പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ? സംഘര്‍ഷ സഹാചര്യം ഇന്ത്യയെ എങ്ങനെ ബാധിക്കും? അമേരിക്കന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്താകും; ഇസ്രായേല്‍- ഇറാന്‍ യുദ്ധഭീതി കടുക്കുമ്പോള്‍ നയതന്ത്രജ്ഞന്‍ ടി.പി ശ്രീനിവാസന്‍ വിലയിരുത്തുന്നു

നയതന്ത്രജ്ഞന്‍ ടി.പി ശ്രീനിവാസന്‍ മറുനാടനോട്

Update: 2024-10-05 12:26 GMT

തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം ലോകത്തെ ആശങ്ക വിതയ്ക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ പോര്‍വിളികളും മിസൈല്‍ ആക്രമണങ്ങളും ഇതിനോടകം നടന്നു കഴിഞ്ഞു.ഇതോടെ ലോകരാജ്യങ്ങള്‍ വലിയ ആശങ്കയിലാണ്. ഇതിനോടകം നിരവധി മനുഷ്യജീവനുകള്‍ നഷ്ടമായിട്ടുണ്ട്. ലോകം ഇനി മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമോ എന്നു പോലും ആശങ്ക ശക്തമായിരിക്കുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുമ്പോള്‍ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് നയതന്ത്രജ്ഞന്‍ ടി പി ശ്രീനിവാസന്‍ മറുനാടനോട് സംസാരിച്ചു.

ഇപ്പോഴത്തെ ലോകരാഷ്ട്രീയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും ആക്രമണം കടുപ്പിച്ചാല്‍ ഒരിയ്ക്കലും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുംമെന്നാണ് ടി പി ശ്രീനിവാസന്‍ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്: ഓരോ തവണയും ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുമ്പോള്‍ അതിന്റെ തിരിച്ചടി വളരെ വലുതായിരിക്കും എന്നാണ് നമ്മള്‍ കരുതുക. പക്ഷെ കഴിഞ്ഞ തവണ 180 മിസൈലുകള്‍ ഇസ്രായേലിലേക്ക് ഇറാന്‍ തൊടുത്തപ്പോള്‍ അവര്‍ക്ക് വലിയ നഷ്ടവും ഒന്നും ഉണ്ടായിട്ടില്ല എന്ന രീതിയിലാണ് സംസാരിക്കുന്നത്. യുദ്ധത്തില്‍ ആരാണ് സത്യം പറയുന്നത് എന്ന് അറിയാന്‍ സാധിക്കില്ല.

ഇപ്പോഴത്തെ അവസ്ഥയില്‍ ഇറാന്‍ ആണ് ആക്രമണം കൂടുതല്‍ കടുപ്പിച്ചിരിക്കുന്നത്. കാരണം ഇറാന്റെ പരമോന്നത നേതാവ് ഖമേനിയും ഇസ്രായേലിന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സ്ഥിതി എന്താകും എന്ന് ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. ഇനി ഇതിന് ഒരു കടുത്ത ആക്രമണം ഉണ്ടായാല്‍ മാത്രമേ ഇതിന് ഒരു അന്ത്യം ഉണ്ടാകത്തുള്ളൂ. അത് ഇനി വലിയ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന കാര്യത്തിലും ചര്‍ച്ച നടക്കുന്നുണ്ട്.

ഇനി ഇസ്രായേല്‍ ഇറാനെ എങ്ങനെ അടിക്കുമെന്നതിലാണ് കാര്യങ്ങള്‍ ഇരിക്കുന്നത്. അതിലൂടെ ഇറാന്റെ മറുപടി എത്രത്തോളം വലുത് ആയിരിക്കും എന്നും ചര്‍ച്ച ചെയ്യണം. അതുപോലെ ഇതിലെ അമേരിക്കയുടെ നിലപാട് വളരെ വ്യക്തമാണ്. എപ്പോഴും ഇസ്രയേലിനെ പിന്തുണ നല്‍കുന്ന നിലപാട് ആണ് അമേരിക്ക സ്വീകരിക്കുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് അമേരിക്ക. എന്നാലും കമലാ ഹാരിസ് ഉള്‍പ്പടെ ഇസ്രായേലിന് തന്നെയാണ് പൂര്‍ണ പിന്തുണ നല്‍കുന്നത്. അമേരിക്ക വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പോലും നേരെ നടത്തുന്നില്ല.

ഇറാനും ഇക്കാര്യം വലിയ ഗൗരവത്താടെയാണ് എടുത്തിരിക്കുന്നത്. അത് ഇനി സമയമെടുത്ത് അവര്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിചാരിക്കുന്നത്. കാരണം രണ്ടു രാജ്യങ്ങള്‍ക്കും യുദ്ധം കൊണ്ട് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല നഷ്ട്ടങ്ങള്‍ മാത്രമേ എപ്പോഴും ഉണ്ടാകുകയുള്ളൂ. കാരണം ഇറാനെ സംബന്ധിച്ചിടത്തോളം അവരുടെ സാമ്പത്തികഘടന മുഴുവന്‍ തകര്‍ന്നിരിക്കുകയാണ്. അത് അവരെ വലിയ രീതിയില്‍ തന്നെ ബാധിക്കുന്നുണ്ട്. അതുപോലെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന മുന്നറിയിപ്പും ഇതിനോടകം വന്നിട്ടുണ്ട്.

അതുപോലെ വീണ്ടും ചര്‍ച്ചയാകുന്നത് ഇറാന്‍ കടുത്ത യുദ്ധത്തിലേക്ക് പോയാല്‍ അത് ഇന്ത്യയെ ബാധിക്കുമോ എന്ന കാര്യം ആണ്. ഒരു യുദ്ധം വന്നാല്‍ തന്നെ അറിയാം അത് എല്ലാവരെയും ഒരുപോലെ ബാധിക്കും. പക്ഷെ ഇറാന്‍- ഇന്ത്യയുടെ ബന്ധത്തില്‍ യുദ്ധം ഒരു കാരണം ആകണമെന്നില്ല. കാരണം അമേരിക്കയുമായി ഇറാന്‍ കടുത്ത അക്രമണത്തിലേക്ക് നീങ്ങിയപ്പോഴും ഇന്ത്യയുമായി ഉള്ള ബന്ധത്തില്‍ ഒരു വിള്ളല്‍ പോലും ഉണ്ടായിട്ടില്ല. ആ ഘട്ടത്ത് അമേരിക്ക ഇന്ത്യയോട് പറയുമായിരുന്നു ഇറാനുമായി ചര്‍ച്ചകള്‍ നടത്തണമെന്ന്. പക്ഷെ ഇക്കാര്യത്തില്‍ ഒരു രീതിയിലും ഇന്ത്യ ഇടപെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധത്തിലും ഇറാനിലെ അദാനിയുടെ പോര്‍ട്ട് പണിയുടെ കാര്യത്തിലും യാതൊരു ആശങ്കയും വേണ്ട.


Full View

യുദ്ധമെന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങില്ലെന്നും ഉറപ്പുണ്ട്. കാരണം ഇസ്രായേല്‍ വളരെ വ്യക്തമായിട്ടാണ് ഈ ആക്രമണത്തില്‍ ഇടപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്രായേലില്‍ വലിയ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അയണ്‍ഡോം എന്ന പുത്തന്‍ ഉപകരണം വച്ച് ഇസ്രയേലിന്റെ ആകാശത്ത് വച്ച് തന്നെ മിസൈലുകളെ തകര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. 180 ഓളം വിട്ട മിസൈലുകളില്‍ കുടുതല്‍ നാശനഷ്ടങ്ങള്‍ ഒന്നും ഇസ്രായേലില്‍ ഉണ്ടായിട്ടില്ല. ആക്രമണത്തില്‍ മരണസസഖ്യയും വളരെ കുറച്ച് മാത്രമേ ഉള്ളു. പക്ഷെ പൊതുവെയുള്ള നിരീക്ഷണത്തില്‍ ഒരു വലിയ ആക്രമണ സാധ്യത കാണുന്നുണ്ട്. കാരണം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഒരു രീതിയിലും പിന്നിലോട്ട് പോകുന്നില്ല. ശക്തമായ തിരിച്ചടി ഇതിനൊക്കെ നല്‍കുമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അദ്ദേഹം നില്‍ക്കുന്നത്.

ലെബോനോനില്‍ ഇപ്പോള്‍ ഇസ്രയേലിന്റെ കരയുദ്ധം നടക്കുകയാണ്. ലെബോനോനും ഇറാനും കടുത്ത സൗഹൃദത്തിലാണ് അപ്പോള്‍ സ്വാഭാവികമായിട്ടും ലെബോനോനെ തൊട്ടാല്‍ ഇറാന്‍ എന്തായാലും ചോദിക്കും. അന്ന് ഇസ്രായേല്‍ പേജര്‍ ആക്രമണത്തിലൂടെ ഹിസ്ബുള്ളയെ വകവരുത്തിയപ്പോഴും അത് കൂടുതല്‍ വേദന ഉണ്ടാക്കിയത് ഇറാന് ആണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കാര്യങ്ങള്‍ ഇനി എന്താകുമെന്ന് ഒന്നും അറിഞ്ഞുട. ഇനി ട്രംപ് ആണ് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതെങ്കില്‍ ഒന്നും ഊഹിക്കാന്‍ കൂടി പറ്റാത്ത അവസ്ഥയാകും. കാരണം ഞാന്‍ പ്രസിഡന്റ് അയാല്‍ ഈ യുദ്ധമെല്ലാം നിര്‍ത്തുമെന്നാണ് ട്രംപ് പറയുന്നത്. കമല ഹാരിസ് വന്നാലും ഇതേ നിലപാട് തന്നെ സ്വീകരിക്കും. കാര്യങ്ങള്‍ ലോകമഹായുദ്ധത്തിലേക്ക് എന്തായാലും നീങ്ങുകയില്ല. ഒരു ന്യുക്ലിയര്‍ അക്രമണം ഉണ്ടായാല്‍ മാത്രമേ കാര്യങ്ങള്‍ അത്തരത്തില്‍ വഷളാകൂ. ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.- ടി പി ശ്രീനിവാസന്‍ വ്യക്തമാക്കി.

അതേസമയം, എസ് ജയശങ്കര്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ പോയിരിക്കുകയാണ്. അത് പാകിസ്ഥാനും ഇന്ത്യയുമായിട്ടുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കികാണണം. പക്ഷെ ഷാങ്ഹായി കോര്‍പ്പറേഷന്റെ മീറ്റിംഗില്‍ പങ്ക് എടുക്കാനാണ് അദ്ദേഹം പോയിരിക്കുന്നത് എന്ന വിവരവും ഉണ്ട്.

Tags:    

Similar News