തെലങ്കാനയില്‍ 86 മാവോയിസ്റ്റുകള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി; കീഴടങ്ങിയവരില്‍ നാല് ഏരിയാ കമ്മിറ്റി അംഗങ്ങളും
തെലങ്കാനയില്‍ 86 മാവോയിസ്റ്റുകള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി
ഹൈദരാബാദ്: 86 മാവോയിസ്റ്റുകള്‍ തെലങ്കാന പൊലീസിന് മുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ ഭദ്രാദ്രി കൊതാഗുഡം ജില്ലയില്‍ വച്ചാണ് സപിഐ (മാവോയിസ്റ്റ്) അംഗങ്ങള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ നാല് ഏരിയാ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടും.
ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്ന് ഭദ്രാദ്രി കൊതാഗുഡം എസ്പി രോഹിത് രാജു പിടിഐയോട് പറഞ്ഞു. കീഴടങ്ങിയ മുന്‍ മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സഹായവും ആദിവാസി മേഖലകളിലുണ്ടായ മാറ്റവും കണ്ടാണ് മാവോയസ്റ്റുകള്‍ കീഴടങ്ങിയതെന്നും പൊലീസ് പറയുന്നു. ഈ വര്‍ഷം 224 മാവോയിസ്റ്റുകളാണ് തെലങ്കാനയില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.
പ്രവര്‍ത്തനരീതി ജീര്‍ണിച്ചതാണെന്ന് മനസിലാക്കിയതിനാലും ആദിവാസി മേഖലകളിലുണ്ടായ പിന്തുണ നഷ്ടപ്പെട്ടതും കൊണ്ടാണ് സപിഐ (മാവോയിസ്റ്റ്) അംഗങ്ങള്‍ കീഴടങ്ങിയതെന്നും പൊലീസ് പറഞ്ഞു. കുറച്ച് ദിവസം മുന്‍പ് മവോയിസ്റ്റുകള്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഒരു ആദിവാസി സ്ത്രീ മരിക്കുകയും ഒരാള്‍ക്ക് കാല്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.