയാണ് ചെയ്തത്.
ഡോ. ജയശ്രീ കളക്ടറായിരുന്നപ്പോള്‍ പാലാ ബൈപ്പാസിന് വേണ്ടി സ്ഥലം ഏറ്റെടുക്കല്‍ നടപടി നടക്കുന്നത്. അന്ന് സെന്റിന് പത്തരലക്ഷം രൂപ വീതം സ്ഥലം ഏറ്റെടുക്കുന്നതിനായി കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിന് ചില നയങ്ങളും നിയമങ്ങളുമുണ്ട്. ഒരു സ്ഥലം ഏറ്റെടുക്കണമെങ്കില്‍ അതിന് കൃത്യമായ ചട്ടങ്ങള്‍ വച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് അവിടെ നടന്ന സ്ഥലം വില്‍പ്പനയുടെ ശരാശരി വിലയാണ് എടുക്കേണ്ടത്. ആ ശരാശരി വിലയെടുക്കുമ്പോള്‍ ഇങ്ങനെയൊരു അക്വസിഷന്‍ നടക്കാന്‍ പോകുന്നുവെന്നറിഞ്ഞ് ഏതെങ്കിലും സ്ഥലത്ത് കൂട്ടിവച്ച് വില്‍പ്പന നടന്നോയെന്ന് പരിശോധിച്ച് അത് തിരുത്തേണ്ടതടക്കം ഉത്തരവാദിത്തം തഹസില്‍ദാര്‍ക്കാണ്. ഭൂമി ഏറ്റെടുക്കല്‍ തഹസീല്‍ദാറാണ് ചെയ്യേണ്ടത്. അങ്ങനെ പരിശോധിച്ച് സെന്റിന് പത്തര ലക്ഷം വീതം നിശ്ചയിക്കുന്നു.
സ്ഥലം ഏറ്റെടുക്കാനുള്ള കാര്യത്തില്‍ സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിച്ചുകൊണ്ട് പ്രദേശവാസികള്‍ സ്ഥലം വിട്ടുകൊടുക്കുന്നു. പക്ഷെ സാജന്‍ എന്നു പേരുള്ള പ്രദേശവാസി മാത്രം നഷ്ടപരിഹാരത്തിന്റെ പേരില്‍ തയ്യാറാകുന്നില്ല. സമീപത്തെ ഒരു കടയുടെ പാര്‍ക്കിംഗിന് വേണ്ടി 25 ലക്ഷം രൂപയ്ക്ക് ഭൂമി വിറ്റിരുന്നു. തനിക്ക് അത്രയും തുക ലഭിക്കണം എന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പരിശോധന നടത്തി, അത് സാധ്യമല്ല എന്ന് പറഞ്ഞ് തഹസില്‍ദാര്‍ ഈ അപേക്ഷ തിരസ്‌കരിക്കുന്നു.
പക്ഷെ ഈ സാജന് വേണ്ടി ഉന്നത തലത്തില്‍ സമ്മര്‍ദ്ദമുണ്ടാകുന്നു. ഈ ജയതിലക് അന്ന് വകുപ്പ് സെക്രട്ടറിയാണ്. ജയതിലക് സാജന് കൂടിയ തുക കൊടുക്കാന്‍ ആവശ്യപ്പെടുന്നു. പക്ഷെ ചട്ടവും നിയമവും തെറ്റാണ്. തുടര്‍ന്ന് തഹസീല്‍ദാര്‍ സമ്മര്‍ദ്ദം സഹിക്കാനാവാതെ ജില്ല കളക്ടറെ സമീപിക്കുന്നു. ജില്ലാ കളക്ടറുടെ ഉത്തരവാദിത്തമല്ല, ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍. ഉദ്യോഗസ്ഥ നടപടികള്‍ ചട്ടവും നിയമവും അനുസരിച്ചാണെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ചെയ്യേണ്ടത്. ജില്ലാ കളക്ടറായ ജയശ്രീ അതെക്കുറിച്ച് അന്വേഷിക്കുന്നു. ഇതാണ് ചട്ടമെന്ന് മനസിലാക്കി ഭൂമിക്ക് അധിക വില നല്‍കാതെ തടയിടുന്നു. എന്നിട്ടും ഉന്നത തലത്തില്‍ സമ്മര്‍ദ്ദം വരുന്നു.
പത്ത് ലക്ഷം രൂപ വില നിശ്ചയിച്ച സ്ഥലത്ത് 25 ലക്ഷം രൂപ നല്‍കിയാല്‍ അവിടെ ഭൂമി ഏറ്റെടുക്കുന്ന എല്ലാവര്‍ക്കും നല്‍കേണ്ടി വരും. സര്‍ക്കാരിന് ഇത് താങ്ങാനാവില്ല. പദ്ധതിയെ മുടങ്ങിപ്പോകും. ഇത് മനസിലാക്കാതെ ഒരാള്‍ക്കു വേണ്ടി ഡോ. ജയതിലക് സമ്മര്‍ദ്ദം ചെലുത്തുന്നു. എത്രരൂപ സര്‍ക്കാരിന് നഷ്ടമുണ്ടായാലും വേണ്ടില്ല, ജയതിലകിന് താല്‍പര്യം സംരക്ഷിക്കണം. ജയതിലകും സാജനും തമ്മില്‍ വ്യക്തിപരമായ ബന്ധമുണ്ട് എന്ന വിവരം ജയശ്രീക്ക് ലഭിക്കുന്നു. അഗസ്റ്റിന്‍ തോമസ് എന്നൊരാള്‍ ഈ വിവരം വ്യക്തമാക്കി ജില്ലാ കളക്ടര്‍ക്ക് കത്തയച്ചിരുന്നു. സാജന് 25 ലക്ഷം നല്‍കിയാല്‍ തനിക്കും നല്‍കണമെന്നായിരുന്നു കത്തിലെ ആവശ്യം. ആ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ജയശ്രീ തയ്യാറായില്ല. ഒരു വര്‍ഷം കൂടിയെ സര്‍വീസ് ബാക്കിയുണ്ടായിരുന്നുള്ളു, കളക്ടര്‍ പദവിയില്‍ നിന്നും മാറ്റിയാലും നേരിടാന്‍ തയ്യാറാവുകയായിരുന്നു.
സാമ്പത്തിക താല്‍പര്യത്തോടെ സര്‍വീസ് തുടര്‍ന്നയാളായിരുന്നു ഡോ ജയതിലക് എന്ന് തെളിയിക്കുന്ന മറ്റനേകം അനുഭവങ്ങള്‍ ജനങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ജയതിലകിനെ വിമര്‍ശിച്ച എന്‍ പ്രശാന്തിന്റെ പോസ്റ്റിന് അടിയില്‍ വന്ന അഷറ്ഫ് പൂവമ്പുറത്ത് എന്നയാളുടെ കമന്റില്‍ ഇങ്ങനെ പറയുന്നു. 2008ല്‍ ജയതിലക് കോഴിക്കോട് കളക്ടറായി പ്രവര്‍ത്തിക്കുമ്പോള്‍ എം ഇ എസിന്റെ താല്‍പര്യത്തിന് വഴങ്ങി അദ്ദേഹം തന്റെ മക്കളുടെ പേരില്‍ പ്രതികാര നടപടിയുമായി മുന്നോട്ടു പോയപ്പോള്‍ സഹായിച്ചത് അന്ന് അസി. കളക്ടറായിരുന്ന പ്രശാന്ത് ആയിരുന്നുവെന്ന് പറയുന്നു.
പ്രശാന്ത് കൃത്യമായി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഉന്നത സ്ഥാപനങ്ങളില്‍ എംബിബിഎസ്, ബിടെക് പ്രവേശനം ലഭിച്ച എന്റെ രണ്ട് പെണ്‍കുട്ടികള്‍ക്ക് വീട്ടിലിരിക്കേണ്ടി വരികയോ ആത്മഹത്യ ചെയ്യേണ്ടി സാഹചര്യം ഉണ്ടാകുകയോ ചെയ്യുമായിരുന്നു. അവരില്‍ ഒരാള്‍ ഡല്‍ഹി എയിംസില്‍ നിന്ന് എംഡിയും മറ്റെയാള്‍ ഐ ഐ എസ് സി ബാംഗ്ലൂരില്‍ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി ഉന്നത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുവെന്നും കമന്റില്‍ പറയുന്നു. ജയതിലക് സര്‍വീസില്‍ ജൂനിയറായ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിച്ച അനുഭവങ്ങള്‍ തുറന്നു പറയുന്നു. പക്ഷെ ജയതിലകിന് എതിരെ ഒരു നടപടിയുമില്ല. ഇത് തുറന്നു പറഞ്ഞ പ്രശാന്തിനെതിരെ നടപടി വരുന്നു.
ഭൂരഹിത ആദിവാസികളടെ പേരില്‍ സ്വകാര്യ ഭൂമി പൊന്നും വില നല്‍കി വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതിന് പിന്നിലും ഡോ. ജയതിലകിന് പങ്കുണ്ട്. വീടു വെക്കാന്‍ ഉതകുന്ന സ്ഥലമെന്ന് പറഞ്ഞ് വാങ്ങുന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ വെള്ളിയാമറ്റം വില്ലേജിലെ ബെന്നി സെബാസ്റ്റ്യന്റെ പേരിലുള്ള 45 ഡിഗ്രിയിലേറെ ചെങ്കുത്തായ 6.62 ഹെക്റ്റര്‍ ഭൂമിയാണ്.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തെ സ്വകാര്യഭൂമി പൊന്നും വിലക്ക് സര്‍ക്കാര്‍ വാങ്ങുന്നതിന് നടപടികള്‍ തുടങ്ങിയത് മുന്‍ റവന്യൂ സെക്രട്ടറി ആയിരുന്ന ഡോ. ജയതിലക് ആയിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ ഉന്നതതല കമ്മിറ്റി ഈ ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് രേഖപ്പെടുത്തുകയും ചെയത്. ഭൂമി വില കുറഞ്ഞ ഈ പ്രദേശത്തെ ഭൂമി വന്‍ വില നിശ്ചയിച്ചു വാങ്ങാനാണ് ശ്രമം നടത്തിയ്.
2.91 കോടി വിലയാണ് ഈ ഭൂമിക്കായി നിശ്ചയിച്ചത്. പ്രദേശം വാസയോഗ്യമില്ലെന്ന ആരോപണം ഉയര്‍ന്നിട്ടും ഭൂമി വാങ്ങാന്‍ ഉത്തരവും പുറപ്പെടുവിച്ചു. 25.4.2022 ന് തന്നെ റവന്യു വകുപ്പ് ഭൂമി ഏറ്റെടുക്കാന്‍ തിരക്കിട്ട് ഉത്തരവിറക്കിയത്.
ചീഫ് സെക്രട്ടറിയായിരുന്ന വി പി ജോയിയും റവന്യൂ സെക്രട്ടറി ആയിരുന്ന ഡോ. ജയതിലകും മുന്‍കൈയെടുത്തു നടത്തിയ ഈ ഭൂമി ഇടപാട് എതിര്‍പ്പുയര്‍ത്തിയത് ആദിവാസി പുനരധിവാസ മിഷന്‍ (TRDM) ആയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ആദിവാസികള്‍ക്ക് ഭൂമി വെക്കാന്‍ അനുയോജ്യമാണെന്ന് വിലയിരുത്തിയ സ്ഥലം പാവപ്പെട്ട ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ അനുയോജ്യമല്ല എന്ന് ആദിവാസി പുനരധിവാസ മിഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ രേഖാമൂലം അറിയിച്ചു.
കൃഷി ചെയ്യാനോ, വീട് വെക്കാനോ, സുരക്ഷിതമായി ജീവിക്കാന്‍ പോലുമാകാത്ത ഭൂപ്രദേശമാണിതെന്ന് അന്നത്തെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറകടര്‍ ഡോ. വിനയ് ഗോയല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് ഭൂമി ഇടപാടിനെ പിന്നിലെ ഉദ്യോഗസ്ഥ താല്‍പ്പര്യങ്ങള്‍ സംശയത്തിലായത്.