മിശ്രവിവാഹിതരായ ഇടതു സഹയാത്രികരുടെ മകള്‍; മര്‍ലേന' എന്ന സര്‍ നെയിമിന്റെ പേില്‍ ജൂതയെന്ന് ആക്ഷേപം കേട്ടവള്‍; ഓക്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ്; കെജ്രിവാള്‍ ജയിലിലായപ്പോല്‍ ആപ്പിന്റെ പോരാട്ടമുഖമായി; പുതിയ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയെ അറിയാം

പുതിയ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയെ അറിയാം

Update: 2024-09-17 07:48 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ മുഖമായ നേതാക്കളെല്ലാം ജയിലില്‍ ആയിരുന്ന വേളയാല്‍ പാര്‍ട്ടിയെയും ഭരണത്തെയും മുന്നില്‍ നിന്നും നയിച്ചതിന്റെ പ്രതിഫലമാണ് അതിഷി മര്‍ലേനക്ക് ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങുമെല്ലാം ജയിലിലായതിനാല്‍ പാര്‍ട്ടി ഇപ്പോള്‍ പ്രതീക്ഷയോടെ നോക്കിയ നാരീശക്തിയാിയരുന്നു ഇവര്‍. ആപ്പിന്റെ പോരാട്ടങ്ങളില്‍ ഇപ്പോള്‍ മുഖമായി നിന്നത് ഇവരായിരുന്നു.

ഡല്‍ഹി സര്‍ക്കാരിലെ ഏറ്റവും തിരക്കുള്ള മന്ത്രി സ്ഥാനത്തു നിന്നുമാണ് അതിഷി ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. ധനം, വിദ്യാഭ്യാസം, റവന്യു തുടങ്ങി 18 വകുപ്പുകളാണ് ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. രാഘവ് ഛദ്ദ അടക്കമുള്ള നേതാക്കള്‍ കെജ്രിവാളിന്റെ അറസ്റ്റോടെ ഒന്നു പതറിയിരുന്നു. എന്നാല്‍, പോരാട്ടത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പവും വാര്‍ത്താസമ്മേളനങ്ങളില്‍ ബിജെപിക്കെതിരെ ആഞ്ഞടിക്കാകും അതിഷി മര്‍ലേന ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാദ്യം മദ്യനയ അഴിമതിയില്‍ സിസോദിയ അറസ്റ്റിലായതിനു പിന്നാലെയാണ് അതിഷി മന്ത്രിയായത്. കെജ്രിവാളിന്റെ വിശ്വസ്തയാിയ തുടര്‍ന്ന അവര്‍ എല്ലക്കാലവും പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നു. നിര്‍ണായകമായ ഘട്ടത്തില്‍ കെജ്രിവാല്‍ വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ മുഖ്യമന്ത്രി കസേര കരുത്തുന്ന ഈ വനിതയെ ഏല്‍ക്കുകുയാണ്. ആദ്യം ആപ്പിന്റെ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ മുഖമായിട്ടായിരുന്നു അതിഷി രംഗത്തുവന്നത്. പിന്നീട് അവര്‍ പോരാട്ട മികവിലൂടെ ആപ്പിലെ നിര്‍ണായക റോള്‍ വഹിച്ചു. ഇപ്പോഴിതാ മുഖ്യന്ത്രി പദവിയും.

പേരില്‍ ഒളിപ്പിച്ച കൗതുകം

അതിഷി മര്‍ലേന എന്ന പേരിലൊരു കൗതുകം ഒളിച്ചിരിപ്പുണ്ട്. അതിഷി മര്‍ലേന എന്ന പേര് വിവാദമായതിനെത്തുടര്‍ന്ന് മര്‍ലേന എന്ന തനിക്ക് ആവശ്യമിലല്െന്നും അവര്‍ ഒരിക്ക്ല്‍ പറയുകയുണ്ടായി. ഡല്‍ഹി സര്‍വകലാശാലയിലെ അദ്ധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളാണ് അതിഷി. മിശ്രവിവാഹിതരായിരുന്നു അവര്‍. അതുകൊണ്ടുതന്നെ മകളുടെ പേരിന്റെ കൂടെ ജാതിപ്പേരോ കുടുംബത്തിന്റെ പേരോ ചേര്‍ക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നില്ല. ഇടതു സഹയാത്രികരായിരുന്ന ഇവര്‍ മാര്‍ക്സ്, ലെനിന്‍ എന്നീ പേരുകളിലെ അക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണ് 'മര്‍ലേന' എന്ന സര്‍നെയിം നല്‍കിയത്.

എന്നാല്‍, ഇത് പില്‍ക്കാലത്ത് അതിഷിക്ക് തന്നെ വിനയാകുകയാണ് ചെയ്തത്. ഇതിന്റെ പേരില്‍ ബിജെപിക്കാര്‍ ക്രിസ്ത്യാനിയെന്നും കോണ്‍ഗ്രസ് ജൂതയെന്നുമാണ് അധിക്ഷേപിച്ചത്. താന്‍ വിദേശിയാണെന്നും ക്രിസ്ത്യനാണെന്നും പ്രചാരണം നടത്തി വോട്ട് ധ്രുവീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് അതിഷി തന്റെ ഉപനാമം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിക്കുകായിരുന്നു. സെന്റ് സ്റ്റീഫന്‍സ് കോളജിലെ ബിരുദ പഠനശേഷം അതിഷി ചീവ്നിങ് സ്‌കോളര്‍ഷിപ്പോടെ ഓക്സ്ഫഡില്‍ ചരിത്രത്തില്‍ മാസ്റ്റേഴ്സ് നേടി. തുടര്‍ന്ന് റോഡ്സ് സ്‌കോളര്‍ഷിപ്പോടെ അവിടെനിന്നു വിദ്യാഭ്യാസത്തിലും മാസ്റ്റേഴ്സ്. രാഷ്ട്രീയത്തിന്റെ പ്രായോഗികപാഠങ്ങളിലെ മിടുക്കാണ് ഇനി തെളിയിക്കാനുള്ളത്. ഇപ്പോള്‍ ആപ്പിന്റെ സമരമുഖങ്ങളില്‍ മുഖ്യകണ്ണിയാണ് ഇവര്‍. കല്‍ക്കാജിയില്‍ നിന്നും മത്സരിച്ചാണ് അതിഷി വിജയിച്ചു കയറിയത്.


 



2001 -ലാണ് അതിഷി സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടുന്നത്. സര്‍വകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു അവരന്ന്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമെടുക്കുന്നത് ഓക്സ്ഫോഡ് സര്‍വകലാശാലയില്‍നിന്നും. 2003 -ല്‍ സ്‌കോളര്‍ഷിപ്പോടെ ആയിരുന്നു അതിഷി ഓക്സ്ഫോഡില്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ഓക്സ്ഫോഡില്‍തന്നെ ഗവേഷകയായും പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കരുത്തായിരുന്നു അതിഷി. ഡല്‍ഹിയിലെ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായിരുന്നു അവര്‍.

അവരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ദേശീയ പരീക്ഷകളില്‍ സ്വകാര്യ സ്‌കൂളുകളേക്കാള്‍ മികച്ച ഫലങ്ങള്‍ നേടുകയുണ്ടായി. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനായി അവരുടെ മേല്‍നോട്ടത്തില്‍ 8,000 പുതിയ ക്ലാസ് മുറികള്‍ നിര്‍മ്മിക്കപ്പെട്ടു. എല്ലാ സ്‌കൂളുകളിലും ആദ്യമായി രക്ഷാകര്‍തൃ-അദ്ധ്യാപക യോഗങ്ങള്‍ നടന്നു. അവരുടെ പ്രവര്‍ത്തങ്ങള്‍ എല്ലാവരിലും മതിപ്പുളവാക്കി. അവരുടെ വര്‍ധിച്ചുവന്ന പ്രശസ്തി പക്ഷേ ചിലരെ അസ്വസ്ഥരാക്കി. അതിഷിയുടെ നിയമനത്തിന് ദേശീയ സര്‍ക്കാരിന്റെ അംഗീകാരമില്ല എന്നാരോപിച്ച് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം അവരെ ആ സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു.

ഒരുപക്ഷേ, ആത്മാര്‍ത്ഥതയ്ക്കുള്ള കൂലിയാണോ ഇത് എന്ന് ആരായാലും ചിന്തിച്ചുപോകുന്ന പ്രവര്‍ത്തിയായിരുന്നു അതെന്ന് പറയാതെവയ്യ. എന്നാല്‍ അതിഷിക്ക് അത്ഭുതം മാത്രമേ തോന്നിയുള്ളൂ. പ്രതിഫലം ഒന്നും വാങ്ങാതെയാണ് അവര്‍ ഒരു ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്നത്. അതിഷിയെ പിരിച്ചുവിട്ടത് എല്ലാ കോണില്‍നിന്നും വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി വിദ്യാഭ്യാസരംഗത്ത് എന്തെങ്കിലും ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു അതിഷിക്ക്. അങ്ങനെയാണവര്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ഭോപ്പാലിലെ ഒരു കൊച്ചു സ്‌കൂളില്‍ അദ്ധ്യാപികയായും അവര്‍ ജോലി നോക്കിയിരുന്നു. സാമൂഹ്യപ്രവര്‍ത്തനം ഇഷ്ടപ്പെട്ട ആതിഷി വിവിധ എന്‍ജിഒ -കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നു.


 



ആ സമയത്താണ് അവര്‍ പ്രശാന്ത് ഭൂഷനെ കണ്ടുമുട്ടുന്നതും അവര്‍ പറഞ്ഞ അറിവിലൂടെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും. അതിഷിയെപ്പോലൊരാളെ ആകര്‍ഷിക്കാവുന്ന എല്ലാം ആ പാര്‍ട്ടിയിലുണ്ടായിരുന്നു. അങ്ങനെ അവര്‍ ആം ആദ്മിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. തുടക്കത്തില്‍, പാര്‍ട്ടി നേതാക്കളിലൊരാളായ യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ പ്രകടനപത്രിക തയ്യാറാക്കി. അതിന്റെ നയ ഗവേഷണ സംഘത്തില്‍ അതിഷി പ്രവര്‍ത്തിച്ചിരുന്നു. 2015 -ല്‍ ക്രമേണ പാര്‍ട്ടിയുടെ മുഖമായി മാറാന്‍ തുടങ്ങി അവര്‍. നാട് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ക്ക് കര്‍ശനമായ നിലപാടുണ്ടായിരുന്നു. 2015 -ല്‍ ആഭ്യന്തര കലഹത്തിനിടെ ഭൂഷനെയും യാദവിനെയും ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അതിനെ തുടര്‍ന്ന് പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാള്‍ വിജയിച്ചു. അതിഷി പിന്നീട് മന്ത്രിയുമായി.

ജയിലിലിരുന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിച്ചപ്പോള്‍ ഇടപെടല്‍ നടത്തിയതും അതിഷിയായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരുന്ന് കെജ്രിവാള്‍ ജലവിതരണവുമായി ബന്ധപ്പെട്ട ആദ്യ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അതിനെ കുറിച്ചുള്ള വിവരങ്ങളും അതിഷിയാണ് പങ്കുവെച്ചത്. കെജ്രിവാള്‍ തനിക്ക് ഒരു കത്ത് നല്‍കിയതായും അതിലെ നിര്‍ദ്ദേശങ്ങള്‍ വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞുവെന്നുമാണ് അതിഷി പറഞ്ഞു. 'തടവില്‍ കഴിയുമ്പോഴും ഡല്‍ഹി ജനത നേരിടുന്ന ജലക്ഷാമത്തെകുറിച്ചും അഴുക്കുചാല്‍ പ്രശ്നങ്ങളെ കുറിച്ചും ചിന്തിക്കുന്ന ആ മനുഷ്യനായിരുന്നു എന്റെ മനസ് മുഴുവന്‍. അരവിന്ദ് കേജ്രിവാളിന് മാത്രമേ ഇങ്ങനെ ചെയ്യാന്‍ സാധിക്കൂ.

ഡല്‍ഹിയിലെ രണ്ടുകോടി ജനങ്ങളുടെ കുടുംബാംഗമായാണ് അദ്ദേഹം സ്വയം കാണുന്നത്. ബിജെപിയോട് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടാനായേക്കും. പക്ഷേ അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള സ്നേഹത്തേയും കടമകളെയും തടവിലാക്കാനാകില്ല. അദ്ദേഹം ജയിലിലാണെന്ന് കരുതി ഒന്നും അവസാനിക്കാന്‍ പോകുന്നില്ല.' അതിഷി പറഞ്ഞു. 'ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ ജലക്ഷാമവും അഴുക്കുചാലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലനില്‍ക്കുന്നതായി അറിഞ്ഞു. അക്കാര്യത്തില്‍ ഞാന്‍ ആശങ്കാകുലനാണ്. - അതിഷി പറഞ്ഞു.

ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി

ഇനി ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. രാഷ്ട്രീയത്തിലെ അതികായരായിരുന്ന സുഷമ സ്വരാജ്, ഷീല ദീക്ഷിത്ത് എന്നിവരുടെ പിന്‍ഗാമിയാണ് അതിഷി. അടുത്ത അഞ്ച് മാസം അതിഷി ഡല്‍ഹി ഭരിക്കും. അടുത്ത നിയമസഭാ പോരാട്ടത്തിനും അതിഷി തന്നെയാകും നേതൃത്വം നല്‍കുക. എല്ലാം നിയന്ത്രിക്കുന്ന കിങ് മേക്കറുടെ റോളിലേക്ക് കേജ്രിവാള്‍ മാറിയിരിക്കുന്നു. എഎപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അതിഷി. അതുകൊണ്ട് ആപ്പിന്റെ രാഷ്ട്രീയം അവരെ പഠിപ്പിക്കേണ്ട കാര്യമില്ല.


 



2013ല്‍ എഎപി രൂപീകരിച്ചതു മുതല്‍ പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകയായി. ഇപ്പോള്‍ ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്കും എത്തുന്നു. പ്രവീണ്‍ സിങാണ് ഭര്‍ത്താവ്. 11 വര്‍ഷമാണ് അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നത്. അതിനു ശേഷം ഒരു മാറ്റം ഉണ്ടായപ്പോള്‍ അത് ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്ത് തന്നെ ശ്രദ്ധേയമായി. നിലവില്‍ മമത ബാനര്‍ജി മാത്രമാണ് രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രി. അതിഷി എന്ന 43കാരി കൂടി സത്യപ്രതിഞ്ജ ചെയ്ത് അധികാരം ഏല്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.

Tags:    

Similar News