ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി; നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കരണം മറിഞ്ഞത് ആറ് തവണ; ഒഴിവായത് വൻ ദുരന്തം; വീഡിയോ കാണാം

Update: 2025-02-10 10:17 GMT

ന്യൂഡൽഹി: പൂർവാഞ്ചലിലെ എക്പ്രസ് വേയിൽ ടയർ പൊട്ടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒഴിവായത് വൻ ദുരന്തം. നിയന്ത്രണം വിട്ട സ്കോർപിയോ കാർ ആറ് തവണ കരണം മറിയുകയായിരുന്നു. അപകടസമയത്ത് നാല് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കാറിൽ ഉണ്ടായിരുന്നതായാണ് സൂചന. എന്നാൽ ആർക്കും കാര്യമായ പരിക്കുകൾ പറ്റിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.


 

ഫെബ്രുവരി ആറിനാണ് സംഭവം. കാസിമാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പൂർവാഞ്ചൽ എക്സ്പ്രസ് വേയിലാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് ബെഗുസാരായിയിലേക്ക് പോകുകയായിരുന്ന സ്കോർപിയോ വാഹനത്തിന്റെ ടയർ പൊട്ടി ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഹൈവേയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ ദൃശ്യം പതിഞ്ഞിരുന്നു. തുടർന്ന് വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

Tags:    

Similar News