ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ ചെയ്തത് 20കാരി: മകളുടെ മരണത്തില്‍ പരാതി നല്‍കാതെ കുടുംബം

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ ചെയ്തത് 20കാരി: മകളുടെ മരണത്തില്‍ പരാതി നല്‍കാതെ കുടുംബം

Update: 2025-02-03 00:00 GMT

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയെ താമസസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുപതുകാരിയായ വിദ്യാര്‍ഥിനിയെയാണ് കമര്‍ഹാടിയിലെ ഇഎസ്ഐ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജ്യത്തെ നടുക്കിയ ബലാത്സംഗ കൊലപാതകം നടന്ന ആ ശുപത്രിയിലാണ് മറ്റൊരു ദാരുണ മരണവും സംഭവിച്ചിരിക്കുന്നത്.

ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറായ അമ്മയോടൊപ്പമാണ് വിദ്യാര്‍ഥിനി താമസിച്ചിരുന്നത്. യുവതിയുടെ അമ്മ മുറിയുടെ വാതിലില്‍ നിരവധി തവണ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് മകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

പെണ്‍കുട്ടിയെ അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളുടെ മരണത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. യുവതിയുടെ മുറിയില്‍നിന്ന് ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News