പ്രസവിച്ചത് മൂന്നും പെൺകുട്ടികൾ; ഭർത്താവിന്റെ നിരന്തരമായ മർദ്ദനം; 26കാരി ജീവനൊടുക്കി
ബെംഗളൂരു: ബെംഗളൂരുവിൽ യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ നിരന്തരമായ ക്രൂര ഉപദ്രവത്തിനിരയായതിനാൽ. കർണാടകയിലെ കൊപ്പാൾ ജില്ലയിലെ ചല്ലേരി ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടികളെ മാത്രം പ്രസവിച്ചതിയിരുന്നു നിരന്തരമുള്ള ഭർത്താവിന്റെ ക്രൂരത. സംഭവത്തിൽ 26കാരിയായ ഹനുമവ്വ ഗുമ്മഗേരിയാണ് മരിച്ചത്. യുവതിയുടെ പിതാവിന്റെ പരാതിയിൽ ഗണേഷ് ഗുമ്മഗേരി എന്നയാളെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് പെൺകുട്ടികളെ പ്രസവിച്ചതിന് ഹനുമവ്വ ഭർത്താവ് നിരന്തര മർദനത്തിനിരയായിരുന്നതായും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നും പിതാവ് ബസപ്പ കൊപ്പാൾ റൂറൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
രണ്ടാമത്തെ പ്രസവ ശേഷം മുതലായിരുന്നു പ്രശ്‌നങ്ങൾക്ക് തുടക്കം. രണ്ട് വർഷം മുമ്പാണ് രണ്ടാമത്തെ പെൺകുഞ്ഞിന് ഹനുമവ്വ ജന്മം നൽകിയത്. ഇതോടെയാണ് ഭർത്താവ് മർദനം തുടങ്ങിയത്. മൂന്നാമതും പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഇയാൾ നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയും സമാനമായി യുവതി മർദനത്തിനിരയായി. മദ്യപിച്ചെത്തി ഗണേഷ് ഉപദ്രവിക്കുകയും ജീവനൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നെന്നും പരാതിയിൽ പറയുന്നുണ്ട്. തിങ്കളാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഹനുമവ്വയെ കണ്ടെത്തിയത്. മൂത്ത കുട്ടിക്ക് നാലും രണ്ടാമത്തേതിന് രണ്ടും മൂന്നാമത്തേതിന് നാല് മാസവുമാണ് പ്രായം. കേസിൽ ഗണേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.