ജെ പി എസ് സി പരീക്ഷയില്‍ ശാലിനി വിജയ് ഒന്നാം റാങ്ക് നേടിയത് 2006ല്‍; മുഖ്യമന്ത്രിയായിരുന്ന മുണ്ടെയില്‍ നിന്നും അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ വാങ്ങിയ മകളുടെ നേട്ടം ട്യൂഷനും കോച്ചിങും ഇല്ലാതെന്ന് പറഞ്ഞ് അഭിമാനിച്ച അമ്മ; ശാലിനി വിജയ് ഡെപ്യൂട്ടി കളക്ടറോ? കൊച്ചിയിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മരണങ്ങളില്‍ അസ്വാഭാവികത മാത്രം; മനീഷ് വിജയിന്റെ സഹോദരിയ്ക്ക് ജോലി കിട്ടിയത് കഴിഞ്ഞ വര്‍ഷമല്ല

Update: 2025-02-21 02:30 GMT

കൊച്ചി: കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച ശാലിനി വിജയ് ജാര്‍ഖണ്ഡിലെ ഉന്നത ഉദ്യോഗസ്ഥയോ? 2006ലെ ജാര്‍ഖണ്ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരിയാണ് ശാലിനി. കേരളത്തിലെ കെഎഎസിന് തുല്യമാണ് ഈ ഉദ്യോഗം. 2006ല്‍ അറുപത്തിനാലു പേരാണ് ജാര്‍ഖണ്ഡില്‍ ഈ പരീക്ഷ ജയിച്ചത്. അതില്‍ ഒന്നാമതായിരുന്നു ശാലിനി. അഴിമതിക്കെതിരെ പോരാടുമെന്ന് വ്യക്തമാക്കിയാണ് ശാലിനി ചുമതല ഏറ്റെടുത്തത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ മുണ്ഡെയാണ് 2006ല്‍ ശാലിനിയ്ക്ക് നിയമന ഉത്തരവ് കൈമാറിയത്. ഈ പരീക്ഷയ്ക്കായി മകള്‍ ടൂഷനോ കോച്ചിംഗ് ക്ലാസിനോ ഒന്നും പോയിരുന്നില്ലെന്ന് അഭിമാനത്തോടെ അമ്മ പറയുകയും ചെയ്തു. ബൊക്കാറോ സ്റ്റീല്‍ സിറ്റിയില്‍ ലക്ചററായിരുന്നു 2006ല്‍ ശാലിനി വിജയയുടെ അമ്മ ശുകുന്തള അഗര്‍വാള്‍. മകള്‍ കുടുംബത്തിന് അഭിമാനം നല്‍കിയെന്നായിരുന്നു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശാലിനി വിജയിനെ കുറിച്ച് അമ്മ അന്ന് പ്രതികരിച്ചത്.

ശാലിനി ജാര്‍ഖണ്ഡില്‍ ഡെപ്യൂട്ടി കലക്ടറാണെന്നും റിപ്പോര്‍ട്ടുണ്ട്. ഐഎഎസ് റാങ്ക്ലിസ്റ്റുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കേസുള്ളതായി പറയുന്നു. ഇതിന്റെ ആവശ്യത്തിനായി നാട്ടിലേക്ക് പോകുന്നുവെന്ന് മനീഷ് അറിയിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. അടിമുടി ദുരൂഹമാണ് കാര്യങ്ങള്‍. 2011ലെ ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ് വിജയ്. പുറത്തു വരുന്ന സൂചനകള്‍ അനുസരിച്ച് 2006ല്‍ തന്നെ ജാര്‍ഖണ്ഡില്‍ ശാലിനി ജോലിയില്‍ കയറിയിരുന്നു. അതിനിടെ മനീഷിന്റെ മൂത്ത സഹോദരിയാണ് ശാലിനി എന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്. മനീഷിന്റെ ബന്ധുക്കള്‍ എത്തിയാല്‍ മാത്രമേ ഇതില്‍ എല്ലാം വ്യക്തത വരൂ. ജാര്‍ഖണ്ഡ് സര്‍ക്കാരുമായി അടക്കം പോലീസ് ആശയ വിനിമയം തുടങ്ങിയിട്ടുണ്ട്. മനീഷിന്റേയും കുടുംബത്തിന്റേയും പശ്ചാത്തലം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇത്.

ജാര്‍ഖണ്ഡ് സ്വദേശിയായ അഡീഷണല്‍ കസ്റ്റംസ് കമീഷണറെയും സഹോദരിയെയും അമ്മയെയും കാക്കനാട് ദൂരദര്‍ശന്‍ ടിവി സെന്ററിലെ സെന്‍ട്രല്‍ കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സെന്‍ട്രല്‍ എക്സൈസ് അഡീഷണല്‍ കമീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മനീഷും ശാലിനിയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു. ശകുന്തളയുടെ മൃതദേഹം കട്ടിലിലായിരുന്നു. മൃതദേഹങ്ങള്‍ പൂര്‍ണമായും അഴുകിയിരുന്നു. ഹിന്ദിയിലുള്ള കുറിപ്പ് പൊലീസ് കണ്ടെടുത്തു. വ്യാഴം വൈകിട്ട് പ്രദേശത്തെ മൈതാനത്ത് കളിക്കാന്‍ ഇറങ്ങിയ കുട്ടികള്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടു.

ഒന്നരവര്‍ഷമായി ഈ ക്വാര്‍ട്ടേഴ്സിലാണ് താമസം. നാലുമാസംമുമ്പാണ് സഹോദരിയും അമ്മയും ഇവിടെ എത്തിയത്. ക്വാര്‍ട്ടേഴ്സിന് സമീപത്തുള്ളവരുമായി മനീഷിന് കാര്യമായ അടുപ്പമില്ലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പരിസരവാസികള്‍ കുടുംബത്തെ അവസാനമായി കാണുന്നത്. മനീഷ് രണ്ടാഴ്ചമുമ്പ് ജാര്‍ഖണ്ഡില്‍ പോയിരുന്നു. ഇതിനുശേഷം ജോലിക്ക് എത്തിയിരുന്നില്ല. ശാലിനി ജാര്‍ഖണ്ഡില്‍ ഡെപ്യൂട്ടി കലക്ടറാണ്. ഐഎഎസ് റാങ്ക്ലിസ്റ്റുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കേസുള്ളതായി പറയുന്നു. ഇതിന്റെ ആവശ്യത്തിനായി നാട്ടിലേക്ക് പോകുന്നുവെന്ന് മനീഷ് അറിയിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാന്‍ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. മൃതദേഹം അഴുകിയ നിലയിലാണ്. 2011 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്.

ശാലിനി വിജയിയുടെ സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കള്‍ ജീവന്‍ ഒടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരാഴ്ചയായി മനീഷ് ഓഫീസിലെത്തിയിട്ടില്ലായിരുന്നു. അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടത്. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാന്‍ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. മൃതദേഹം അഴുകിയ നിലയിലാണ്.

Tags:    

Similar News