അവസാന നിമിഷം അറ്റകുറ്റപണി; മറ്റൊരു വിമാനം ഏര്‍പ്പാട് ചെയ്‌തെങ്കിലും എല്ലാവര്‍ക്കും കയറനുള്ള സൗകര്യം ഇല്ലായിരുന്നു; ഏഴ് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചു; നഷ്ടപരിഹാരവും നല്‍കിയില്ല; ആകാശ എയറിന് 10 ലക്ഷം പിഴ ചുമത്തി ഡിജിസിഎ
ന്യൂഡല്‍ഹി: ആകാശ എയറിന് 10 ലക്ഷം രൂപ വില ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഏഴ് യാത്രക്കാരെ വിമാനത്തില്‍ കയറ്റാതെ പോയതിനാണ് പിട ഇട്ടത്. സെപ്റ്റംബറിലാണ് സംഭവം. ബെംഗളൂരു - പുനെ വിമാനം ആയിരുന്നു.
ആകാശയുടെ ക്യുപി 1437 വിമാനത്തിന് അറ്റകുറ്റപണികള്‍ വന്നു. ഇതോടെ മറ്റൊരു വിമാനം ഏര്‍പ്പാട് ചെയ്തിരുന്നു. എന്നാല്‍ ഈ വിമാനത്തില്‍ എല്ലാവര്‍ക്കും കയറനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ചില സീറ്റുകള്‍ തകരാറിലായതായിരുന്നു കാരണം. തുടര്‍ന്ന് ഏഴ് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിക്കുകയായിരുന്നു.
അതേ ദിവസം തന്നെ രണ്ട് മണിക്കൂറിലേറെ കഴിഞ്ഞ് 11.40ന് പുറപ്പെട്ട ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ യാത്രക്കാര്‍ക്ക് ബദല്‍ യാത്രാസൌകര്യമൊരുക്കി. പക്ഷേ നഷ്ടപരിഹാരമൊന്നും നല്‍കിയില്ല. തുടര്‍ന്നാണ് ഡിജിസിഎ ഇടപെടല്‍. ഡിജിസിഎ മാനദണ്ഡങ്ങള്‍ പ്രകാരം യാത്രക്കാര്‍ക്ക് അടിസ്ഥാന നിരക്കിന്റെ 200 ശതമാനം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
തിരുത്താന്‍ ഡിജിസിഎ വിമാന കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമാന കമ്പനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാലാണ് ബോര്‍ഡിംഗ് നിഷേധിക്കേണ്ടിവന്നതെന്ന് ആകാശ വാദിച്ചു. തുടര്‍ന്ന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അതിനു ശേഷം മാത്രമാണ് ആകാശ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. തുടര്‍ന്ന് ഡിജിസിഎ ആകാശയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.