വീട്ടിൽ കൂട്ടുകാർ ചിൽ ചെയ്യാനെത്തി; ഫ്ലാറ്റിന്‍റെ പതിനാലാം നിലയിൽ പോയിരുന്ന് വൈബ്; പിന്നാലെ യുവതി താഴേക്ക് ചാടി ജീവനൊടുക്കി; പ്രണയനൈരാശ്യത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ

Update: 2025-04-02 15:00 GMT

മുംബൈ:ഫ്ലാറ്റിൽ നിന്ന് ചാടി യുവതി ജീവനൊടുക്കിയെന്ന് വിവരങ്ങൾ.മുംബൈയിൽ ബഹുനില കെട്ടിടത്തിലാണ് ദാരുണ സംഭവം നടന്നത്. മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയായ സന സേതിയെന്ന 20 വയസുകാരിയാണ് ഫ്ലാറ്റിന്‍റെ പതിനാലാം നിലയിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് യുവതി ചാടി മരിച്ചത്.

ഇതേ കെട്ടിടത്തിലെ എട്ടാം നിലയിലെ താമസക്കാരിയാണ് യുവതിയെന്ന് പോലീസ് പറയുന്നു. മാതാപിതാക്കൾക്കൊപ്പമായിരുന്നു സന സേതി താമസിച്ചിരുന്നത്. സംഭവ ദിവസം വൈക്കിട്ട് സുഹൃത്തുക്കൾക്കൊപ്പം ഫ്ലാറ്റിന്‍റെ ടെറസിലേക്ക് സന പോയിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.

പതിനാലാം കെട്ടിടത്തിന്‍റെ ടെറസിൽ നിന്നും അപ്രതീക്ഷിതമായാണ് യുവതി താഴേക്ക് ചാടിയതെന്നാണ് വിവരം. സനക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്നും ഈ ബന്ധം വേർപെട്ടതിൽ ഏറെ നാലായി വിഷാദത്തിലായിരുന്നുവെന്നും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

Tags:    

Similar News