കുളത്തൂപ്പുഴ സിഐയായിരിക്കെ യുവതിയുമായി കിന്നരിക്കുന്ന ശബ്ദരേഖ; ഹണിട്രാപ് കേസില്‍ പെട്ടപ്പോള്‍ മലപ്പുറത്തേക്ക് സ്ഥലംമാറ്റം; പകപോക്കലിനായി നിരപരാധികളെ കേസില്‍ കുടുക്കല്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെ കുരുക്കാനുളള കേസ് അന്വേഷിക്കാന്‍ ആദ്യം നിയോഗിച്ചത് കളങ്കിതനായ ഡിവൈഎസ്പിയെ; മറുനാടന്‍ അന്വേഷണം തുടങ്ങിയതോടെ കളങ്കിതനെ മാറ്റി തടിതപ്പി പിണറായി സര്‍ക്കാര്‍
; മറുനാടന്‍ അന്വേഷണം തുടങ്ങിയതോടെ കളങ്കിതനെ മാറ്റി തടിതപ്പി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളില്‍ കുരുക്ക് മുറുക്കാന്‍ സര്‍ക്കാര്‍ കച്ച കെട്ടിയിറങ്ങിയപ്പോള്‍, കേസ് അന്വേഷിക്കാന്‍ ആദ്യം നിയോഗിച്ചത് കുപ്രസിദ്ധനായ ഉദ്യോഗസ്ഥന്‍ സി.ബിനുകുമാറിനെ. അനേകം സ്ത്രീകളാണ് ഈ ഉദ്യോഗസ്ഥന് എതിരെ പരാതിപ്പെട്ടിട്ടുള്ളത്. ഹണിട്രാപ് കേസില്‍ ഒരു സ്ത്രീയുമായുള്ള ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്‍ കൂടിയാണ്. സിപിഎം അനുഭാവിയായതിന്റെ പേരില്‍, തിരിച്ചുവിളിച്ച് ഉന്നത പദവി കൊടുത്ത് ഈ കേസ് അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തന്നെയാണോ, മാങ്കൂട്ടത്തിലിന് എതിരായ കേസ് അന്വേഷിക്കാന്‍ നിയോഗിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ മറുനാടന്‍ അന്വേഷണം തുടങ്ങിയതോടെ വിവരം സര്‍ക്കാരിന്റെ ചെവിയിലെത്തി. ഇതേ തുടര്‍ന്ന് രണ്ടാം ദിവസം അന്വേഷണ ഉദ്യോഗസ്ഥനെ അടിയന്തരമായി മാറ്റി. ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഇന്നലെ അടൂരിലേക്ക് അന്വേഷണ സംഘം പരിശോധനയ്ക്കായി പോയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നതിനിടെയാണ് തിരുവനന്തപുരം റേഞ്ച് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറിനെ അപ്രതീക്ഷിതമായി മാറ്റിയത്. പകരം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജിയെ അന്വേഷണ സംഘ തലവനായി നിയോഗിച്ചു. ഇന്നലെ രാത്രി പ്രത്യേക ഉത്തരവിറക്കി ബിനുകുമാറിന് പകരം, ഡിവൈഎസ്പി ഷാജിയെ നിയോഗിക്കുകയായിരുന്നു.
പരാതി പോലും ഇല്ലാതെ അന്വേഷണം
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കൊണ്ടാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പരാതി പോലുമില്ലാതെയാണ് രാഹുലിന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അന്വേഷണം എവിടെ തുടങ്ങണമെന്നോ, എവിടേക്ക് പോകണമെന്നോ ക്രൈംബ്രാഞ്ചിന് ഒരുധാരണയുമില്ല. കാരണം കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരുപരാതിയും ഇല്ലാതെ കേസെടുക്കുന്നത്. കുറ്റകൃത്യം നടന്നുവെന്നതിന് തെളിവില്ലാതെയാണ് അന്വേഷണം. കുറ്റകൃത്യത്തിന് ഇരയായ വ്യക്തി ഉണ്ടാകുകയും, ആ വ്യക്തിയില്‍ നിന്ന് അന്വേഷണം ആരംഭിക്കുകയുമാണ് പതിവ്. എന്നാല്‍, രാഹുലിന്റെ കാര്യത്തില്‍ ഇരയുടെ പരാതിയില്ല. അതുകൊണ്ട് ഇരയെന്ന് സ്വയം ധരിക്കുന്ന ഒരുതരത്തിലും ഇരയല്ലാത്ത മൂന്നുപേരില്‍ നിന്നായിരിക്കും അന്വേഷണം തുടങ്ങുക.
രാഹുലിന് എതിരായ ബോംബ് ആദ്യം പൊട്ടിച്ച വി ഡി സതീശന്റെ വിശ്വസ്ത, റിനിയാണ് ഒരാള്‍. തനിക്ക് ഒരു ദുരനുഭവവും ഇല്ല എന്നുപറഞ്ഞാണ് റിനി തന്റെ പരാതിക്കെട്ടഴിച്ചത്. രണ്ടാമതായി, ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഹണി ഭാസ്‌കരനും തനിക്ക് ഒരു ദുരനുഭവവും ഇല്ല എന്ന് വ്യക്തമാക്കിയിരുന്നു. അവന്തിക എന്ന ട്രാന്‍സ് വനിതയെ ആയിരിക്കും മൂന്നാമതായി ചോദ്യം ചെയ്യുക. അവന്തിക പറഞ്ഞത് പച്ചക്കളളമാണെന്ന്് നേരത്തെ തെളിഞ്ഞതാണ്. ഈ മൂവരില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ഇരയിലേക്ക് പോകാന്‍ കഴിയുമോ എന്നായിരിക്കും അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിനകം പുറത്തുവന്ന ശബ്ദരേഖയുടെ ഉടമയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പൊലീസ്. ഗര്‍ഭച്ഛിദ്രത്തിന് ഇരയായി എന്നു പറഞ്ഞുകേള്‍ക്കുന്ന യുവതിയെ കണ്ടെത്തി, എന്തെങ്കിലും തെളിവ് കിട്ടിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിയാക്കി എഫ്‌ഐആര്‍ ഇടാനാണ് ശ്രമം.
കേസ് അന്വേഷിക്കാന്‍ ആദ്യം നിയോഗിച്ചത് കളങ്കിതനായ ഉദ്യോഗസ്ഥനെ
പരാതിക്കാരില്ലാത്ത കേസില്‍, പരാതിക്കാരെ തപ്പിയെടുക്കാന്‍ നിയോഗിച്ചത് ആരോപണവിധേയനായ തിരുവനന്തപുരം റേഞ്ച് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനെയാണ്. തിരുവനന്തപുരം സ്വദേശിയായ ബിനുകുമാര്‍ സിപിഎമ്മുകാരനാണ്. പാര്‍ട്ടി ബന്ധം ഉള്ളത് കൊണ്ട് ബിനുകുമാറിന് ദീര്‍ഘകാലം, എസ് ഐയായും, സിഐയായും ഒക്കെ തലസ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പേട്ട സ്റ്റേഷനുകളില്‍ സിഐയായി ജോലി നോക്കി.
പ്രമോഷന്‍ പോലും തടഞ്ഞുവയ്‌ക്കേണ്ട തരത്തില്‍, പീഡനാരോപണം അടക്കം നിരവധി റിപ്പോര്‍ട്ടുകള്‍ ഇയാള്‍ക്ക് എതിരെയുണ്ട്. സുന്ദരേശന്‍ എന്ന അഭിഭാഷകനെയും, അയാളുടെ കൂടെ യാത്ര ചെയ്ത സ്തീയെയും, വഴിയില്‍ തടഞ്ഞുനിര്‍ത്തി അനാശാസ്യത്തിന് കേസെടുക്കുകയും, അതിന്റെ പേരില്‍ കോടതിയുടെ കര്‍ശന വിമര്‍ശനം നേരിടുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ബിനുകുമാര്‍. അനാശാസ്യമെന്ന പേരില്‍ എടുത്ത കേസ് കള്ളക്കേസാണെന്ന് പറഞ്ഞ് ഇയാള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. വഞ്ചിയൂര്‍ കോടതിയിലെ ഒരുഅഭിഭാഷകന്റെ മകനെതിരെ പക തീര്‍ക്കാന്‍ വേണ്ടി കേസെടുത്തതിന് ഇയാള്‍്ക്ക് എതിരെ നിലവില്‍ കേസുണ്ട്. കിളിമാനൂര്‍ സ്വദേശിയായ യുവതി ഇയാള്‍ക്ക് എതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിനും കേസുണ്ട്.
മൂന്നുവര്‍ഷം മുമ്പ് കേരള പൊലീസില്‍ കൊടുങ്കാറ്റ് വീശിയ ഹണിട്രാപ് കേസിലും ബിനുകുമാര്‍ ആരോപണവിധേയനായിരുന്നു. കൊല്ലം സ്വദേശിയായ ഒരുയുവതി നിരവധി പൊലീസുമാരുമായി സൗഹൃദം സ്ഥാപിക്കുകയും, കിടപ്പറ പങ്കിടുകയും, അവരെ ഹണിട്രാപ്പില്‍ പെടുത്തി ബ്ലാക്‌മെയില്‍ ചെയ്യുകയും ചെയ്തിരുന്നു. ഹണി ട്രാപ്പില്‍ പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഒക്കെ ഈ യുവതിയുടെ അടിമകളെ പോലെയാണ് പെരുമാറിയത്. സിഐമാരും എസ്‌ഐമാരുമായിരുന്നു മുഖ്യ ഇരകള്‍. പലരുടെയും ശബ്ദരേഖകള്‍ പുറത്തുവന്നതോടെ, കുടുംബബന്ധം പോലും തകര്‍ന്നുപോയി. ആ ഹണിട്രാപില്‍ പെട്ട ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ബിനുകുമാറും. കുളത്തൂപ്പുഴ സിഐയായിരുന്നപ്പോള്‍ ബിനു കുമാര്‍ ഹണിട്രാപില്‍ തന്നെ കുടുക്കിയ യുവതിയുമായി ഇയാള്‍ സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആക്ഷേപം അന്വേഷിക്കാന്‍ നിയോഗിച്ചത് ഹണിട്രാപില്‍ പെട്ട ബിനു കുമാറിനെ എന്നതാണ് വൈരുധ്യം.
ഹണിട്രാപ് വിവാദത്തെ തുടര്‍ന്ന് ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും, ബിനു കുമാറിനെ മലപ്പുറത്തേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ദീര്‍ഘകാലം നാര്‍ക്കോട്ടിക് സെല്ലില്‍ സിഐയായി ജോലി ചെയ്തു. ആരോപണങ്ങള്‍ അനവധിയുണ്ടായിട്ടും, അതൊന്നും കണക്കിലെടുക്കാതെ ഡിവൈഎസ്പിയായി പ്രമോഷന്‍ കൊടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ലക്ഷ്യമിട്ടാണ് കളങ്കിതനായ ഉദ്യോഗസ്ഥനെ തന്നെ പിണറായി സര്‍ക്കാര്‍ ആദ്യം നിയോഗിച്ചതെന്നാണ് ആരോപണം.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തില്‍ സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനോജ്, ക്രൈംബ്രാഞ്ച് സി.ഐമാരായ സാഗര്‍, സാജന്‍ എന്നിവരുണ്ട്. ഇരകളുടെ മൊഴി രേഖപ്പെടുത്തേണ്ടതിനാല്‍ വരും ദിവസങ്ങളില്‍ വനിത പെലീസ് ഉദ്യോഗസ്ഥരെക്കൂടി സംഘത്തിന്റെ ഭാഗമാക്കും. ആരോപണമുന്നയിച്ച ആറ് പേരില്‍ നിന്നും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കും. കൈവശമുള്ള തെളിവുകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയാവും മൊഴിയെടുക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് കൂടിയായ രാഹുലിനെതിരെ മാധ്യമങ്ങള്‍ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും ആരോപണമുന്നയിക്കുകയല്ലാതെ ഇവര്‍ ആരും പരാതികള്‍ നല്‍കിയിരുന്നില്ല. എന്നാല്‍, വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖമന്ത്രിക്ക് ഉള്‍പ്പെടെ ലഭിച്ച പരാതികളുടെ തുടര്‍ച്ചയായാണ് അന്വേഷണം മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
പരാതിക്കാരുടെ മൊഴിപ്രകാരം ആരോപണമുന്നയിച്ചവരെ നേരിട്ടുകണ്ട് മൊഴിയെടുക്കാനും തെളിവുകള്‍ ശേഖരിക്കാനുമാണ് പൊലീസ് നീക്കം. ഇതിനായി സൈബര്‍ പൊലീസ് സംഘത്തെയും. വനിതാ പൊലീസിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെലഗ്രാം ചാറ്റുകള്‍, ശബ്ദ രഖകള്‍ എന്നിവ തെളിവായി സമാഹരിക്കും. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് രാഹുലിനെതിരെ കേസ് എടുക്കുന്നത്.
രാഹുലിനെതിരെ ഉയര്‍ന്നുവന്ന ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് രണ്ടു ദിവസം മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.