രക്ഷാപ്രവർത്തനം നീണ്ടത് 16 മണിക്കൂർ; 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങി പത്തുവയസുകാരൻ; ഒടുവിൽ മാതാപിതാക്കളുടെ പ്രാർത്ഥന കേട്ടു; കുട്ടിക്ക് അത്ഭുത രക്ഷപ്പെടൽ; അധികൃതർക്ക് നന്ദി പറഞ്ഞ് നാട്ടുകാർ; മധ്യപ്രദേശിൽ നടന്നത്!
ഭോപ്പാൽ: 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ പത്ത് വയസ്സുകാരന് ഒടുവിൽ അത്ഭുത രക്ഷപ്പെടൽ. രക്ഷപ്പെടുത്തി. മധ്യപ്രദേശിലാണ് നാടിനെ തന്നെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. ഏകദേശം 40 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നത്.
ഒടുവിൽ ഇപ്പോൾ പതിനാറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് പത്തുവയസുകാരനെ ജീവനോടെ രക്ഷപ്പെടുത്തിയത്. അബോധവസ്ഥയിൽ ആയിപോയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ഗുന ജില്ലയിലെ പിപ്ലിയ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഈ കഴിഞ്ഞ ദിവസമാണ് പട്ടം പറത്തി കളിക്കുന്നതിനിടെ 10 വയസ്സുകാരൻ സുമിത് മീണ തുറന്ന് കിടന്ന കുഴൽക്കിണറിൽ വീണത്. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കുഴൽക്കിണറിന് സമാന്തരമായി 25 അടിയോളം താഴ്ചയിൽ മറ്റൊരു കുഴി എടുത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇവിടെ കുട്ടിയെ രക്ഷിക്കുന്നതിനായി വൻ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
കുട്ടിയുടെ സുരക്ഷക്കായി നിരന്തരം ഓക്സിജൻ സപ്പോർട്ട് നൽകിയാണ് ജീവൻ നില നിർത്തിയത്. ജെസിബിയടക്കമുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നുയ ഗുണ കലക്ടർ സത്യേന്ദ്ര സിങ് അടക്കം ജില്ലാ ഭരണകൂടവും പോലീസും സ്ഥലത്ത് എല്ലാ സുരക്ഷയും ഒരുക്കി. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.